ദാറുൽ ഇർഷാദിൽ ഇന്ന് ആത്മീയ മജിലിസും സമൂഹ നോമ്പ് തുറയും

ദാറുൽ ഇർഷാദിൽ ഇന്ന് ആത്മീയ മജിലിസും സമൂഹ നോമ്പ് തുറയും

ആലംകോട്: തൊട്ടിക്കല്ല് ദാറുൽ ഇർഷാദിൽ പരിശുദ്ധ റമളാൻ 25ന് പ്രൗഢഗംഭീരമായ ഇഫ്താർ സംഗമവും ആത്മീയ മജ്ലിസും നടക്കും. ഇന്ന് ദാറുൽ ഇർഷാദ് കാമ്പസ്സിൽ വച്ച് നടക്കുന്ന പരിപാടിയിൽ അസ്സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ അൽ ഹൈദറുസി കർണാടക ദുആ മജ്ലിസിന് നേതൃത്വം നൽകും. ദക്ഷിണ കേരള ജമാഅത്തുൽ ഉലമ പ്രസിഡന്റ് ശൈഖുന കെ.പി.അബൂബക്കർ ഹസ്രത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ഹാഫിള് ഷാഹിദ് മന്നാനി അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ ഹാഫിള് അൻവർ മന്നാനി തൊടുപുഴ മുഖ്യ പ്രഭാഷണവും നിർവ്വഹിക്കും. ദാറുൽ ഇർഷാദിൻ്റെ പുതിയ അക്കാഡമിക് ബ്ലോക്കിൻ്റെ ശിലാസ്ഥാപനം കെ.പി.ഉസ്താദ് നിർവ്വഹിക്കും.

മണമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് എ.നഹാസ്, വർക്കല ഡിവൈഎസ്പി പി.നിയാസ്, ഷെമീർ ദാരിമി, അഡ്വ. ഷിഹാബുദ്ദീൻ കരിയത്ത്, ഹാഫിള് അബ്ദുല്ലത്തീഫ് മൗലവി, ഡോ.അബ്ദുസ്സലാം നിസാമി. കുറ്റിച്ചൽ റവൂഫ് മന്നാനി, നൗഷാദ് സഖാഫി, ഇസ്ഹാഖ് ശാമിൽ ഇർഫാനി, കണ്ണനല്ലൂർ അബ്ദുറഹീം ബാഖവി, നിഷാദ് മന്നാനി, ഷംസുദ്ദീൻ നഈമി, അലി ദിവാനുദ്ദീൻ മാഷ്, ആലംകോട് ഹസൻ, എം.ഐ.ഫസിലുദ്ദീൻ, തൊളിക്കോട് സിദ്ദിഖ് മന്നാനി, നസീമുദ്ദീൻ ഫാളിലി, എച്.നാസിം, അബ്ദുറഹീം, ഉല്ലാസ് തുടങ്ങിയവർ പങ്കെടുക്കും.

അവാർഡ് വിതരണം ഡി.വൈ.എസ്.പി നിയാസ് നിർവ്വഹിക്കും. റമളാൻ റിലീഫ് വിതരണം ദാറുൽ ഇർഷാദ് ചെയർമാൻ കാട്ടാമ്പള്ളി മുഹമ്മദ് ബാഖവിയും കെ.പി.അബൂബക്കർ ഹസ്രത്തിനെ ആദരിക്കൽ സയ്യിദ് നജ്മുദ്ദീൻ തങ്ങളും നിർവ്വഹിക്കും. ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹ നോമ്പ് തുറയും പരിപാടിയോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്.

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. അയിരുപ്പാറ സ്വദേശി മുഹമ്മദ് റാഫിയും കുടുംബവും യാത്ര ചെയ്ത കാറിനാണ് തീ പിടിച്ചത്. റാഫിയും ഭാര്യയും കുഞ്ഞുമാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം നാട്ടുകാരാണ് ആദ്യം തീ അണച്ചത്. പിന്നീട് കഴക്കൂട്ടം അഗ്‌നിശമന സേന സ്ഥലത്തെത്തി.

ജി.സരസമ്മ (88) നിര്യാതയായി

ജി.സരസമ്മ (88) നിര്യാതയായി

ഞെക്കാട്: ഞെക്കാട് റിജിതയിൽ പരേതനായ എൻ.ഹേമചന്ദ്രന്റെ (റിട്ടയേർഡ് ലോക്കൽ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടർ) ഭാര്യ ജി.സരസമ്മ (88) നിര്യാതയായി.

മക്കൾ: എച്.എസ് റീത്ത (റിട്ടയേർഡ് എച്എസ്എ – എസ്എൻവിഎച്എസ് പനയറ, എച്.എസ് ലിജിയ (റിട്ടയേർഡ് എച്എസ്എ – എസ്കെവിഎച്എസ് കടമ്പാട്ടുകോണം, എച്.എസ് അനിത (റിട്ടയേർഡ് യുപിഎസ്എ – ജിവിഎച്എസ്എസ് ആലംകോട്

മരുമക്കൾ: ഡോ സുഗുണലാൽ എൻ (ലേറ്റ്), എൻ അശോകൻ ,പി കെ ശശാങ്കൻ( ലേറ്റ്, റിട്ടയേർഡ് സബ് റെജിസ്ട്രർ കൊട്ടിയം)

സഞ്ചയനം 30 04 2022 ശനിയാഴ്ച രാവിലെ 8 മണിക്ക്

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ മഹാനവഗ്രഹഹോമവും നവഗ്രഹകലശവും സമൂഹനീരാഞ്ജനവും

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ മഹാനവഗ്രഹഹോമവും നവഗ്രഹകലശവും സമൂഹനീരാഞ്ജനവും

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശനി,വ്യാഴം,രാഹു,കേതു ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ടുള്ള ദോഷങ്ങളെ ലഘൂകരിക്കാൻ മഹാനവഗ്രഹഹോമം,നവഗ്രഹകലശം,സമൂഹനീരാഞ്ജനം തുടങ്ങി വിശേഷാൽ പൂജകൾ 2022 മേയ് 1 ഞായറാഴ്ച രാവിലെ 9 മണിമുതൽ ക്ഷേത്രം മേൽശാന്തി തിരുനെല്ലൂർ ബിജു പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നതാണ്.

വിശേഷാൽ പൂജകൾ ബുക്ക് ചെയ്യുന്നതിനും വിശദാംശങ്ങൾക്കും 9495337319 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ലൈംഗിക പീഡന പരാതി; വിജയ് ബാബു ഒളിവിലെന്ന് പോലീസ്

ലൈംഗിക പീഡന പരാതി; വിജയ് ബാബു ഒളിവിലെന്ന് പോലീസ്

കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിജയ് ബാബു ഒളിവിലാണെന്ന് കൊച്ചി ഡിസിപി യു.വി കുര്യാക്കോസ്. പീഡനക്കേസില്‍ വിജയ് ബാബുവിനെതിരേ കേസെടുത്ത് അന്വേഷിക്കുകയാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ താന്‍ ഒളിവില്‍ അല്ലെന്നും ദുബായിലാണെന്നുമാണ് വിജയ് ബാബുവിന്റെ വിശദീകരണം.

ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ഥ ഇര താനാണെന്നും മാനനഷ്ടകേസ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയും താനും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അടക്കം ഇതിനുള്ള തെളിവാണെന്നും വിജയ് ബാബു പറഞ്ഞു.

വിജയ് ബാബു തന്നെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി ആരോപിക്കുന്നു.

വഞ്ചിയൂർ ഗവൺമെന്റ് യുപി സ്കൂളിൽ വാർഷികാഘോഷം

വഞ്ചിയൂർ ഗവൺമെന്റ് യുപി സ്കൂളിൽ വാർഷികാഘോഷം

ആറ്റിങ്ങൽ: വഞ്ചിയൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും എന്റോവ്‌മെന്റ് വിതരണവും നടന്നു. കരവാരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക പുഷ്കല ഡി.കെ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ഒ. എസ്.അംബിക സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്റോവ്‌മെന്റ് വിതരണവും എൽഎസ്എസ് വിജയികൾക്കുള്ള ഉപഹാരങ്ങളും നൽകി.

സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും, വോളിബോൾ കോർട്ട് ഉദ്ഘാടനം മെയ്മാസം 15നകം നടത്തി പൊതുയോഗം വിളിക്കണം എന്നും പരിപാടിയിൽ പറഞ്ഞു. എസ്ആർജി കൺവീനറും കൈറ്റ് വിക്റ്റേഴ്സ് ചാനൽ അധ്യാപികയുമായ മഞ്ജു മോൾ. പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യ അതിഥിയായി പ്രശസ്ത സിനിമാതാരം നോബി മാർക്കോസ് പങ്കെടുത്ത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജി. ജി. ഗിരികൃഷ്ണൻ, ബ്ലോക്ക്‌ മെമ്പർ കവിത, നഗരൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അബി ശ്രീരാജ്, കരവാരം പഞ്ചായത്ത് മെമ്പർ ദീപ്തി, നഗരൂർ വാർഡ് മെമ്പർ അനോപ് ആനന്ദ്, ബിആർസി ട്രെയിനർ വിനോദ്, സിആർസി കോഡിനേറ്റർ ഷീബ. കെ, പിടിഎ പ്രസിഡന്റ് രാജീവ്, സ്റ്റാഫ്‌ സെക്രട്ടറി ശ്യാം തുടങ്ങിയവർ പങ്കെടുത്തു.