by Midhun HP News | May 30, 2025 | Latest News, കേരളം
പുനെ: നാഷണല്‍ ഡിഫന്‍സ് അക്കാദമി(NDA)യില്‍ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യ ഡിഗ്രി ബാച്ച് പുറത്തിറങ്ങി. 300ലധികം പുരുഷന്‍മാര്‍ക്കൊപ്പമാണ് വനിതാ കേഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തിയത്. മുന്‍ കരസേന മേധാവിയും മിസോറാം ഗവര്‍ണറുമായ ജനറല്‍ വി കെ സിങ് പാസിങ് ഔട്ട് പരേഡില്‍ അതിഥിയായി.
2021ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് യുപിഎസ്‌സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) ഡിഫന്‍സ് അക്കാദമിയിലേയ്ക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നത്. തുടര്‍ന്ന് 2022ല്‍ എന്‍ഡിഎയുടെ 148ാമത് കോഴ്‌സില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് തുടങ്ങി. അക്കാദമി കേഡറ്റ് ക്യാപ്റ്റന്‍ ഉദയ്‌വീര്‍ നേഗി പരേഡ് നയിച്ചു.
എന്‍ഡിഎയില്‍ നിന്ന് വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് പാസായതോടെ അക്കാദമിയുടെ ചരിത്രത്തിലെ ഒരു അതുല്യ ദിനമാണിന്ന്. കൂടുതല്‍ ശാക്തീകരണത്തിനുള്ള നമ്മുടെ കൂട്ടായ യാത്രയില്‍ ഇത് ഒരു നാഴികക്കല്ലാണ്, ജനറല്‍ സിങ് പാസിങ് ഔട്ട് ചടങ്ങില്‍ പറഞ്ഞു. നാരീ ശക്തിയുടെ പ്രതീകമാണ് ഈ യുവതികള്‍ എന്നും അദ്ദേഹം പറഞ്ഞു. ഈ യുവതികളില്‍ ഒരാളെങ്കിലും ഉയര്‍ന്ന പദവിയിലേയ്ക്ക് ഉയരാന്‍ കഴിയുന്ന തരത്തിലുള്ള ഭാവി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | May 30, 2025 | Latest News, കേരളം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ് (M Swaraj) നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
തൃപ്പൂണിത്തുറയില്‍നിന്ന് 2016ല്‍ എംഎല്‍എയായ എം സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.
നിലമ്പൂരില്‍ ഒരു രാഷ്ട്രീയ പോരാട്ടം തന്നെയായാണ് ഇടതുപക്ഷം കാണുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഈ രാഷ്ട്രീയ പോരാട്ടത്തില്‍ സഖാവ് എം സ്വരാജ് സ്ഥാനാര്‍ഥി ആകണമെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകര്‍ എന്ന നിയിലും ഉയര്‍ന്നുവന്ന സ്വരാജിനെ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍ നിര്‍ത്തണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
നിലമ്പൂര്‍ നിയോജക മണ്ഡലം വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ഡലമായി നില്‍ക്കുകയാണ്. എം സ്വരാജ് മിടുക്കനായ സ്ഥാനാര്‍ഥിയാണ്. ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ യൂദാസിനെ പോലെ ഒറ്റുകൊടുത്ത് അന്‍വര്‍ ദയനീയ അവസ്ഥയിലാണ്. കാലുപിടിക്കുമ്പോഴും മുകത്ത് ചെളിവാരി എറിയുകയാണെന്നാണ് യുഡിഎഫ് നേതാക്കളെ പറ്റി അന്‍വര്‍ പറയുന്നത്. തനിക്കെതിരായി ഗൂഢാലോചന നടത്തുന്നുവെന്ന് പറയുമ്പോഴും രാവിലത്തെ പത്രസമ്മേളനം മാറ്റിവെച്ച് കാത്തിരിക്കുന്ന അന്‍വറിന്റെ ദയനീയ മുഖമാണ് കാണുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
by Midhun HP News | May 30, 2025 | Latest News, കേരളം
കൊച്ചി: സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നു വിരമിച്ച ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വിധി.
കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഡോ.സിസ തോമസ്(dr.sisa thomas) വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകള്‍ വിരമിക്കുമ്പോഴുള്ള ബാധ്യതകള്‍ തീര്‍ക്കുന്നതു സംബന്ധിച്ച കാര്യങ്ങളുമാണ് തടസ്സമായി നില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. എന്നാല്‍ പ്രശ്‌നങ്ങള്‍ വിരമിക്കുന്നതിന് മുമ്പ് തീര്‍ക്കേണ്ടതല്ലേ എന്നാണ് കോടതി ചോദിച്ചത്. കഴിഞ്ഞ 2 വര്‍ഷമായി സിസ തോമസ് ഇതിന്റെ പുറകെ നടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്രയും കാലം സര്‍ക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവര്‍ക്ക് ജീവിക്കാനുള്ള തുകയല്ലേ പെന്‍ഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാന്‍ സമയമായില്ലേ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. 2023 മാര്‍ച്ച് 31നാണു സിസ തോമസ് വിരമിച്ചത്. ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സാഹചര്യത്തില്‍ ഇത് അനുവദിച്ചു കിട്ടാന്‍ സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
by Midhun HP News | May 30, 2025 | Latest News, കേരളം
കൊച്ചി: ചെയ്യാത്ത കുറ്റത്തിനു വിജിലൻസ് കേസിൽ കുടുങ്ങിയ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് (agriculture officer) 25 വർഷങ്ങൾക്കു ശേഷം ആശ്വാസം. മൂവാറ്റുപുഴ നെല്ലാട് തോപ്പിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ലൈല (69)യാണ് കാൽ നൂറ്റാണ്ടുകാലം ദുരിതമനുഭവിച്ച് ഒടുവിൽ കുറ്റവിമുക്തയായത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അവർക്ക് ആശ്വസമാകുന്ന വിധി പുറപ്പെടുവിച്ചത്. ലൈല കുറ്റക്കാരിയല്ലെന്ന റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചതോടെ കോടതി വിശദമായ തുടർ വാദം കേട്ടാണ് ഇവരെ വിട്ടയച്ചത്.
പിറവം കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ലൈല. കർഷകർക്കു നൽകാനുള്ള പണം കൃഷി ഓഫീസർമാർക്ക് നൽകിയതിൽ അഴിമതി നടത്തിയെന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന ആരോപണം. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെ സിസി 265/16 കേസാണ് ലൈലയ്ക്ക് നിയമക്കുരുക്കായത്. 1993 ഓക്ടോബർ 1 മുതൽ 1996 ജനുവരി 30 വരെയുള്ള കാലഘട്ടത്തിൽ പണാപഹരണം, ഔദ്യോഗിക രേഖകളിൽ കൃത്രിമം നടത്തൽ, വിശ്വാസവഞ്ചന, അക്കൗണ്ടുകളുടെ ദുരുപയോഗം എന്നിങ്ങനെ വിവിധ വകുപ്പുകൾ അനുസരിച്ച് 1999 മാർച്ച് 12നു ഇവരുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സർക്കാരിനെ വെട്ടിച്ച് 3,47,384 രൂപ കൈവശപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ടായിരുന്നു.
നിരപരാധിയാണെന്നു ഉത്തമ ബോധ്യമുള്ളതിനാൽ കേസിൽ നിന്നു ഒഴിവാക്കാൻ 2013ൽ ലൈല വിടുതൽ ഹർജി ഫയൽ ചെയ്തു. തൃശൂർ വിജിലൻസ് കോടതിയാണ് കേസ് തുടക്കത്തിൽ പരിഗണിച്ചത്. പിന്നീട് മൂവാറ്റുപുഴയിൽ വിജിലൻസ് കോടതി വന്നതോടെ കേസ് ഇങ്ങോട്ടേക്ക് മാറ്റി. കോവിഡ് വന്നതോടെ തുടർ നടപടികളെല്ലാം മുടങ്ങി. പിന്നീട് കേസിൽ തുടരന്വേഷണം നടത്തണമെന്നു വിജിലൻസ് അറിയിച്ചു. അതോടെ കേസ് വീണ്ടും നീണ്ടു.
ആദ്യ കുറ്റപത്രത്തിൽ പറഞ്ഞ പണം അപഹരിച്ചിട്ടില്ലെന്ന സാക്ഷി മൊഴിയോടെ റിപ്പോർട്ട് കോടതിയിൽ നൽകി. സർക്കാരിനു പണം നഷ്ടമുണ്ടാക്കിയില്ലെങ്കിലും അനുമതിയില്ലാതെ തരം മാറ്റിയതായി സപ്ലിമെന്ററി ചാർജ് നൽകി തുടർ നടപടി എടുക്കാൻ വിജിലൻസ് കോടതിയോട് അപേക്ഷിച്ചു. ലൈല പണം അപഹരിച്ചിട്ടില്ലെന്നും വ്യജ രേഖകൾ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും വിശദ വാദം കേട്ട് കോടതി ഒടുവിൽ കണ്ടെത്തി. ഇതോടെയാണ് കാൽനൂറ്റാണ്ടിനിപ്പുറം അവർക്ക് ആശ്വാസമായത്.
കൃഷി ഓഫീസറായാണ് ലൈല ജോലിയിൽ പ്രവേശിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് കേസ്. തുടർന്നു കൃഷി ഓഫീസറാക്കി തരംതാഴ്ത്തി. 2012ലാണ് വിരമിച്ചത്.
by Midhun HP News | May 30, 2025 | Latest News, കേരളം
കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെ സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിക്കും പരാതി നല്‍കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ അറിയിച്ചത്. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കുമെന്നും ഉണ്ണി മുകുന്ദന്‍(Unni mukundan) ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
by Midhun HP News | May 30, 2025 | Latest News, കേരളം
കേരളത്തിലെ ദേശീയ പാതകളുടെ (NH 66) നിർമ്മാണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് (സിഎജി) പെർഫോമൻസ് ഓഡിറ്റ് നടത്താൻ നിർദ്ദേശിച്ചതായി പിഎസി ചെയർമാൻ കെ സി വേണുഗോപാൽ പറഞ്ഞു.
ഏഴ് ജില്ലകളിൽ നിന്ന് ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കരാറുകളും രൂപകൽപ്പനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ സിഎജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപ കരാറുകൾ നൽകുന്നതിൽ വ്യാപകമായ അഴിമതി നടന്നതായി ആരോപണങ്ങൾ ഉള്ളതിനാലാണ് സിഎജി ഓഡിറ്റ് ശുപാർശ ചെയ്യുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. “കേരളത്തിലെ ദേശീയ പാതകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഓഡിറ്റിന്റെ പരിധിയിൽ ഉൾപ്പെടും,” അദ്ദേഹം പറഞ്ഞു.
ഗതാഗത സെക്രട്ടറിയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) ഡിസൈൻ പിഴവുകൾ സമ്മതിച്ചതായി വേണുഗോപാൽ പറഞ്ഞു. “സംഭവവികാസങ്ങൾ തങ്ങളെ ഞെട്ടിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു,” അദ്ദേഹം പറഞ്ഞു.
“ഏറ്റവും ഭയാനകമായ കാര്യം, മുഴുവൻ പദ്ധതിയുടെയും ഗുണനിലവാര നിയന്ത്രണം പരിശോധിക്കാൻ ഒരു ഉന്നതതല സമിതി ഇല്ല എന്നതാണ്. മുഴുവൻ ജോലിയും മേൽനോട്ടം വഹിക്കാൻ ഒരു സാങ്കേതിക സംഘവുമില്ല,” അദ്ദേഹം പറഞ്ഞു.
എൻഎച്ച്എഐ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച കേരളം സന്ദർശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. “എൻഎച്ച്എഐ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനം സന്ദർശിക്കും. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ മാത്രം പരിശോധന ഒതുക്കരുതെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർകൂടാതെ, ഐഐടി പാലക്കാട്, സിആർആർഐ, ജിഎസ്ഐ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നംഗ സാങ്കേതിക സംഘം തകർച്ചകളും വിള്ളലുകളും റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങൾ പരിശോധിക്കും. ഈ സംഘങ്ങളോട് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.
കൂരിയാട് വീണ്ടും ഇടിഞ്ഞു
അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത 66-ന്റെ ഒരു ഭാഗം ബുധനാഴ്ച രാത്രി ഇടിഞ്ഞുവീണു. സംരക്ഷണഭിത്തി തകർന്നു, മണ്ണും കല്ലും സർവീസ് റോഡിലേക്ക് വീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മെയ് 19 ന് റോഡ് ഇടിഞ്ഞ സ്ഥലത്ത് നിന്ന് വെറും മീറ്ററുകൾ അകലെയാണ് അപകടം നടന്നത്. സംരക്ഷണ ഭിത്തിയിൽ പുതിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
കൂരിയാട് മുതൽ കൊളപ്പുറം വരെ റോഡ് മുഴുവനായും പൊളിച്ചുമാറ്റി വയഡക്ട് നിർമ്മിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെട്ടു. ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ഈ ആവശ്യത്തെ പിന്തുണച്ചു.മ്മാണത്തെക്കുറിച്ച് ആശങ്കയുള്ള പ്രദേശങ്ങളും അവർ സന്ദർശിക്കണം,” അദ്ദേഹം പറഞ്ഞു.
Recent Comments