ചായമൻസയുടെ ആദ്യ പ്രദർശനം അടയമൺ യു പി എസിൽ  നടന്നു

ചായമൻസയുടെ ആദ്യ പ്രദർശനം അടയമൺ യു പി എസിൽ നടന്നു

ആറ്റിങ്ങൽ: ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം നടന്നു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടയമൺ യു പി എസിൽ വച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രഥമാധ്യാപിക ഗീത എസ് നായർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

കെ എസ് അഭിലാഷ് സ്വാഗതം പറഞ്ഞു. വി എൽ അനൂപ് അധ്യക്ഷത വഹിച്ചു.
ഗാന്ധി ദർശൻ കൺവീനർ പ്രിയ, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ബി ഐ പ്രിയ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

എഴുത്തുകാരനും സംവിധായകനും ആയിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയിത്രി ബിന്ദു നന്ദനയാണ് സ്ക്രിപ്റ്റു തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.

എരുവ അനൂപ് എഡിറ്റിംഗ്, സങ്കേതിക സഹായം ആര്യൻ എസ് ബി നായർ, നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ എന്നിവരാണ്. ആയുഷ് നാഷണൽ ഹെൽത്ത് മിഷൻ മുൻ മെഡിക്കൽ ഓഫീസർ ഡോ. ഡി .ചന്ദ്രകുമാർ, കെ എസ് ആർ ടി സി യിൽ കൺട്രോളിംഗ് ഇൻസ്പെക്ടറായിരുന്ന ബി. സാബു, ഡി പി ഐ മുൻ സീനിയർ സൂപ്രണ്ട് ആയ ബി. കുമുദം, വിദ്യാർഥിനി ഋതുനന്ദ ആർ .എസ് എന്നിവർ ഡോക്യുമെൻ്ററിയുടെ ഭാഗമാകുന്നു. സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ആണ് ഡോക്യുമെൻ്ററിയുടെ സി ഡി പ്രകാശനം നിർവഹിച്ചത്.

ബി. മഹേശ്വരൻ പിള്ള (71) അന്തരിച്ചു

ബി. മഹേശ്വരൻ പിള്ള (71) അന്തരിച്ചു

ആറ്റിങ്ങൽ: ഗ്രാമം കൈലാസത്തിൽ (പി.ആർ.എ:61) ബി. മഹേശ്വരൻ പിള്ള (71)(റിട്ടയേർഡ് ചെക്കിൻ ഇൻസ്പെക്ടർ,കെ.എസ്.ആർ.ടി.സി) അന്തരിച്ചു.

ഭാര്യ: പി ജയകുമാരി.
മക്കൾ: ഡോ:അജൻ എം.ജെ.(ജില്ലാ ഹെൽത്ത് ഡയറക്ടറേറ്റ്, തിരുവനന്തപുരം), അമൽ എം.ജെ.
മരുമകൾ: ഡോ:ആതിര അജയകുമാർ (ഗോകുലം മെഡിക്കൽ കോളജ്, വെഞ്ഞാറമൂട്). സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്

വി. അനി (54) (സി.പി.ഐ.എം വട്ടവിള ബ്രാഞ്ച് മുൻ സെക്രട്ടറി) അന്തരിച്ചു

വി. അനി (54) (സി.പി.ഐ.എം വട്ടവിള ബ്രാഞ്ച് മുൻ സെക്രട്ടറി) അന്തരിച്ചു

ആറ്റിങ്ങൽ: വട്ടവിള വാസുദേവ വിലാസത്തിൽ (വി.ജി.ആർ.എ :231) വി അനി (54) (സി.പി.ഐ.എം വട്ടവിള ബ്രാഞ്ച് മുൻ സെക്രട്ടറി) അന്തരിച്ചു.

ഭാര്യ: ഷീജ എസ്.
മക്കൾ: അനിജ എ.എസ്, അഖില എ.എസ്, അനീഷ് എ.എസ്.
മരുമക്കൾ: സജിത്ത് റ്റി ( എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, കോഴിക്കോട്), പ്രിയാൻ ചന്ദ്രൻ (കേരള യൂണിവേഴ്സിറ്റി).

വ്യായാമം പോലെ, ദിവസവും അരമണിക്കൂറെങ്കിലും വായിക്കുന്നത് ശീലമാക്കണം: അമൃത കല്യാണി

വ്യായാമം പോലെ, ദിവസവും അരമണിക്കൂറെങ്കിലും വായിക്കുന്നത് ശീലമാക്കണം: അമൃത കല്യാണി

ആറ്റിങ്ങല്‍: ഗവ.മോഡൽ ബോയ്സ് വൊക്കേഷണൻ & ഹയർ സെക്കന്ററി സ്കൂൾ, ആറ്റിങ്ങലില്‍ വായന ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, വായനദിന പ്രതിജ്ഞ, കാവ്യാലാപനം, ഇംഗ്ലീഷ് പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. ഒപ്പം ‘ഹൈക്കുകവിതകള്‍’ അവതരിപ്പിച്ചു. കുട്ടികള്‍ തയ്യാറാക്കിയ അഞ്ഞൂറോളം വായനദിനസന്ദേശ പോസ്റ്ററുകള്‍ ഹൈസ്കൂള്‍ വിഭാഗം പ്രധാന കെട്ടിടത്തിന് മുന്‍വശത്ത് പ്രദര്‍ശിപ്പിച്ചു.

വായനദിനവുമായി ബന്ധപ്പെട്ട് സ്കൂള്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ‘‍വായനദിനാഘോഷം 2025’ യുവസാഹിത്യകാരിയും, ആകാശവാണി തിരുവനന്തപുരം നിലയം കാഷ്വൽ ന്യൂസ്‌ റീഡർ കം ട്രാൻസ്ലേറ്ററും ഗായികയുമായ അമൃത കല്യാണി ഉദ്ഘാടനം ചെയ്തു. ‍വ്യായാമം പോലെ ദിവസവും അരമണിക്കൂറെങ്കിലും വായിക്കുന്നത് എല്ലാവരും ശീലമാക്കണമെന്നും അത് നമ്മുടെ അറിവിനും മാനസികോല്ലാസത്തിനും ആരോഗ്യത്തിനും ഉത്തമമായിരിക്കുമെന്നും അമൃത ഓര്‍മ്മിപ്പിച്ചു. പി.എന്‍.പണിക്കരേയും, കുഞ്ഞുണ്ണിമാഷിനേയും വായനയുമായി ബന്ധപ്പെടുത്തി അനുസ്മരിക്കുകയും, കാതില്‍ തേന്‍മഴയായ് പാടൂ കാറ്റേ കടലേ…എന്ന ഗാനം ആലപിക്കുകയും ചെയ്തുകൊണ്ട് അമൃത പ്രസംഗം അവസാനിപ്പിച്ചു.

ഉദ്ഘാടനസമ്മേളനത്തില്‍ പി ടി എ പ്രസിഡന്റ് സന്തോഷ് എസ് അധ്യക്ഷനായി. ഭാഷാധ്യാപകനും, വിദ്യാരംഗം ആറ്റിങ്ങല്‍ ഉപജില്ലാ ജോയിന്റ് കണ്‍വീനറുമായ ഷാജി.എ സ്വാഗതം പറഞ്ഞു.

പ്രിൻസിപ്പാൾ ജവാദ് എസ്, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ, സീനിയർ അസിസ്റ്റന്റ് സൈജാറാണി എം.എസ്, ഹിന്ദി സബ്ജെക്ട് കൗൺസിൽ കൺവീനർ കവിതാരാജ് .കെ, വിദ്യാരംഗം സ്കൂൾ കോ-ഓര്‍ഡിനേറ്റര്‍ രാജി ആർ എസ്‌, ഭാഷാധ്യാപികയും സ്കൂൾ ലൈബ്രേറിയനുമായ വിധു വി എം, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാര്‍ എസ്, വിഎച്ച്എസ്ഇ സ്റ്റാഫ് സെക്രട്ടറി വിപിന്‍ കുമാർ വി, സീനിയര്‍ മലയാളം അധ്യാപിക ഷീബ എ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സുന്ദരേശൻ ജി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

വായനദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂള്‍ ലൈബ്രറിയില്‍ പുസ്തകങ്ങളുടെ പ്രദര്‍ശനവും, നവീകരിച്ച റീഡിങ് റൂം ഉദ്ഘാടനവും നടന്നു. പുസ്തകപ്രദര്‍ശനം ഉദ്ഘാടനം പി ടി എ പ്രസിഡന്റ് സന്തോഷ്. എസ് നിര്‍വ്വഹിച്ചു. നവീകരിച്ച റീഡിങ് റൂമിന്റെയും ലൈബ്രറിയുടേയും ഉദ്ഘാടനം പ്രിൻസിപ്പാൾ ജവാദ് എസ് നിര്‍വ്വഹിച്ചു.

ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ കെ ചടങ്ങില്‍ സംബന്ധിച്ചു. അധ്യാപകരായ ഷാജി.എ, വിധു വി.എം, മഞ്ജുള ജി.എസ്, ഷൈനി ഒ.എം, ആശാഗോപാല്‍, രാധിക ആര്‍ എന്നിവരും നിരവധി കുട്ടികളും ‍ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാനത്തിന് ശേഷം കുട്ടികള്‍, ഡിവിഷന്‍ അടിസ്ഥാനത്തില്‍‍ പുസ്തകപ്രദര്‍ശനം കാണാന്‍ എത്തിച്ചേര്‍ന്നു.

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തെരച്ചിൽ രാവിലെ പുനഃരാരംഭിച്ചു. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചാണ് തെരച്ചില്‍. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.

കംപ്രസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തേയ്ക്ക് കാറ്റടിപ്പിച്ചു; കുടല്‍ പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കംപ്രസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തേയ്ക്ക് കാറ്റടിപ്പിച്ചു; കുടല്‍ പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടി പ്ലൈവുഡ് കമ്പനിയില്‍ സുഹൃത്തുക്കള്‍ കംപ്രസര്‍ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിപ്പിച്ചതിനെ തുടർന്ന് അതിഥിത്തൊഴിലാളി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണു (27) പരിക്കേറ്റത്. കുടല്‍ പൊട്ടിയ നിലയിലാണ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

18ന് ഓടക്കാലിയിലെ സ്മാര്‍ട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസര്‍ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. അതിനിടെയാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്റ(47), ബയാഗ് സിങ് (19) എന്നിവര്‍ തമാശയ്ക്കു സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.