ഹാര്‍ദികിന് പകരം ആര്?; അശ്വിന്‍ കളിക്കുമോ?; ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ, മത്സരം തീപാറും

ഹാര്‍ദികിന് പകരം ആര്?; അശ്വിന്‍ കളിക്കുമോ?; ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ, മത്സരം തീപാറും

ധരംശാല: കളിച്ച നാലുമത്സരങ്ങളിലും ജയിച്ചു. ഏകദിന ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നത്. കത്തുന്ന ഫോമിലുള്ള രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ മത്സരം തീപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഉച്ചയ്ക്ക് രണ്ടുമുതല്‍ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള എച്ച്പിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലന്‍ഡ് പോയന്റ് പട്ടികയില്‍ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഇരുടീമുകളുടെയും ബാറ്റിങ്ങും ബൗളിങ്ങും ശക്തമാണ്. ഇന്ത്യന്‍ ടീമില്‍ സഹനായകനും ഓള്‍ റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ കളിക്കാത്തത് വലിയ തിരിച്ചടിയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗളിങ്ങിനിടെ ഹാര്‍ദികിന്റെ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് കാരണം.

സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരിലൊരാള്‍ ടീമിലിടം നേടും. ഓള്‍റൗണ്ടറെയാണ് പരിഗണിക്കുന്നതെങ്കില്‍ അശ്വിന്‍ കളിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാരുണ്ടാകും. ധരംശാലയിലെ പിച്ച് സ്പിന്നിന് അനുകൂലമാണ് എന്നതും അശ്വിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഓള്‍റൗണ്ടര്‍ക്ക് പകരം ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെയാണ് പരിഗണിക്കുന്നതെങ്കില്‍ സൂര്യകുമാറിന് ഇടം ലഭിച്ചേക്കും.

പേസ് ബൗളര്‍കൂടിയായ ഹാര്‍ദിക്കിന് പകരം ഒരു ഫാസ്റ്റ് ബൗളറെയാണ് ഇന്ത്യന്‍ ടീം നോക്കുന്നതെങ്കില്‍ മുഹമ്മദ് ഷമിയ്ക്ക് നറുക്കുവീഴും. മിന്നുന്ന ഫോമിലായ ഷമിയ്ക്ക് ഇതുവരെ ലോകകപ്പില്‍ കളിക്കാനിടം ലഭിച്ചിട്ടില്ല. ഷമിയെ ഉള്‍പ്പെടുത്തിയാല്‍ ടീമിന് ഒരു ബാറ്ററെ നഷ്ടപ്പെടും. എന്നാല്‍ അശ്വിനാണെങ്കില്‍ ടീമിന് ഒരു ബാറ്ററെയും സ്പിന്നറെയും ലഭിക്കും.

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ നേരിടും

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ നേരിടും

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ വി​ജ​യ​ത്തി​​ലേ​ക്ക് തി​രി​ച്ചു വ​രാ​നൊ​രു​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. കേരളം ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. കൊ​ച്ചി ക​ലൂ​ർ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. മ​ധ്യ​നി​ര​യി​ലെ സൂ​പ്പ​ർ താ​ര​മാ​യ ജീ​ക്സ​ൺ സി​ങ്ങി​ല്ലാ​തെ​യാ​ണ് ആ​തി​ഥേ​യ​ർ ഇ​റ​ങ്ങു​ന്ന​ത്. ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരത്തിലും തോല്‍വിയറിഞ്ഞിട്ടില്ല. ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മിലോസ് ഡ്രിന്‍സിച്ചിന് മൂന്ന് മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല. പരിക്കിന്റെ പിടിയിലായ ഐബന്‍ ഡോഹ്ലിങ്ങും ടീമിലില്ല.

പകരം സന്ദീപ് സിങ്ങും ഹോര്‍മി പാങ്ങും ആദ്യ ഇലവനില്‍ എത്താനാണ് സാധ്യത.ഈ​മാ​സം എ​ട്ടി​ന് മും​ബൈ സി​റ്റി​ക്കെ​തി​രാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തോ​ളി​ന് പ​രി​ക്കേ​റ്റ ജീ​ക്സ​ൺ ചി​കി​ത്സ​യി​ലാ​ണ്. ജീ​ക്സ​ണി​ന്‍റെ ശ​സ്ത്ര​ക്രി​യ അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​മെ​ന്നും ര​ണ്ടു​മു​ത​ൽ മൂ​ന്നു​മാ​സം വ​രെ ക​ളി​ക്കാ​നാ​വി​ല്ലെ​ന്നും സ​ഹ​കോ​ച്ചാ​യ ഫ്രാ​ങ്ക് ഡോ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ടീം ​ ​ഒ​രു​ങ്ങ‍ു​ന്ന​തെ​ന്നും ഹോം ​ഗ്രൗ​ണ്ടി​ൽ പ​ര​മാ​വ​ധി പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മെ​ന്നും മു​ന്നേ​റ്റ​താ​ര​മാ​യ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​ക്കോ​സ് വ്യ​ക്ത​മാ​ക്കി.

സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടമുറപ്പിച്ച് പാലക്കാട്

സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടമുറപ്പിച്ച് പാലക്കാട്

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഹാട്രിക് കിരീടമുറപ്പിച്ച് പാലക്കാട്. മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടുന്നത്. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂൾ മീറ്റിൽ പാലക്കാട് കിരീട ജേതാക്കളായിരുന്നു.

ആറ് മത്സരങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ 231 പോയിന്റുമായി ബഹുദൂരം മുന്നിലാണ് പാലക്കാട് ജില്ല. റിലേ മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. രണ്ടാമതുള്ള മലപ്പുറത്തിന് 147 പോന്റാണുള്ളത്. യഥാക്രമം എറണാകുളം (87), കോഴിക്കോട് (73), തിരുവനന്തപുരം (57) എന്നിങ്ങനെയാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ജില്ലകളുടെ പോയിന്റ് നില.

സ്‌കൂളുകളില്‍ ഐഡിയല്‍ ഇ എച്ച് എസ് എസ് കടകശ്ശേരിയും മാര്‍ ബേസില്‍ എച്ച് എസ് എസ് കോതമംഗലവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 48 പോയിന്റുമായി ഐഡിയലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

പാക് ബൗളിങിനെ തല്ലി പതം വരുത്തി ഓസീസ് ഓപ്പണര്‍മാര്‍

പാക് ബൗളിങിനെ തല്ലി പതം വരുത്തി ഓസീസ് ഓപ്പണര്‍മാര്‍

ബംഗളൂരു: ആ ക്യാച്ചിന് ഇത്ര വില നല്‍കേണ്ടി വരുമെന്നു പാകിസ്ഥാന്‍ ചിന്തിച്ചിരിക്കില്ല. ഷഹീന്‍ അഫ്രീദി എറിഞ്ഞ അഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പത്ത് റണ്‍സില്‍ നില്‍ക്കെ നല്‍കിയ അനായസ ക്യാച്ച് ഉസാമ മിര്‍ കൈവിട്ടതിന്റെ വിലയാണ് അവര്‍ നല്‍കിയത്. ഷദബ് ഖാനു പകരം ഈ ലോകകപ്പില്‍ ആദ്യമായി അവസരം കിട്ടിയ മിറിന്റെ തുടക്കം തന്നെ പാളി.

ജീവന്‍ തിരിച്ചു കിട്ടിയ വാര്‍ണര്‍ തകര്‍ത്തടിച്ച് അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി പിന്നിട്ടു കുതിക്കുന്നു. ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനെതിരായ ലോകകപ്പ് പോരില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 141 റണ്‍സെന്ന നിലയില്‍. 52 പന്തില്‍ 5 ഫോറും 5 സിക്‌സും സഹിതം വാര്‍ണര്‍ 70 റണ്‍സുമായും മിച്ചല്‍ മാര്‍ഷ് 47 പന്തില്‍ 62 റണ്‍സുമായും ക്രീസില്‍. 9 ഫോറും 3 സിക്‌സും മാർഷ് പറത്തി.

ഹാരിസ് റൗഫിനെ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു ഓസീസ് ഓപ്പണര്‍മാര്‍. മൂന്നോവറില്‍ താരം വഴങ്ങിയത് 47 റണ്‍സ്. ഷഹീന്‍ ഷാ അഫ്രീദിക്ക് മാത്രമാണ് അവര്‍ ബഹുമാനം കല്‍പ്പിച്ചത്. നാലോവറില്‍ 14 റണ്‍സ് മാത്രമാണ് പാക് സൂപ്പര്‍ പേസര്‍ വഴങ്ങിയത്.

വൈഡ് വിളിച്ചില്ല; കോലിയെ സെഞ്ചുറി അടിപ്പിക്കാന്‍ അമ്പയറിന്റെ ‘കളി’യെന്ന് വിമര്‍ശനം

വൈഡ് വിളിച്ചില്ല; കോലിയെ സെഞ്ചുറി അടിപ്പിക്കാന്‍ അമ്പയറിന്റെ ‘കളി’യെന്ന് വിമര്‍ശനം

ഐസിസി ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ 256 റണ്‍സ് 51 പന്ത് ശേഷിക്കേ ഇന്ത്യ മറികടന്നു. സെഞ്ചുറിയുമായി വിരാട് കോലി കളിയിലെ താരമായി മാറി. എന്നാല്‍ കളി കഴിഞ്ഞപ്പോള്‍ പുതിയ വിവാദവും ഉടലെടുത്തു. അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോയുടെ ഒരു തീരുമാനമാണ് വിവാദത്തിന് വഴിതുറന്നത്. വിരാട് കോലിയുടെ വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കുമ്പോഴായിരുന്നു 42ാം ഓവറില്‍ നാസുന്‍ അഹമ്മദ് വൈഡ് എറിയുന്നത്. ഇന്ത്യക്ക് ഈസമയം ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ട് റണ്‍സും.

ബൗണ്ടറി നേടിയാലല്ലാതെ കോലിക്ക് സെഞ്ചുറി തികയ്ക്കാനാകുമായിരുന്നില്ല. രണ്ടാം പന്ത് ലെഗ് സ്റ്റംപിന് പുറത്തുകൂടെ പോയെങ്കിലും അമ്പയര്‍ വൈഡ് വിളിക്കാതിരുന്നത് ഏവരെയും ഞെട്ടിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഡ്രെസിംഗ് റൂമില്‍ താരങ്ങള്‍ കൂട്ടച്ചിരി ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കോലിെയ മനപ്പൂര്‍വം സെഞ്ചുറിയടിക്കാന്‍ അനുവദിക്കുകയായിരുന്നോ അമ്പയര്‍ ചെയ്തതെന്നായിരുന്നു ആരാധരുടെ വിമര്‍ശനം. തൊട്ടടുത്ത പന്ത് സിക്സര്‍ പറത്തി ഇന്ത്യക്ക് ജയം സമ്മാനിച്ച വിരാട് കോലി തന്റെ 48-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.

വീണ്ടും മെസ്സി മാജിക്; വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; പെറുവിനെ തകര്‍ത്തു

വീണ്ടും മെസ്സി മാജിക്; വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; പെറുവിനെ തകര്‍ത്തു

ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാരായ അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനന്‍ വിജയത്തിന്റെ കരുത്തായത്.

32-ാം മിനുട്ടില്‍ നിക്കോലാസ് ഗോണ്‍സാലസിന്റെ പാസ്സില്‍ നിന്നാണ് മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിമരുന്നിട്ടത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അര്‍ജന്റീനയുടെ വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ലാറ്റിനമേരിക്കന്‍ ടീമുകളില്‍ 12 പോയിന്റുമായി അര്‍ജന്റീനയാണ് മുന്നില്‍. ഉറുഗ്വേ രണ്ടാമതും ബ്രസീല്‍ മൂന്നാം സ്ഥാനത്തുമാണ്.