by Midhun HP News | Nov 17, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് ( യുപിഎസ്) മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ ഈ മാസം 30 വരെ മാത്രം സമയം. തീയതി വീണ്ടും നീട്ടുമോയെന്ന് വ്യക്തമല്ല. ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്‍കണം. സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ നിലവിലെ എന്‍പിഎസില്‍ ( നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) തന്നെ തുടരും. എന്നാല്‍ യുപിഎസ് എടുത്തവര്‍ക്ക് വിരമിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് വരെ വേണമെങ്കില്‍ എന്‍പിഎസിലേക്ക് മടങ്ങാം.
അപേക്ഷ നല്‍കാനുള്ള പോര്‍ട്ടല്‍ enps.nsdl.com. എന്‍പിഎസ് നിലവില്‍ വന്ന 2004 ജനുവരി ഒന്നുമുതല്‍ കേന്ദ്ര സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് മാറാന്‍ അവസരം. ഖജനാവിന് ഉണ്ടാവുന്ന പെന്‍ഷന്‍ ബാധ്യത കുറയ്ക്കാനായി 2024 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ യുപിഎസ് പ്രഖ്യാപിച്ചത്.
എന്‍പിഎസും യുപിഎസും തമ്മിലുള്ള വ്യത്യാസം?
പ്രധാന വ്യത്യാസം പെന്‍ഷന്‍ ഗ്യാരണ്ടിയിലും നിക്ഷേപ സമീപനത്തിലുമാണ്. എന്‍പിഎസ് ഉയര്‍ന്ന വരുമാനമുള്ളതും എന്നാല്‍ ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഇല്ലാത്തതുമായ മാര്‍ക്കറ്റ്-ലിങ്ക്ഡ് ആണെങ്കില്‍ യുപിഎസ് ഒരു ഗ്യാരണ്ടീഡ് മിനിമം പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. അതുവഴി സ്ഥിര വരുമാനം ഉറപ്പാക്കുന്നു.
എന്‍പിഎസ് അതിന്റെ കോര്‍പ്പസിന്റെ ഒരു ഭാഗം ഇക്വിറ്റികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങിയ മാര്‍ക്കറ്റ്-ലിങ്ക്ഡ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ പെന്‍ഷന്‍ തുക ഗ്യാരണ്ടിയുള്ളതല്ല. ഇത് കോര്‍പ്പസിനെയും നിക്ഷേപ വരുമാനത്തെയും ആശ്രയിച്ചിരിക്കുന്നു. എന്‍പിഎസില്‍ വിഹിതത്തിനും ലഭിച്ച പെന്‍ഷനും നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിക്ഷേപ ഓപ്ഷനുകളും അടയ്ക്കുന്ന തുകയുടെ തോതും തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നു. കോര്‍പ്പസിലേക്കുള്ള വിഹിതത്തിന്റെ കാര്യത്തില്‍ ജീവനക്കാരനും തൊഴിലുടമയും എന്‍പിഎസിലേക്ക് നിശ്ചിത വിഹിതം അടയ്ക്കുന്നു.
പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിക്കാണ് (പിഎഫ്ആര്‍ഡിഎ) യുപിഎസിന്റെ ചുമതല. നാഷനല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ (എന്‍പിഎസ്) ഭാഗമായ ജീവനക്കാര്‍ യുപിഎസിലേക്കു മാറുമ്പോള്‍ നിലവില്‍ അവരുടെ പെന്‍ഷന്‍ അക്കൗണ്ടിലെ തുക യുപിഎസിന്റെ വ്യക്തിഗത സഞ്ചിതനിധിയിലേക്കു (കോര്‍പസ്) നീക്കും.


by Midhun HP News | Nov 17, 2025 | Latest News, കേരളം
കൊച്ചി: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞതോടെ 92,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 91,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപയാണ് കുറഞ്ഞത്. 11,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണവില പടിപടിയായി ഉയര്‍ന്ന് വ്യാഴാഴ്ച 94,320 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. വില ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറയാന്‍ തുടങ്ങിയത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. നാലുദിവസത്തിനിടെ 2700 രൂപയാണ് കുറഞ്ഞത്.
പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷര്‍ട്ട് ധരിച്ചയാള്‍ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന ആദ്യ സൂചന. പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അര്‍ച്ചനയെക്കൂടി ആക്രമിക്കാനൊരുങ്ങുമ്പോള്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു വ്യക്തി ഓടിയെത്തുകയും ഒറ്റക്കൈ കൊണ്ട് അര്‍ച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുകയും ചെയ്യുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്‌പ്പെടുത്തുന്നതും സിസിടിവിയില്‍ പതിഞ്ഞു. ഇതില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ബിഹാര്‍ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞത്.


by Midhun HP News | Nov 16, 2025 | Latest News, ജില്ലാ വാർത്ത
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2025 നവംബർ 17 തിങ്കളാഴ്ച മുതൽ 2026 ജനുവരി 14 ബുധനാഴ്ച വരെ.
റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വർഷത്തിലെ ഏറ്റവും പരിശുദ്ധമായ മണ്ഡല–മകരവിളക്ക് ചിറപ്പ് മഹോത്സവം 2025–2026 ഭക്തിപൂർവ്വവും അനുഷ്ഠാനനിഷ്ഠയോടെയും ആചരിക്കാൻ ക്ഷേത്രം ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. വർഷം 2020 മുതൽ ഓരോ മണ്ഡലകാലത്തും ഭക്തിപൂർവ്വം നടത്തിവരുന്ന അയ്യപ്പൻ വിളക്ക് പൂജകളും, പ്രത്യേക അയ്യപ്പ പൂജകളും, ഈ വർഷവും 2025 നവംബർ 17 മുതൽ ഭക്തിപൂർവ്വം ആരംഭിക്കുന്നു.
മണ്ഡല മകരവിളക്ക് പൂജകൾ 2025 നവംബർ 17 തിങ്കളാഴ്ച രാവിലെ 7:30 AM മുതൽ, ശ്രീ മഹാഗണപതിയുടെ അനുഗ്രഹപ്രാപ്തിക്കായി നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെ നടക്കുന്ന പ്രത്യേക അയ്യപ്പ പൂജയോടെ തുടക്കദിന ചടങ്ങുകൾ സമാപിക്കും.
പരമപവിത്രമായ മണ്ഡലകാലത്ത് നവംബർ 17, 2025 മുതൽ ജനുവരി 14, 2026 വരെ,ക്ഷേത്രത്തിൽ ദിവസേന അയ്യപ്പൻ വിളക്ക് പൂജ വൈകുന്നേരം 6:30 PM മുതൽ 7:30 PM വരെ നടക്കും. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെ പ്രത്യേക അയ്യപ്പ പൂജ,ഭജന, ദീപാരാധന, നീരാഞ്ജനം, ഹരിവരാസനം, അന്നദാനംഎന്നിവ ഭക്തിസാന്ദ്രമായി നടക്കും.
ഭക്തർക്കു മണ്ഡലകാലത്ത് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ദിവസേനയുള്ള അയ്യപ്പൻ വിളക്ക് പൂജ, ശനിയാഴ്ചകളിലെ പ്രത്യേക അയ്യപ്പ പൂജ, അന്നദാനം,കൂടാതെ എല്ലാ മാസ പൂജ ദിവസങ്ങളിൽ ഗണപതി ഭഗവാന് ഒറ്റയപ്പം നേർച്ച ഉൾപ്പെടെ എല്ലാ പൂജാനുഷ്ഠാനങ്ങളുടെയും
പൂജ ബുക്കിംഗ് ലിങ്കുകൾ
ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രധാന അയ്യപ്പ പൂജ ദിവസങ്ങൾ
* Monday, 17th November 2025 – Mandala Pooja Starting
* Saturday, 22 November 2025 – Monthly Ayyappa Pooja
* Saturday, 29 November 2025 – Kent Hindu Samajam 13th Annual Ayyappa Pooja (5 PM – 10 PM)
* Saturday, 6th, 13th, 20th December 2025
* Saturday, 27 December 2025 – Mandala Vilakku & Aarattu Mahotsavam
* Thursday, 1 January 2026 – New Year Pooja
* Saturday, 10 January 2026
* Wednesday, 14 January 2026 – Makaravilakku Pooja
Temple Address:
Kent Ayyappa Temple, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്:
https://kentayyappatemple.org/festivals/mandala-pooja-makaravilakku-chirappu-mahotsavam-2025-2026/
Website : www.kentayyappatemple.org
Email : kentayyappatemple@gmail.com
Tel: 07838 170203 / 07973 151975 / 07906 130390 / 07985 245890 / 07507 766652
by Midhun HP News | Nov 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഉള്ളൂർ വാർഡിലും സിപിഎമ്മിന് വിമതൻ. സിപിഐഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠന്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഉള്ളൂരിലാണ് ശ്രീകണ്ഠൻ മത്സരിക്കുക.
ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫാണ് ശ്രീകണ്ഠന്‍. കടകംപള്ളി സുരേന്ദ്രന്‍ തന്നെ പറഞ്ഞു പറ്റിച്ചെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ ആകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.


by Midhun HP News | Nov 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. മുകേഷ് (40), രാഹുല്‍ (30), ശ്രീജിത്ത് (30), നിജു (40) എന്നിവരാണ് പിടിയിലായത്. ലഹരി വില്‍പ്പന പൊലീസിനെ അറിയിച്ചെന്ന സംശയത്തിലാണ് വയോധികയായ അമ്മയെയും മകനെയും പ്രതികൾ വീട്ടിൽ കയറി ആക്രമിച്ചത്.
നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതിയന്നൂര്‍ സ്വദേശിനിയായ അറുപത്തിയഞ്ചുകാരിക്കും മകനുമാണ് അതിക്രൂരമായ മർദനമേറ്റത്. കല്ലും ബിയര്‍ ബോട്ടിലും ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വയോധികയ്ക്ക് മർദനമേറ്റത്. പത്തനംതിട്ട, തമിഴ്‌നാട് ഭാഗങ്ങളില്‍ നിന്നാണ് പ്രതികളെ നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്.


by Midhun HP News | Nov 16, 2025 | Latest News, കേരളം
കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്ഐആര്‍ ജോലി സംബന്ധമായ സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ബൂത്ത്ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. ബിഎല്‍ഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
രാമന്തളി സ്‌കൂള്‍ ജീവനക്കാരനാണ് അനീഷ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കലക്ടറോട് വിശദീകരണം തേടി. അനീഷ് നേരിട്ടത് കടുത്ത സമ്മര്‍ദമെന്ന് സുഹൃത്ത് ഷൈജു പറഞ്ഞു. എസ്ഐആര്‍ ഫോം വിതരണം അനീഷിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു. ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് ഷൈജു പ്രതികരിച്ചു.


Recent Comments