ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

തിരുവനന്തപുരം: ബാലാവകാശ മേഖലയില്‍ ശ്രദ്ധേയ ഇടപെടലുകള്‍ക്കായി നല്‍കുന്ന ആദ്യ ‘സൗരക്ഷിക പഞ്ചമി പുരസ്‌കാരം’ ജന്മഭൂമി ലേഖകന്‍ അനീഷ് അയിലത്തിന് . 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജൂണ്‍ 16 തിങ്കളാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

കേരളത്തിലെ ആദ്യ ബാലാവകാശ സമരമായി ചരിത്രത്തില്‍ രേഖപെടുത്തുന്ന മാഹാത്മ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ 1914 ജൂണ്‍ 16-ന് തിരുവനന്തപുരത്തെ ഊരൂട്ടമ്പലം ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന പ്രതിഷേധം ഓര്‍ക്കപ്പെടുന്ന ദിനത്തിലാണ് ‘സൗരക്ഷിക’ ഈ പുരസ്‌കാരം നല്‍കുന്നത്. ബാലഗോകുലത്തിന കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘സൗരക്ഷിക’ ഈ ദിവസം ബാലാവകാശ ദിനമായി ആചരിക്കുന്നു.

പ്രൊഫ. എ.എം. ഉണ്ണികൃഷ്ണന്‍, പി. ശ്രീകുമാര്‍, മനേഷ് ശ്രീകാര്യം, അഡ്വ. എം. ശശിശങ്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസക്കാരം നിര്‍ണ്ണയിവുതിയച്ചത്. സാമൂഹിക പ്രതിബദ്ധതയോടെയും കുട്ടികളുടെ അവകാശ സംരക്ഷണത്തിനായും അനീഷ് എഴുതിയ നിരവധി ശ്രദ്ധേയ റിപ്പോര്‍ട്ടുകള്‍ പുരസ്‌കാരത്തിന് വഴിയൊരുക്കിയതായി സമിതി അഭിപ്രായപ്പെട്ടു.

കടയ്ക്കലിൽ മദ്യപിച്ച നിലയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിലായി

കടയ്ക്കലിൽ മദ്യപിച്ച നിലയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിലായി

കൊല്ലം: കടയ്ക്കലിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ പിടിയിൽ. ബസും പോലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസ്സായ ചിലമ്പ് ബസ്സിന്റെ
ഡ്രൈവർ അജയകൃഷ്ണനാണ് പിടിയിലായത്. ഇന്ന് രാവിലെ 10.26നാണ് കടയ്ക്കൽ പോലീസ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തുന്നതിനിടയിലായാണ് ബസ്സും ഡ്രൈവറും പിടിയിലാകുന്നത്.

പൊലീസിന്റെ പരിശോധനക്കിടെ ഡ്രൈവറെ സംശയാസ്പദമായി തടഞ്ഞു ചോദ്യംചെയ്തതോടെ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഉടനെ ഇയാളെ തടഞ്ഞ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി, തുടർന്ന് അറസ്റ്റ് ചെയ്തു.

ഇതോടെ പൊതുഗതാഗത സുരക്ഷയ്‌ക്കുള്ള ഭീഷണി വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തരം സംഭവങ്ങളിലെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. അറസ്റ്റിലായ ഡ്രൈവർക്കെതിരെ നിയമപരമായ നടപടികൾ തുടർനടപടിയായി സ്വീകരിച്ചിട്ടുണ്ട്.

എം സുകുമാരക്കുറുപ്പ് അന്തരിച്ചു

എം സുകുമാരക്കുറുപ്പ് അന്തരിച്ചു

കല്ലമ്പലം മാവിന്മൂട് ആലുവിള പുത്തൻ വീട്ടിൽ എം സുകുമാരക്കുറുപ്പ് അന്തരിച്ചു.

ഭാര്യ: ഡി. സരസ്വതി അമ്മ
മക്കൾ: മിനി എസ്, ബിനി എസ്
മരുമക്കൾ: അജയഘോഷ്, ബൈജു ടി

കുളത്തുപ്പുഴ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം

കുളത്തുപ്പുഴ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം

കുളത്തുപ്പുഴ അയ്യമ്പിള്ള വളവിൽ കുളത്തുപ്പുഴ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. കെഎസ്ആർടിസി ബസ് സൈഡിൽ ഇടിച്ചാണ് അപകടം. പോലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാരമായ പരിക്ക്

സിപിഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനം; സി എസ് ജയചന്ദ്രൻ സെക്രട്ടറി

സിപിഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനം; സി എസ് ജയചന്ദ്രൻ സെക്രട്ടറി

ആറ്റിങ്ങൽ: സിപിഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനം ആലംകോട് സമാപിച്ചു. സി എസ് ജയചന്ദ്രൻ സെക്രട്ടറിയായി ഉള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ രാജൻ ഉദ്ഘാടനം ചെയ്തു. വി.പി ഉണ്ണികൃഷ്ണൻ രാഷ്ട്രീയ പ്രമേയവും സി.എസ് ജയ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മന്ത്രി അഡ്വ ജി ആർ അനിൽ, പള്ളിച്ചൽ വിജയൻ, മനോജ് ബി ഇടമന, വി ശശി എംഎൽഎ, ജയചന്ദ്രൻ കല്ലിങ്കൽ തുടങ്ങിയവർ സംസാരിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം സാംസ്കാരിക ചിന്തുകൾ അവതരിപ്പിച്ചു.

സി എസ് ജയചന്ദ്രൻ, ഡി മോഹൻദാസ്, അഡ്വക്കേറ്റ് എം മുഹസിൻ, അവനവഞ്ചേരി രാജു, ചെറുന്നിയൂർ ബാബു, എ എൽ നസീർ ബാബു, ആറ്റിങ്ങൽ ശ്യാം, കെ ആർ അനിൽ ദത്ത്, ബാലകൃഷ്ണൻ ആചാരി, ഒറ്റൂർ സുലി, എസ് രാജേന്ദ്രൻ നായർ, റീന ആർ എസ്, പി എസ് ആൻഡസ്, ടീ വേണു, മുകുന്ദൻ ബാബു എന്നിവരടങ്ങിയ 15 അംഗ മണ്ഡലം കമ്മറ്റിയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി സി എസ് ജയചന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു.

ശ്രീചിത്രയില്‍ ശസ്ത്രക്രിയ മുടക്കം; രണ്ടുദിവസത്തിനകം നടപടി; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് ഗോപി

ശ്രീചിത്രയില്‍ ശസ്ത്രക്രിയ മുടക്കം; രണ്ടുദിവസത്തിനകം നടപടി; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ പ്രശ്നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.

നിലവിലെ സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം കൈമാറുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശ്രീചിത്രയില്‍ എത്തിയ കേന്ദ്രമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചിരുന്നു. ശ്രീചിത്ര ഡയറക്ടര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ശ്രീചിത്രയില്‍ ഇന്നു നടക്കേണ്ട 5 അടിയന്തര ഇന്റര്‍വെന്‍ഷനല്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. 2 രോഗസ്ഥിരീകരണ പരിശോധനകളും ഉപേക്ഷിച്ചു. തലച്ചോറിലെ ഹമാന്‍ജ്യോമ ട്യൂമര്‍, തലയിലെ രക്തക്കുഴലുകള്‍ വീര്‍ക്കുന്ന രോഗമായ അനൂറിസം, പിത്താശയ കാന്‍സര്‍, കരളിലെ കാന്‍സറിനെ തുടര്‍ന്നു രക്തം ഛര്‍ദിക്കല്‍ എന്നിവ സംബന്ധിച്ചാണ് രോഗികള്‍ക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. പുതിയ തീയതി അറിയിച്ചിട്ടില്ല. ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മാനേജ്മെന്റ് തയാറാകാത്ത സാഹചര്യത്തില്‍ നാളെ നടക്കേണ്ട ശസ്ത്രക്രിയകളും മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.