പ്ലസ് ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം; കേരളത്തിലുടനീളം ഒഴിവുകള്‍; അപേക്ഷ ജനുവരി 15 വരെ

പ്ലസ് ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം; കേരളത്തിലുടനീളം ഒഴിവുകള്‍; അപേക്ഷ ജനുവരി 15 വരെ

കേരളത്തില്‍ ഫയര്‍മാന്‍ ആവാം. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് , ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. കേരള പി.എസ്.സിക്ക് നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 15ന് മുന്‍പായി അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്
കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് , ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവാണുള്ളത്.

കാറ്റഗറി നമ്പര്‍: 471/2024
ശമ്പളം
ജോലി ലഭിച്ചാല്‍ 27,900 രൂപ മുതല്‍ 63,700 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 26നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1998നും 01.01.2006നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത
പ്ലസ് ടു വിജയം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടാതെ നീന്തല്‍ അറിയുന്നവരുമായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ ഫിസിക്കലി ഫിറ്റായിരിക്കണം.

ഉയരം: 165 സെ.മീ
തൂക്കം: 50 സെ.മീ
നെഞ്ചളവ്: 81 സെ.മീ (5 സെ.മീ എക്‌സ്പാന്‍ഷന്‍)
ശമ്പളം
27,900 രൂപ മുതല്‍ 63,700 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.
Kerala Public Service Commission | Software Design and Developement: Kerala Public Service Commission
www.keralapsc.gov.in | Network Services By State Data Center

പ്ലസ് ടുക്കാര്‍ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍ ആവാം; സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരം

പ്ലസ് ടുക്കാര്‍ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍ ആവാം; സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരം

ഇന്ത്യന്‍ വായു സേനയിലേക്ക് അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമെത്തി. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അഗ്നിവീര്‍ വായു തസ്തികയിലേക്ക് അപേക്ഷിക്കാം. ജനുവരി 7 മുതല്‍ ആപ്ലിക്കേഷന്‍ വിന്‍ഡോ തുറക്കും. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 27 വരെ ഓണ്‍ലൈന്‍ അ പേക്ഷ നല്‍കാം

തസ്തിക & ഒഴിവ്
ഇന്ത്യന്‍ വ്യോമസേനയിലേക്ക് അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റ്. സയന്‍സ്, നോണ്‍ സയന്‍സ് സ്ട്രീം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും.
പ്രായപരിധി
അപേക്ഷകര്‍ 2005 ജനുവരി നും 2008 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. എന്‍ റോള്‍മെന്റ് സമയത്ത് 21 വയസ് കവിയാന്‍ പാടില്ല.

യോഗ്യത
സയന്‍സ് സ്ട്രീം

പ്ലസ് ടു അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കൊപ്പം തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം, ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / ഓട്ടോമൊബൈല്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍സ്ട്രുമെന്റേഷന്‍ / ടെക്‌നോളജി / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ഉണ്ടായിരിക്കണം.

ഡിപ്ലോമ കോഴ്‌സില്‍ മൊത്തം 50% മാര്‍ക്കും ഇംഗ്ലീഷില്‍ 50% മാര്‍ക്കും (അല്ലെങ്കില്‍ ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സിന്റെ ഭാഗമല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍) അല്ലെങ്കില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ നോണ്‍വൊക്കേഷണല്‍ വിഷയങ്ങളുള്ള രണ്ട് വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സ് വിജയിച്ചവരായിരിക്കണം.

നോണ്‍സയന്‍സ് സ്ട്രീം

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ 12ാം ക്ലാസ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ തൊഴിലധിഷ്ഠിത കോഴ്‌സില്‍ കുറഞ്ഞത് 50% മൊത്തം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും രണ്ട് വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓര്‍ക്കുക, അപേക്ഷ ജാലകം ജനുവരി 7ന് മാത്രമേ ഓപ്പണ്‍ ആവുകയുള്ളൂ. ജനുവരി 27 വരെ അപേക്ഷിക്കാനാവും.

വിശദവിവരങ്ങള്‍ക്ക്: vayu.agnipath.cdac.in സന്ദര്‍ശിക്കുക.

അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ആ​രും അ​റി​യാ​തെ സം​സ്ക​രി​ച്ച സം​ഭ​വം; മ​ക​നെ വി​ട്ട​യ​ക്കും

അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ആ​രും അ​റി​യാ​തെ സം​സ്ക​രി​ച്ച സം​ഭ​വം; മ​ക​നെ വി​ട്ട​യ​ക്കും

അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ആ​രും അ​റി​യാ​തെ മ​ക​ൻ സം​സ്ക​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്. വെ​ണ്ണ​ല സ്വ​ദേ​ശി​നി അ​ല്ലി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് മ​ക​ൻ പ്ര​ദീ​പ് ആ​രും അ​റി​യാ​തെ സം​സ്ക​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് വീ​ട്ടു മു​റ്റ​ത്തെ തെ​ങ്ങി​ന്‍ ചു​വ​ട്ടി​ല്‍ അ​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​ക​ന്‍ കു​ഴി​ച്ചി​ട്ട വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

കു​ഴി​ച്ചി​ട്ട മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ല് പു​റ​ത്തു ക​ണ്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​ലീ​സെ​ത്തു​മ്പോ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു പ്ര​ദീ​പ്. അ​മ്മ പു​ല​ര്‍​ച്ചെ മ​രി​ച്ചെ​ന്നും ശ്മ​ശാ​ന​ത്തി​ല്‍ കൊ​ടു​ക്കാ​ന്‍ പ​ണ​മി​ല്ലാ​ത്ത​തു കൊ​ണ്ട് മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടെ​ന്നും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ അ​ല്ലി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തി​ന്‍റെ​യോ മ​റ്റോ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​ഥ​മി​ക​മാ​യി കൊ​ല​പാ​ത​ക സാ​ധ്യ​ത ത​ള്ളി​ക്ക​ള​യു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​ദീ​പി​നെ ഉ​ട​ൻ വി​ട്ട​യ​യ്ക്കും എ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ എ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെട്ടു; കൊച്ചിയില്‍ മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെട്ടു; കൊച്ചിയില്‍ മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കാക്കനാട് മേഖലയില്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയ ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറിയില്‍ ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവരികയായിരുന്നു. അതിനിടെ ഡ്രൈവര്‍ ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെടുകയായിരുന്നു.

ഉടന്‍ തന്നെ അവിടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ദൃഷാനയെ വണ്ടിയിടിച്ചിട്ട ഷെജീലിന് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി

ദൃഷാനയെ വണ്ടിയിടിച്ചിട്ട ഷെജീലിന് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി

കോഴിക്കോട്: വടകരയില്‍ വാഹനമിടിച്ച് ഒന്‍പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. വിദേശത്തുള്ള ഇയാളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. പ്രാസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.

കേസില്‍ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും. വടകര ചോറോട് നടന്ന അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍. കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശ്ശി അപകടത്തില്‍ മരിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി.

വാഹനമോടിച്ച ആര്‍സി ഉടമ പുറമേരി സ്വദേശി ഷെജീല്‍ ഇതിനിടെ വിദേശത്തേക്ക് കടന്നിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ട ഇയാള്‍ പിന്നിട് കാര്‍ രൂപമാറ്റം വരുത്തി.

പിക്കപ്പ് വാൻ കാല്‍നട യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

പിക്കപ്പ് വാൻ കാല്‍നട യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. ഏരൂര്‍ സ്വദേശി ബാലചന്ദ്രൻ ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ബാലചന്ദ്രനെ മീന്‍ കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിന്‍റെ നടുഭാഗത്തായി ഉയർന്നു നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ ഇരുമ്പ് വാൽവാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. വാൽവിൽ തട്ടാതിരിക്കാൻ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റിയാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.