മൂന്ന് പേരും തകർത്തു! മെസിക്കൊപ്പം കളി ചിരികളുമായി വിസ്മയയും ആശിഷും

മൂന്ന് പേരും തകർത്തു! മെസിക്കൊപ്പം കളി ചിരികളുമായി വിസ്മയയും ആശിഷും

കേരളത്തിൽ തിയറ്ററുകളിൽ തരം​ഗം തീർക്കുകയാണ് വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ‘തുടക്കം’. ചിത്രത്തിൽ വിസ്മയ്ക്കൊപ്പം തന്നെ പ്രധാന വേഷത്തിൽ ഒരു നായയും എത്തിയിരുന്നു. മെസി എന്നാണ് നായയുടെ സിനിമയിലെ പേര്. മെസിക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണിപ്പോൾ വിസ്മയയും ആശിഷും.

‘മെസി നന്ദി പറയുന്നു’ എന്ന് കുറിച്ചാണ് ഇരുവരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ‘ദേ ആ ദുഷ്ടൻ വില്ലന്റെ ഒപ്പം നായിക’, ‘മൂന്നാളും തകർത്ത് അഭിനയിച്ചു’- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

12 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമായി 27 കോടിയോളമാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. വിസ്മയയുടെയും ആശിഷിന്റെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റീവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെസിയേയും അര്‍ജന്റീനാ ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍, കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും കായികമന്ത്രി ഒജെ ജനീഷ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും കായിക മന്ത്രി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നതായി മന്ത്രി പറഞ്ഞു. ‘കായിക വകുപ്പ് പരിശോധിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. അതിനെ പറ്റി കൂടതല്‍ പറയുന്നില്ല. അര്‍ജന്റീന ടീമിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ പാലിച്ചിരുന്നോ?. അതിന്റെ സാമ്പത്തികമായ കാര്യങ്ങളെ സംബന്ധിച്ചോ അതിന്റെ മറ്റ് വിശദാംശങ്ങളെ സംബന്ധിച്ച് ഈ സമയം വെളിപ്പെടുത്താനാവില്ല. അത് രഹസ്യസ്വഭാവത്തോടെയുള്ള കാര്യമാണ്. മെസിയെ ഈ സര്‍ക്കാര്‍ കൊണ്ടുവരുമോയെന്നും പലരും ചോദിച്ചിരുന്നു. എന്നാല്‍ മെസിയെ കൊണ്ടുവരുന്നതിനെക്കാള്‍ കേരളത്തില്‍ നിന്ന് കുറെ മെസിമാരെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്’- ഒജെ ജനീഷ് പറഞ്ഞു.

മുന്‍ കായികമന്ത്രി വി അബ്ദുറഹ്മാനാണ് മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സ്പെയിനില്‍ എത്തി അര്‍ജന്റീന അധികൃതരെ കണ്ടിരുന്നു. മെസിയെ എത്തിക്കാന്‍ 126 കോടി രൂപ മുടക്കിയെന്ന് അവകാശപ്പെട്ട് സ്പോണ്‍സറും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് ജിഎസ്ടി അടച്ചിട്ടില്ലെന്ന വിവാദം ഉടലെടുത്തതോടെയാണ് സംഭവം വീണ്ടും വാര്‍ത്തയായത്. പിന്നാലെയാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. കായിക വകുപ്പ് സെക്രട്ടറിയാണ് മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. വ്യക്തമായ കരാറില്ലെന്നതാണ് പ്രധാന കണ്ടെത്തല്‍.

കഴിഞ്ഞ നവംബര്‍ 17ന് കേരളത്തില്‍ മത്സരം നടക്കുമെന്ന് സ്‌പോണ്‍സര്‍മാരും സംസ്ഥാന സര്‍ക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്. അര്‍ജന്റീന കൊച്ചിയില്‍ വന്ന് ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ

ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ

ചണ്ഡീ​ഗഢ്: ഇന്ത്യൻ ക്രിക്കറ്റ് താരം രമണ്‍ദീപ് സിങും ടെലിവിഷൻ താരം ചാർലി ചൗഹാനും വിവാഹിതരായി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ നിർണായക ബാറ്റർമാരിൽ ഒരാൾ കൂടിയായ രമൺദീപ് സിഖ് ആചാരപ്രകാരമാണ് വിവാഹിതനായത്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ദമ്പതികൾ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്രിക്കറ്റ് താരങ്ങളും ടെലിവിഷൻ രംഗത്തെ പ്രമുഖരും മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തത്. 8 വർഷത്തെ പരിചയവും പിന്നീടുള്ള പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്, മുംബൈ ഇന്ത്യൻസ് താരങ്ങളായ നമാൻ ധിർ, അശ്വനി കുമാർ, പഞ്ചാബ് ക്രിക്കറ്റ് താരം ജസീന്ദർ സിങ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ളവർ താരത്തിന് ആശംസ അറിയിച്ചു. നടന്മാരായ നന്ദീഷ് സന്ധു, ആരതി സിങ്, ഗായിക റിച്ചാ ശർമ എന്നിവരും ദമ്പതികൾക്ക് മംഗളാശംസകൾ നേർന്നു.

ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന താരമാണ് രമൺദീപ് സിങ്. 2024ൽ ഐപിഎൽ കിരീടം നേടിയ കെകെആർ ടീമിൽ അംഗമായിരുന്നു രമൺദീപ്. 2024 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലൂടെ ഇന്ത്യക്കായി രാജ്യാന്തര ടി20യിലും താരം അരങ്ങേറി. ഇന്ത്യൻ ജേഴ്സിയിൽ രണ്ട് മത്സരങ്ങളാണ് രമൺദീപ് കളിച്ചത്.

കൈസി യേ യാരിയാൻ, ബെസ്റ്റ് ഫ്രണ്ട്സ് ഫോറെവർ, പ്യാർ തൂനെ ക്യാ കിയാ, നാച്ച് ബലിയേ 5 തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ചാർലി ചൗഹാൻ. പ്രശസ്ത റിയാലിറ്റി ഷോയായ ‘എംടിവി റോഡീസിലും’ അവർ പങ്കെടുത്തിട്ടുണ്ട്.

രമൺദീപുമായി പ്രണയത്തിലാകുന്നതിന് മുൻപ് നടനും നർത്തകനുമായ കൻവർ അമർജീത് സിങുമായി ചാർലി ദീർഘകാലം പ്രണയത്തിലായിരുന്നു. നാച്ച് ബലിയേ 5 എന്ന റിയാലിറ്റി ഷോയിൽ ഒന്നിച്ച് പങ്കെടുത്ത അമർജീതും ചാർലിയും ടെലിവിഷൻ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡികളിൽ ഒന്നായിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.

25 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്! ​ഗ്രൗണ്ട് ‘കത്തിച്ച്’ അഭിഷേക് ശർമ

25 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്! ​ഗ്രൗണ്ട് ‘കത്തിച്ച്’ അഭിഷേക് ശർമ

ചണ്ഡീ​ഗഢ്: മോശം ഫോമിൽ കളിക്കുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ മികവിലേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമത്തിനിടെ വെറും 91 പന്തിൽ അടിച്ചെടുത്തത് 233 റൺസ്! പഞ്ചാബിലെ ജില്ലാതല പോരാട്ടത്തിലാണ് താരത്തിന്റെ കത്തും ബാറ്റിങ്. പഞ്ചാബ് അന്തർ ജില്ലാ സീനിയർ ഏകദിന പോരാട്ടത്തിൽ 25 സിക്സും 15 ഫോറും സഹിതം അഭിഷേക് വെറും 91 പന്തിൽ 233 റൺസാണ് വാരിക്കൂട്ടിയത്. 256.04 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും താരം സ്വന്തമാക്കി. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.

അമൃത്‍സർ സീനിയർ ടീമിനു വേണ്ടിയാണ് താരം കളിക്കാനിറങ്ങിയത്. തരൺ താര ആയിരുന്നു എതിരാളികൾ. അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിൽ അമൃത്‍സർ ടീം 50 ഓവറിൽ അടിച്ചെടുത്തത് 533 റൺസ്!

മോശം ഫോമിലൂടെ കടന്നു പോകുന്ന താരത്തിനു വലിയ ആശ്വാസം നൽകുന്നതാണ് ഫോമിലേക്കുള്ള ഈ മടങ്ങി വരവ്. ഈ വർഷം ടി20 ബാറ്റർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തുടങ്ങിയ അഭിഷേക് നിലവിൽ മൂന്നാം റാങ്കിലേക്ക് വീണിരുന്നു. അടുത്തിടെ നടന്ന സിംബാബ്‍വെക്കെതിരായ ടി20 പരമ്പരയിൽ താരം അമ്പേ പരാജയമായിരുന്നു. 3 ഇന്നിങ്സുകളിൽ നിന്നു വെറും 11 റൺസ് മാത്രമാണ് നേടാനായത്. മാസങ്ങളായി താരം മോശം ഫോമിലാണ്.

ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് 131 റൺസ് മാത്രമായിരുന്നു നേടിയത്. ശരാശരി 26.2. അതിനു മുൻപ് അയർലൻഡിനെതിരായ പരമ്പരയിലും തീർത്തും നിറംമങ്ങി. 2 കളിയിൽ നിന്നു 49 റൺസ്. ശരാശരി 24.5. കഴിഞ്ഞ 10 അന്താരാഷ്ട്ര ടി20 പോരാട്ടത്തിൽ നിന്നു ഒരു അർധ സെഞ്ച്വറി മാത്രമാണ് താരത്തിനു നേടാൻ സാധിച്ചത്.

നേടിയ റൺസിനേക്കാൾ അഭിഷേകിന്റെ കാര്യത്തിൽ താരത്തിന്റെ പുറത്താകലുകളാണ് ടീമിനു കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. സിംബാബ്‍വെക്കെതിരായ 3 മത്സരങ്ങളിലും ബ്ലസിങ് മുസരബാനിയാണ് അഭിഷേകിനെ പുറത്താക്കിയത്. ആദ്യ മത്സരത്തിൽ ഓഫ് സ്റ്റംപിനു പുറത്തു പോയ പന്തിൽ അനാവശ്യമായി ബാറ്റ് വയ്ക്കാൻ നോക്കി ഡിപ്പിൽ സിംപിൾ ക്യാച്ച് നൽകി മടക്കം. രണ്ടാം പോരിൽ ഉയർന്നു വന്ന പന്ത് പ്രതിരോധിക്കാൻ ശ്രമിക്കവേ ബാക്ക്വേർ‍ഡ് പോയിന്റിൽ ക്യാച്ച്. മൂന്നാം പോരിൽ റൺസെടുക്കാൻ നോക്കുന്നതിനിടെ എഡ്ജായി കീപ്പർക്ക് ക്യാച്ച് നൽകി മടക്കം.

വ്യത്യസ്ത ഷോട്ടുകൾക്ക് ശ്രമിച്ചാണ് തുടരെ മൂന്ന് തവണയും താരം പുറത്തായത്. എന്നാൽ വരുത്തിയത് ഒരേ തെറ്റാണ്. ഓഫ് സ്റ്റംപിനു പുറത്തുവരുന്ന പന്തുകൾക്കെതിരെ കൃത്യമായ നിയന്ത്രണം കണ്ടെത്താൻ അഭിഷേകിനു സാധിച്ചില്ല. ടി20 ലോകകപ്പിൽ അഭിഷേകിനെ നിരന്തരം കുടുക്കിയ ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ ഓഫ് സ്പിൻ ഓപ്പണിങിലൂടെയാണ് സിംബാബ്‍വെ അ​ദ്ദേഹത്തിനെതിരെ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞത്. ഇത്തവണ റാസയുടെ ഓവർ അഭിഷേക് അതിജീവിച്ചെങ്കിലും മുസരബാനിക്ക് മുന്നിൽ മൂന്ന് തവണയും വീണു.

ടി20 ലോകകപ്പിന് മുൻപ് താരത്തിന്റെ ബാറ്റിങ് ശരാശരി 37.05 ആയിരുന്നു. സ്ട്രൈക്ക് റേറ്റ് 195ന് അടുത്ത്. ലോകകപ്പിനു ശേഷം സ്ട്രൈക്ക് റേറ്റ് വെറും 19.04ലേക്ക് കൂപ്പുകുത്തി. സ്ട്രൈക്ക് റേറ്റ് 165 ആയും കുറഞ്ഞു. സ്വാഭാവികമായ അ​ഗ്രസീവ് ശൈലിക്കും അതിനനുസരിച്ച് പുലർത്തേണ്ട സ്ഥിരതയ്ക്കും ഇടയിൽ സംശയത്തിലാണ്ട ഒരു ബാറ്ററുടെ ശരീര ഭാഷയാണ് കുറച്ചു കാലമായി അഭിഷേക് ക്രീസിൽ പ്രകടിപ്പിക്കുന്നത്.

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

റാഞ്ചി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ അതിനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഒരുക്കങ്ങളുടെ ഭാ​ഗമായി ഇതിഹാസ വിക്കറ്റ് കീപ്പർ എംഎസ് ധോനിക്കൊപ്പമാണ് പന്ത് പരിശീലനം നടത്തുന്നത്. പന്ത് ധോനിക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഇരുവരുടേയും ജിം ചിത്രമാണ് വൈറലായത്. മുൻ ഇന്ത്യൻ സ്പിന്നർ ഷഹബാസ് നദീമാണ് ഇരു താരങ്ങൾക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടത്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച രണ്ട് ഫിനിഷർമാർക്കൊപ്പം എന്ന കുറിപ്പോടെയാണ് നദീം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല ട്രാക്ക്സൂട്ട് ധരിച്ചാണ് ധോനിയുള്ളത്. പന്ത് കറുത്ത ടീം ഷർട്ടും ഷോർട്സുമാണ് ധരിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യയുടെ പരിമിത ഓവർ ടീം പദ്ധതികളിൽ പന്ത് ഉൾപ്പെട്ടിട്ടില്ല. എന്നാൽ ശുഭ്മാൻ ​ഗിൽ നയിക്കുന്ന ടെസ്റ്റ് ടീമിൽ പന്ത് നിർണായക സാന്നിധ്യമാണ്.ഐപിഎല്ലിൽ മോശം പ്രകടനം മറക്കാനും പന്ത് ആ​ഗ്രഹിക്കുന്നുണ്ടാകും. ഇക്കഴിഞ്ഞ സീസണിൽ പന്തിനു നിരാശയായിരുന്നു. ലഖ്നൗ സൂപ്പർ ‌ജയന്റ്സ് നായകനാ പന്ത് സീസണിൽ 312 റൺസ് മാത്രമാണ് നേടിയത്. ലഖ്നൗ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുമായിരുന്നു. പുതിയ സീസണിലേക്കായി ലഖ്നൗ വിട്ട് പന്ത് തിരികെ ഡൽഹി ടീമിൽ കളിക്കും. അഫ്​ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് പോരാട്ടത്തിലാണ് പന്ത് അവസാനമായി ഇന്ത്യൻ‌ ജേഴ്സി അണിഞ്ഞത്.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം പോരാട്ടം ഓ​ഗസ്റ്റ് 15 മുതൽ ​ഗാലെയിലും രണ്ടാം ടെസ്റ്റ് ഓ​ഗസ്റ്റ് 23 മുതൽ കൊളംബോയിലുമാണ് അരങ്ങേറുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ യോ​ഗ്യതയ്ക്കായി കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യക്ക് ഡബ്ല്യുടിസിയിൽ ഇനി 9 ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതിൽ 7 മത്സരങ്ങളെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്.

ശുഭ്മന്‍ ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്; ടി20യില്‍ വൈഭവ് സൂര്യവംശിക്ക് വന്‍കുതിപ്പ്

ശുഭ്മന്‍ ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്; ടി20യില്‍ വൈഭവ് സൂര്യവംശിക്ക് വന്‍കുതിപ്പ്

ദുബൈ: ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. വെസ്റ്റിന്‍ഡീസ് താരം ഡാരില്‍ മിച്ചലിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാമതെത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മിച്ചലായിരുന്നു റാങ്കിങ്ങില്‍ ഒന്നാമത്. ടി 20 ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയും വന്‍ കുതിപ്പ് നടത്തി.

അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ന്യൂസിലന്‍ഡ് ടീമില്‍ ഡാരില്‍ മിച്ചല്‍ കളിച്ചിരുന്നില്ല. ഇതോടെയാണ് ഗില്ലിന് റാങ്കിങ്ങില്‍ മുന്നിലെത്താന്‍ സഹായകമായതെന്ന് ഐസിസി സൂചിപ്പിച്ചു. ടി 20 റാങ്കിങ്ങില്‍ 230 സ്ഥാനം മുന്നേറി സൂര്യവംശി 48 -ാം സ്ഥാനത്തെത്തി.

910 റേറ്റിങ്ങ് പോയിന്റുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ടി 20 റാങ്കിങ്ങില്‍ ഒന്നാമത്. യുവ ബാറ്റര്‍ തിലക് വര്‍മ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ഇന്ത്യയുടെ ടി 20 നായകന്‍ ശ്രേയസ് അയ്യര്‍ 24-ാം സ്ഥാനത്താണ്. ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയി ടി 20 ബൗളിങ്ങില്‍ 41-ാം സ്ഥാനത്താണ്.