‘ചോദ്യം ചെയ്യലിനിടെ ഭക്ഷണം കഴിക്കാന്‍ പോയ ആള്‍ തിരിച്ചു വന്നില്ല, അനീഷിന്റേത് പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍’

‘ചോദ്യം ചെയ്യലിനിടെ ഭക്ഷണം കഴിക്കാന്‍ പോയ ആള്‍ തിരിച്ചു വന്നില്ല, അനീഷിന്റേത് പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍’

കൊച്ചി: കേസ് ഒതുക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചെന്ന ആരോപണം നിഷേധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പരാതിക്കാരനായ വ്യവസായി അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകളുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് അനീഷിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ഇഡി പറഞ്ഞു.

ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ മുഖ്യപ്രതിയായ കേസില്‍ മറ്റ് മൂന്നുപേരെ അറസ്റ്റുചെയ്ത് നടപടിക്രമങ്ങളുമായി വിജിലന്‍സ് മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഇ ഡിയുടെ വിശദീകരണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇ ഡി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച അനീഷ് ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങളും ഇഡി ഇതോടൊപ്പം പുറത്തു വിട്ടിട്ടുണ്ട്.

അനീഷിനെതിരെ കൊട്ടാരക്കര പൊലീസിലും ക്രൈംബ്രാഞ്ചിലുമായി അഞ്ച് കേസുകള്‍ നിലവിലുണ്ട്. 24 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. അനീഷിന് മൂന്ന് സമന്‍സുകള്‍ നല്‍കിയിരുന്നു. അതില്‍ ആദ്യ രണ്ടിനും ഇയാള്‍ ഹാജരായിരുന്നില്ല. മൂന്നാംതവണയാണ് ഹാജരായത്.

ഹാജരായ ഘട്ടത്തില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നു എന്നുപറഞ്ഞ് പുറത്തുപോയ അനീഷ് പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. അന്വേഷണവുമായി അനീഷ് ഒരുവിധത്തിലും സഹകരിച്ചിരുന്നില്ല. പിഎംഎല്‍എ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അടക്കം അനീഷ് ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും അനീഷിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ സംഭവങ്ങളെന്നും ഇഡി വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷികം കരിദിനമായി ആചരിക്കാനാണ് യുഡിഎഫ് തീരുമാനം. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കരിങ്കൊടികളുയര്‍ത്തി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രധാന നേതാക്കള്‍ എല്ലാം മണ്ഡലങ്ങളില്‍ കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമാകും.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മലപ്പുറത്ത് പ്രതിഷേധത്തിന്റെ ഭാഗമാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തിരുവനന്തപുരത്തും കരിദിനാചരണത്തിന്റെ ഭാഗമായി പങ്കെടുക്കും. സര്‍ക്കാരിന്റെ ഭരണപരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയും അടക്കം ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് പ്രതിഷേധിക്കുന്നത്.

ലഹരിമാഫിയക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കി കേരളത്തെ ലഹരിമരുന്നിന്റെ താവളമാക്കി ഇടതുസര്‍ക്കാര്‍ മാറ്റിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടതുസര്‍ക്കാരിന്റെ, ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള സമരവേലിയേറ്റങ്ങളുടെ തുര്‍ച്ചയാണ് കരിദിനമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

കഞ്ചിക്കോടിന് സമീപം കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്

കഞ്ചിക്കോടിന് സമീപം കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കഞ്ചിക്കോട് ചെല്ലന്‍കാവ് വെച്ചാണ് ആക്രമണം ഉണ്ടായത്. കര്‍ഷകനായ ചെല്ലന്‍കാവ് സ്വദേശി സുന്ദരന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

മാവിന്‍ തോട്ടത്തില്‍ വെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. ഇടുപ്പിനും തോളെല്ലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുമുന്നില്‍ കാട്ടാനയെ കണ്ട് ഓടിയപ്പോള്‍ പരിക്കേറ്റതാണെന്നാണ് വിവരം.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പനങ്കാവ് ഭാഗത്തു നിന്നും തുരത്തിയപ്പോള്‍ കാട്ടാന ചെല്ലന്‍കാവിലേക്ക് എത്തിയെന്നാണ് പറയപ്പെടുന്നത്. സുന്ദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നിൽ ഭർതൃ വീട്ടിലെ പ്രശ്നങ്ങൾ? 3 വയസുകാരിയുടെ മരണം; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

പിന്നിൽ ഭർതൃ വീട്ടിലെ പ്രശ്നങ്ങൾ? 3 വയസുകാരിയുടെ മരണം; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മരണത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കൊലപാതകത്തിനു പിന്നിൽ ഭർതൃ വീട്ടിലെ പീഡനമാണോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തി സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സന്ധ്യ നിലവിൽ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.മകൾക്ക് ഭർതൃവീട്ടിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. പ്രശ്നങ്ങളെ തുടർന്നു സന്ധ്യ സ്വന്തം വീട്ടിൽ തന്നെയായിരുന്നു. കുഞ്ഞിനെ കൊല്ലാൻ മാത്രമുള്ള പ്രശ്നമുള്ളതായി അറിയില്ലെന്നും സന്ധ്യയുടെ അമ്മ പറയുന്നു. കുട്ടിയെ സന്ധ്യ മുൻപും ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് കുഞ്ഞിന്റെ അച്ഛൻ പറയുന്നത്.

കല്യാണിയുടെ മൃത​ദേഹം ചാലക്കുടി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ആറം​ഗ സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് തിരച്ചിലിൽ‌ നിർണായകമായത്. കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊന്നതാണെന്നു കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങൾ നേരിട്ടിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.

വീട്ടിലേക്ക് മകളുമായി പോകുമ്പോൾ ബസിൽ നിന്നു കാണാതായി എന്നാണ് സന്ധ്യ ആദ്യം മൊഴി നൽകിയത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നു പിന്നീട് തിരുത്തി പറഞ്ഞു. അതിനു ശേഷമാണ് ബന്ധുക്കളോടും പൊലീസിനോടും സന്ധ്യ പുഴയിലെറിഞ്ഞെന്നു കുറ്റസമ്മതം നടത്തിയത്.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് തിരുവാങ്കുളത്തു നിന്നു ആലുവയ്ക്കു യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. അങ്കണവാടിയിൽ നിന്നു കുഞ്ഞിനെ കൂട്ടാനായാണ് സന്ധ്യ വീട്ടിൽ നിന്നു പോയത്. എന്നാൽ തിരിച്ചു വന്നപ്പോൾ കൂടെ കുഞ്ഞുണ്ടായിരുന്നില്ല.

വൈകീട്ട് നാല് മണിയോടെ മറ്റക്കുഴിയിൽ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നു ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസിൽ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നുമാണ് സന്ധ്യ ആദ്യം മൊഴി നൽകിയത്. പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്.

വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവിൽ അമ്മയിൽ നിന്നു പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. എട്ട് മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. അവർ അന്വേഷണവും തുടങ്ങി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി മറുപടി നൽകിയത്. തുടർന്നാണു പൊലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചിൽ ഇന്ന് പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു.

മൂഴിക്കുളം ഭാ​ഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടി. ആലുവ ഡിവൈഎസ്പി പാലത്തിനു താഴെ പരിശോധിച്ച ശേഷം ആഴമുള്ള സ്ഥലമായതിനാൽ ആലുവയിൽ നിന്നുള്ള യുകെ സ്കൂബ ടീമിനെ വിളിക്കുന്നു. 12.45നാണ് സ്കൂബ ടീം എത്തിയത്. പിന്നീടാണ് മണിക്കൂറുകൾ നീണ്ട തിരച്ചിൽ ആരംഭിച്ചത്.

കോഴിക്കോട് തീപിടിത്തം: ഏകദേശം 40 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്; അന്വേഷണം പുരോഗമിക്കുന്നു

കോഴിക്കോട് തീപിടിത്തം: ഏകദേശം 40 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്; അന്വേഷണം പുരോഗമിക്കുന്നു

കോഴിക്കോട്: മാവൂർ റോഡിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ 40 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ പ്രാഥമിക വിലയിരുത്തൽ. കൃത്യമായ കണക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും 40 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകാമെന്ന് ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ പറഞ്ഞു.

തീപിടിത്തത്തിൽ കത്തിനശിച്ച കാലിക്കറ്റ് ടെക്സ്റ്റൈൽസിന് അഗ്നി സുരക്ഷാ നിരാപേക്ഷപത്രം ( നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് -എൻ‌ഒസി) ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

” പ്രാഥമിക അന്വേഷണത്തിൽ, തീപിടിത്തത്തിന് പിന്നിൽ സംശയാസ്പദമായ ഒന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ഫോറൻസിക് സംഘത്തിന് മാത്രമേ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ കഴിയൂ. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ, രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലായി തീപിടിത്തമുണ്ടായിരുന്നു, — ഷോർട്ട് സർക്യൂട്ട് മൂലമാകാം,’’ മൂസ പറഞ്ഞു. അഗ്നിശമന സേനയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുന്നറിയിപ്പ് ലഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.

“വൈകുന്നേരം 5:05 ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. എന്നാൽ, കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല, വരാന്തയിൽ പോലും വസ്ത്രങ്ങൾ കൂട്ടിയിട്ടിരുന്നു, ഫയർ എക്സിറ്റ് മെറ്റൽ ഷീറ്റുകൾ ഉപയോഗിച്ച് അടച്ചിരുന്നു. തീ നിയന്ത്രണവിധേയമാക്കാൻ ഞങ്ങളുടെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം പാടുപെട്ടു. രാത്രി 10 മണിയോടെ തീ നിയന്ത്രണവിധേയമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, തിങ്കളാഴ്ച പുലർച്ചെ അ‍ഞ്ച് മണിയോടെ ഞങ്ങൾ തീ അണച്ച് മടങ്ങി,” അദ്ദേഹം വിശദീകരിച്ചു.

പ്രാഥമിക കണ്ടെത്തലുകളിൽ എന്തെങ്കിലും സംശയാസ്പദമായ കാര്യങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കസബ സർക്കിൾ ഇൻസ്പെക്ടർ കിരൺ സി. നായർ പറഞ്ഞു. “ഒരു വലിയ പ്രദേശം നശിച്ചു, മേൽക്കൂര തകർന്നു. അത്തരം സാഹചര്യങ്ങളിൽ അന്വേഷണം നടത്തുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്,” അദ്ദേഹം പറഞ്ഞു.

ബിസിനസ് തർക്കമാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന ആരോപണവും പൊലീസ് തള്ളിക്കളഞ്ഞു. മുൻ പങ്കാളിയായ പ്രകാശനും നിലവിലെ ഉടമയായ മുകുന്ദനും തമ്മിലുള്ള തർക്കമുണ്ടായിരുന്നുവെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കോഴിക്കോട് ടൗൺ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അഷ്‌റഫ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. തീപിടിത്തത്തിന്റെ ഉത്ഭവം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധരും അന്വേഷണം ആരംഭിച്ചു. എല്ലാ വകുപ്പുകളും തിങ്കളാഴ്ച വൈകുന്നേരത്തോടെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന് പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിച്ചു. വിശദമായ റിപ്പോർട്ട് ബുധനാഴ്ച ചീഫ് സെക്രട്ടറിക്ക് അയയ്ക്കും.

അതേസമയം, അനധികൃത പ്രവേശനം തടയാൻ പൊലീസ് കെട്ടിടത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വ്യാപാരികളെയും കടയുടമകളെയും പരിസരത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.

നോവായി കല്യാണി; തിരുവാങ്കുളത്തു നിന്ന് കാണാതായ 3 വയസുകാരിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ

നോവായി കല്യാണി; തിരുവാങ്കുളത്തു നിന്ന് കാണാതായ 3 വയസുകാരിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ

കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃത​ദേഹം ചാലക്കുടി പുഴയിൽ നിന്നു കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയിൽ സുഭാഷിന്റെ മകളാണ് മരിച്ചത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ആറം​ഗ സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് തിരച്ചിലിൽ‌ നിർണായകമായത്.

കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊന്നതാണെന്നു കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങൾ നേരിട്ടിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.

ഇന്നലെ വൈകീട്ട് നാല് മണിയോടെ കുട്ടി മറ്റക്കുഴിയിൽ നിന്നു ആലുവ കുറമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്കു പോയിരുന്നു. മറ്റക്കുഴിയിൽ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നു ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസിൽ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പിന്നീടാണ് കാണാതായത് എന്നുമാണ് സന്ധ്യ ആദ്യം മൊഴി നൽകിയത്.

പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടർന്നാണു പൊലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജികമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചിൽ ഇന്ന് പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു.

വൈകീട്ട് മൂന്നരയോടെയാണ് അങ്കണവാടിയിലുള്ള കുട്ടിയെ അമ്മ ഒപ്പം കൂട്ടിയത്. ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീട്ടിലേക്കാണ് സന്ധ്യ കുട്ടിയേയും കൊണ്ടു പോയത്. ഏഴ് മണിയോടെ സന്ധ്യ വീട്ടിലെത്തുമ്പോൾ കൂടെ കുട്ടിയുണ്ടായിരുന്നില്ല. കുട്ടിയെവിടെ എന്ന ചോദ്യത്തിനു ആലുവയിൽ വച്ച് കാണാതായെന്നു മറുപടി നൽകി.

വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവിൽ അമ്മയിൽ നിന്നു പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. എട്ട് മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. അവർ അന്വേഷണവും തുടങ്ങി. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി മറുപടി നൽകിയത്. പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്ത് തിരച്ചിൽ ഊർജിതമാക്കിയത്.

അതിനിടെ മൂഴിക്കുളം ഭാ​ഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടി. അതിനിടെ കുട്ടിയുടെ പിതാവും ഇവിടേക്ക് എത്തി. ആലുവ ഡിവൈഎസ്പി പാലത്തിനു താഴെയിറഞ്ഞ പരിശോധിച്ച ശേഷം ആഴമുള്ള സ്ഥലമായതിനാൽ ആലുവയിൽ നിന്നുള്ള യുകെ സ്കൂബ ടീമിനെ വിളിക്കുന്നു. 12.45നാണ് സ്കൂബ ടീം എത്തിയത്. പിന്നീട് ഫയർഫോഴ്സിന്റെ സ്കൂബ സംഘവും സ്ഥലത്തെത്തി. അവർ ഇറങ്ങും മുൻപ് ആലുവയിൽ നിന്നുള്ള സ്കൂബ ടീമിന്റെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.