by Midhun HP News | Jan 17, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് ഇന്റര്‍ഫേസിനുള്ളില്‍ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റുകളുടെ പ്രൈവസി സെറ്റിങ്‌സ് പരിശോധിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്.
സെറ്റിങ്‌സ് മെമ്മറിയെ ആശ്രയിക്കാതെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്‌തെന്നും അത് റീഷെയര്‍ ചെയ്തിട്ടുണ്ടോയെന്നും അറിയാന്‍ കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ കൂടുതല്‍ സ്വകാര്യത കൊണ്ടുവരുന്നതാണ് ഫീച്ചര്‍.
സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആര്‍ക്കൊക്കെ കാണാമെന്നതടക്കം ആന്‍ഡ്രോയിഡ് പതിപ്പ് 2.26.2.9-നുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ ലഭിക്കും. ഫീച്ചര്‍ നിലവില്‍ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് സ്റ്റാറ്റസ് വ്യൂസ് മെനുവിനുള്ളില്‍ പുതിയ ഓപ്ഷന്‍ കാണാം. ഉപയോക്താക്കള്‍ ഈ സ്‌ക്രീനില്‍ നിന്ന് മെനു തുറക്കുമ്പോള്‍, ന്യൂ ഓഡിയന്‍സ് ഓപ്ഷന്‍ കാണും. ഇതില്‍ ടാപ്പുചെയ്യുമ്പോള്‍ ഫീച്ചര്‍ കാണാം. സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്തു എന്നതടക്കം കാണാം.
by Midhun HP News | Jan 17, 2026 | Latest News, കേരളം
തമിഴ് നടന്‍ ധനുഷും ബോളിവുഡ് നടി മൃണാള്‍ ഠാക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളുകളായി ഗോസിപ്പുകളുണ്ട്. മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വിഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. പതിയെ ആ വാര്‍ത്തകള്‍ കെട്ടടങ്ങുകയും ചെയ്തു.
പക്ഷെ, മൃണാളും ധനുഷും വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഫ്രീ പ്രസ് ജേണല്‍ ആണ് വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ധനുഷും മൃണാളും കുറച്ചുനാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെ വിവാഹത്തിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 14 ന്, വാലന്റൈന്‍സ് ഡേയിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
വാര്‍ത്തകളോട് ധനുഷും മൃണാളും ഇതുവരേയും പ്രതികരിച്ചില്ല. തീര്‍ത്തും സ്വകാര്യമായൊരു ചടങ്ങാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് ഉണ്ടാവുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.
റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍, ധനുഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ സൂപ്പര്‍ താരം രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ ധനുഷ് വിവാഹം കഴിച്ചിരുന്നു. 2004ലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് മക്കളുമുണ്ട് ഈ ബന്ധത്തില്‍. 2024 ലാണ് ഇരുവരും പിരിയുന്നത്. ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് മൃണാള്‍. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയിലെത്തിയ മൃണാള്‍ ഇന്ന് പാന്‍ ഇന്ത്യന്‍ നായികയാണ്.
by Midhun HP News | Jan 17, 2026 | Latest News, കേരളം
പത്തനംതിട്ട: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രണ്ടു മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നും എസ്‌ഐടി വാദിച്ചു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി.
ജാമ്യം അനുവദിച്ചാല്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. തെളിവെടുപ്പിനോടും ചോദ്യം ചെയ്യലിനോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ പാസ്‌വേര്‍ഡുകള്‍ നല്‍കാന്‍ പ്രതി തയ്യാറായില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് പരാതി. ഇതിന് മുമ്പ് രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. മുമ്പത്തെ രണ്ട് കേസുകളില്‍ കോടതിയില്‍ നിന്ന് രാഹുലിന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സംരക്ഷണം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ അത് ഉണ്ടായിരുന്നില്ല. വിധി വരുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും. ഇതിനിടെ, അതിജീവിതയെ അധിക്ഷേപിച്ചതിന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെ പൊലീസ് അറസ്റ്റ്
by Midhun HP News | Jan 17, 2026 | Latest News
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.
തുറമുഖത്ത് നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.
ഏതാണ്ട് 10,000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്റെ വാര്‍ഷിക ശേഷി 15 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. ബെര്‍ത്ത് നിലവിലുള്ള 800 മീറ്ററില്‍ നിന്ന് 2000 മീറ്റര്‍ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടര്‍ 3 കിലോമീറ്ററില്‍ നിന്ന് നാലു കിലോമീറ്റര്‍ ആയി വികസിപ്പിക്കും. ഇതിനു പുറമെ റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Jan 16, 2026 | Latest News
ആലംകോട്: കേരള മുസ്‌ലിം ജമാഅത്ത് ജനുവരി ഒന്നിന് കാസർഗോഡ് നിന്നാരംഭിച്ച കേരള യാത്രയ്ക്ക് ആലംകോട് ജംങ്ഷനിൽ ജില്ലാ സ്വീകരണം നൽകി.
യാത്രാ നായകരായ ഖലീൽ ബുഖാരി തങ്ങൾ, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി, ന്യൂനപക്ഷ കമ്മീഷൻ അംഗം സൈഫുദ്ദീൻ ഹാജി, നേമം സിദ്ദീഖ് സഖാഫി, ആലംകോട് ഹാഷിം ഹാജി, ജാബിർ ഫാളിലി, മുഹമ്മദ് ശരീഫ് സഖാഫി, മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ്, ജില്ലാ പഞ്ചായത്തംഗം നബീൽ കല്ലമ്പലം, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ്മാരായ സജീർ രാജകുമാരി, അൻസർ പെരുംകുളം, വർക്കല കഹാർ, സയ്യിദ് മുഹമ്മദ് ജൗഹരി, സയ്യിദ് ഹുസൈൻ ബാഫഖി, റാഫി ആലംകോട്, അഡ്വ. മുനീർ, അനീസ് സഖാഫി, സാബിർ സൈനി,താഹ മഹ്ളരി,നാസർ അറേബ്യൻ, നഹാസ് പള്ളിമുക്ക്, നിജാസ് ആലംകോട്, നൗഫൽ മദനി,എം.എച്ച് അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 16, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു. ശാർക്കര ജംഗ്‌ഷനിൽ പ്രേംനസീർ ചിത്രത്തിന് മുൻപിൽ പുഷ്പാർചന നടത്തി. അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ അഡ്വ.എസ്.വി.അനിലാൽ അനുസ്മരണ സന്ദേശം നൽകി. പുതുക്കരി പ്രസന്നൻ, രീജു, സുഭാഷ്.വി, സി.എസ്സ്.അജയകുമാർ, മനോജ് ഇടമന, വേണുഗോപാലൻ നായർ, ഹരി.ജി.ശാർക്കര, സുരേഷ്‌കുമാർ (മോനി), അജിത്ഗോവിന്ദ്, രാധാകൃഷ്ണൻ, ശശാങ്കൻ, അഡ്വ.എ.ബാബു ചിറയിൻകീഴ്, വിജയദാസ്, ഭാഗി അശോകൻ, സുശോഭനൻ, സതീശൻ, ചിറയിൻകീഴ് പൊടിയൻ, അഡ്വ. കൃഷ്ണകുമാർ, ടൈറ്റസ്, ജനപ്രതിനിധികളായ പി.മണികണ്ഠൻ, പഞ്ചമം സുരേഷ്, രാധാമണി, നിർമല.എം, സന്തോഷ്‌കുമാർ, നസീർ എന്നിവർ സംസാരിച്ചു.
Recent Comments