വെട്ടേറ്റ് റോഡിൽ കിടന്നത് അരമണിക്കൂർ; തിരുവനന്തപുരത്ത് ​ഗുണ്ടാ നേതാവ് മരിച്ചു

വെട്ടേറ്റ് റോഡിൽ കിടന്നത് അരമണിക്കൂർ; തിരുവനന്തപുരത്ത് ​ഗുണ്ടാ നേതാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെട്ടേറ്റ ​ഗുണ്ടാ നേതാവ് മരിച്ചു. കുറ്റ്യാണി സ്വ​ദേശി വെട്ടുകത്തി ജോയ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ശ്രീകാര്യം പൗഡികോണത്ത് വച്ചാണ് കാറിലെത്തിയ മൂന്നം​ഗ സംഘം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ജോയിയെ വെട്ടി പരിക്കേൽപ്പിച്ചത്.

ആക്രമണത്തിൽ ജോയിയുടെ കാലുകൾക്കുൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റിരുന്നു. വെട്ടേറ്റ ജോയ് അരമണിക്കൂറിലധികം റോഡിൽ കിടന്നു. ഒടുവിൽ പൊലീസ് എത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടു ദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനായില്ല.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?; പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിൽ

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?; പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ. ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖല അദ്ദേഹം സന്ദർശിക്കും. ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നു അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുമുണ്ടാകും.

വിമാനത്താവളത്തിൽ നിന്നു അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററിലായിരിക്കും ​ദുരന്ത ബാധിത മേഖലയിലേക്ക് പോകുക. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്നു ദുരിതാശ്വാസ ക്യാംപുകളും അദ്ദേഹം സന്ദർശിക്കും. ​ദുരിത ബാധിതരുമായി അദ്ദേഹം സംസാരിക്കും. പിന്നാലെ റിവ്യു മീറ്റിങും നടത്തും. ​

ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്നു മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാകുമെന്നു എസ്പിജി അറിയിച്ചിട്ടുണ്ട്. ബെയ്ലി പാലം വരെ പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തെ എൽ 3 കാറ്റ​ഗറിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. പുനർ നിർമാണങ്ങൾക്കായി 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

അതിനിടെ പ്രധാനമന്ത്രി സന്ദർശിക്കുന്നതിനാൽ വയനാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുണ്ടക്കൈ, ചൂരലമല പ്രദേശങ്ങളിൽ തിരച്ചിൽ അതിനാൽ ഉണ്ടാകില്ലെന്നു ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്തേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല. ജനകീയ തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

വെട്ടേറ്റ് റോഡിൽ കിടന്നത് അരമണിക്കൂർ; തിരുവനന്തപുരത്ത് ​ഗുണ്ടാ നേതാവ് മരിച്ചു

നെട്ടൂരില്‍ ഒഴുക്കില്‍ പെട്ട് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചി നെട്ടൂരിൽ കായലിൽ ഒഴുക്കിൽ പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. നീണ്ട 12 മണിക്കൂറത്തെ തിരച്ചിലിന് ശേഷം മത്സത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. പനങ്ങാട് വിഎച്ച്‌എസ്‌എസ് വിദ്യാർഥിനിയാണ് ഫിദ. രാവിലെ 6.30ന് ഭക്ഷണാവശിഷ്ടം കളയാൻ കായലിൽ ഇറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്ന് വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കായലിൽ ആഴവും അടിയൊഴ്ക്കും ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

സ്കൂബ സംഘവും ഫയർഫോഴ്സും രാവിലെ മുതൽ സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. നിലമ്പൂർ സ്വദേശികളായ ഈ കുടുംബം ഒന്നര മാസമായി നെട്ടൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചു; സൂരജ് പാലാക്കാരൻ അറസ്റ്റിൽ

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചു; സൂരജ് പാലാക്കാരൻ അറസ്റ്റിൽ

കൊച്ചി: യുവനടിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കൊച്ചി പാലാരിവട്ടം പൊലീസ് ആണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിക്കെതിരെ മോശം ഭാഷയിൽ ഇയാൾ വിഡിയോ ചെയ്തെന്നാണ് പരാതി.

2022-ൽ സമാനമായ കേസിൽ സൂരജ് പാലക്കാരനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു അന്നത്തെ നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കേസിനു പിന്നാലെ യൂട്യൂബർ ഒളിവിൽ പോയിരുന്നു. വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് സൂരജ് പാലാക്കാരൻ യുവതിയെ അധിക്ഷേപിച്ചത്.

പ്രധാനമന്ത്രി നാളെ വയനാട്ടിൽ; കണ്ണൂരിൽ വിമാനമിറങ്ങും

പ്രധാനമന്ത്രി നാളെ വയനാട്ടിൽ; കണ്ണൂരിൽ വിമാനമിറങ്ങും

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട്ടിലെത്തും. ഉരുൾപൊട്ടൽ നടന്ന ദുരന്ത മേഖല അദ്ദേഹം സന്ദർശിക്കും. നാളെ രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നു അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുമുണ്ടാകും.

വിമാനത്താവളത്തിൽ നിന്നു അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററിലായിരിക്കും ​ദുരന്ത ബാധിത മേഖലയിലേക്ക് പോകുക. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്നു ദുരിതാശ്വാസ ക്യാംപുകളും അദ്ദേഹം സന്ദർശിക്കും. ​ദുരിത ബാധിതരുമായി അദ്ദേഹം സംസാരിക്കും. പിന്നാലെ റിവ്യു മീറ്റിങും നടത്തും. ​

ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്നു മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാകുമെന്നു എസ്പിജി അറിയിച്ചിട്ടുണ്ട്. ബെയ്ലി പാലം വരെ പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തെ എൽ 3 കാറ്റ​ഗറിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. പുനർ നിർമാണങ്ങൾക്കായി 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

അതിനിടെ പ്രധാനമന്ത്രി സന്ദർശിക്കുന്നതിനാൽ വയനാട് ജില്ലയിൽ നാളെ കർശന നിയന്ത്രണങ്ങളുണ്ട്. മുണ്ടക്കൈ, ചൂരലമല പ്രദേശങ്ങളിൽ തിരച്ചിൽ അതിനാൽ ഉണ്ടാകില്ലെന്നു ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്തേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല. ജനകീയ തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു.

കൂടി വെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ  വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ്  ഉപരോധിച്ചു

കൂടി വെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു

ചിറയിൻകീഴ്: അറ്റകുറ്റപണി നടക്കുന്നതിനാൽ ഒരു മാസത്തേക്ക് ബദൽ സംവിധാനമൊരുക്കി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടി ക്രമങ്ങൾ കൈകൊള്ളുമെന്ന് വാട്ടർ അതോറിറ്റി കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നതാണ്. എന്നാൽ ഓരാഴ്ച്ച പിന്നിട്ടപ്പോഴും വെള്ളം എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ അതികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കടയ്ക്കാവൂർ, ശാർക്കര, ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചത്.

ഉപരോധത്തെ തുടർന്ന് സൗജന്യമായി പഞ്ചായത്തുകൾക്ക് കുടിവെള്ളം നൽകാനുള്ള നടപടിക്രമങ്ങൾ കൈകൊള്ളാമെന്ന ഉറപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ രേഖാമൂലം നൽകി.
ബിഎസ് അനൂപ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തെ നേരിടുവാൻ പഞ്ചായത്ത് ഭരണ സംവിധാനങ്ങൾ നിഷ്ക്രിയരായി നോക്കി നിൽക്കുകയാണെന്ന് ബി.എസ് അനൂപ് പറഞ്ഞു. ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുവാനുള്ള സംവിധാനം ഒരുക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

മണ്ഡലം പ്രസിഡന്റുമാരായ എം.എ ജബ്ബാർ, സുനിൽ പെരുമാതുറ, മോനി ശർക്കര കോൺഗ്രസ് നേതാക്കന്മാരായ പുതുക്കി പ്രസന്നൻ, കടയ്ക്കാവൂർ കൃഷ്ണകുമാർ ഷാഫി പെരുമാതുറ, അഭിലാഷ് ഭജനമഠം, അശോകൻ പഴഞ്ചിറ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത് മോഹൻ പഞ്ചായത്തംഗങ്ങളായ അൻസിൽ അൻസാരി, സജികുമാർ, പെരുംകുളം അൻസാർ, ജയന്തി കൃഷ്ണ ബേബി, മനു മോൻ കോൺഗ്രസ് നേതാക്കളായ
സുകു എസ്, സജി പെരുമാതുറ എന്നിവർ സംസാരിച്ചു.