by Midhun HP News | Jan 18, 2025 | Latest News, കേരളം
കൊച്ചി: ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയിൽ പൊലീസിന് കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നൽകാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരിഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി.
ഇത് ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. വെള്ളിയാഴ്ച സംസ്ഥാന യുവജന കമ്മീഷൻ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. ദിശ എന്ന സംഘടന നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
by Midhun HP News | Jan 17, 2025 | Latest News, കേരളം
തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും.
18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍ – കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന ട്രിവാന്‍ഡ്രം സെന്‍ട്രല്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന കാരൈക്കല്‍ – എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം – കാരൈക്കല്‍ ട്രെയിന്‍ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും.
18ന് സര്‍വീസ് തുടങ്ങുന്ന മധുരൈ – ഗുരുവായൂര്‍ (16327) ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ – മധുരൈ (16328) ട്രെയിന്‍ ആലുവയില്‍ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ സെന്‍ട്രല്‍ – ആലപ്പുഴ എക്സ്പ്രസ് പാലക്കാട് വരെയേ സര്‍വീസുണ്ടാകൂ. 19ന് സര്‍വീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സര്‍വീസ് ആരംഭിക്കുക.
‘ഇങ്ങനെയൊരു കരുതലുണ്ടല്ലോ…’; ആശുപത്രിയില്‍ ഡോക്ടറുടെ കൈപിടിച്ച് നടന്ന് ഉമ തോമസ്- വിഡിയോ
റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുളം – ഷൊര്‍ണൂര്‍ മെമു (66320), 18ന്
ഷൊര്‍ണൂര്‍ – എറണാകുളം മെമു (66319), 19ന്
എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56318), 18ന്
ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (56313), 19ന്
എറണാകുളം – കോട്ടയം (56005) പാസഞ്ചര്‍, 19ന്
കോട്ടയം – എറണാകുളം പാസഞ്ചര്‍ (56006), 19ന്
നിയന്ത്രണമുള്ള ട്രെയിനുകള്‍
ചെന്നൈ സെന്‍ട്രല്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (12623) ട്രെയിനിന് 120 മിനിറ്റ് നിയന്ത്രണം
മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനിറ്റ് നിയന്ത്രണം
ബംഗളൂരു സിറ്റി – കന്യാകുമാരി എക്സ്പ്രസ് (16526) ട്രെയിനിന് നൂറു മിനിറ്റ് നിയന്ത്രണം
കേരള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12218) ട്രെയിനിന് 70 മിനിറ്റ് നിയന്ത്രണം
by Midhun HP News | Jan 17, 2025 | Latest News, കേരളം
കുറുവ സംഘത്തിലെ രണ്ടുപേർ പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്.
ഇടുക്കി രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർക്ക് കേരളത്തിലും തമിഴ്നാട്ടിലും എണ്ണമറ്റ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.പ്രതികളെ നാഗർകോവിൽ പൊലീസിന് കൈമാറും.
by Midhun HP News | Jan 17, 2025 | Latest News, കേരളം
രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയിലാണ് കേസ്. ഹണി റോസ് വിഷയത്തിൽ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുൽ നടത്തിയ പ്രതികരണങ്ങൾക്ക് എതിരെ ആയിരുന്നു പരാതി. സംഭവത്തിൽ പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടി.
ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.
അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി.
ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഈശ്വർ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ഹണി റോസ് നിയമനടപടി സ്വീകരിച്ചത്. പൊതുമധ്യത്തിൽ രാഹുൽ നടത്തുന്ന പരാമർശങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലാണ് താനും കുടുംബവും എന്ന് ഹണി വ്യക്തമാക്കിയിരുന്നു.
by Midhun HP News | Jan 17, 2025 | Latest News, കേരളം
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമ തോമസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്.
മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഉമ തോമസിന് അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
by Midhun HP News | Jan 17, 2025 | Latest News, കേരളം
പാലക്കാട്: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയ കേസിൽ പേരമകൻ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മണ്ണാർക്കാട് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികളുടെ ശിക്ഷ നാളെ പ്രസ്താവിക്കും.
2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി.
22-ാം തീയതി രാത്രി ചീരക്കറിയില്‍ കീടനാശിനി ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും കാര്യമായ ശാരീരിക വിഷമതകൾ കാണാതിരുന്നതോടെ, രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഭർത്താവിന്റെ പിതാവിന് മെത്തോമൈൻ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Recent Comments