വർക്കല രാധാകൃഷ്ണൻ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു

വർക്കല രാധാകൃഷ്ണൻ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു

വർക്കല: വർക്കല രാധാകൃഷ്ണൻ അനുസ്മരണ ദിനം സിപിഐ(എം) വർക്കല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ യോഗത്തിൻ്റെ ഉദ്ഘാടനം ആനാവൂർ നാഗപ്പൻ നിർവ്വഹിച്ചു. ഏരിയാ സെക്രട്ടറി എം. കെ യൂസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎ അഡ്വ. വി. ജോയി, ബിപി മുരളി, മടവൂർ അനിൽ, നഗരസഭ ചെയർമാൻ കെ.എം ലാജി, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മറ്റി സെക്രട്ടിമാർ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

നിയമ ലംഘനം; പിഴയ്ക്ക് പകരം ഹെൽമെറ്റ് നൽകി എം.വി.ഡി

നിയമ ലംഘനം; പിഴയ്ക്ക് പകരം ഹെൽമെറ്റ് നൽകി എം.വി.ഡി

മാവേലിക്കര: ഹെല്‍മെറ്റ് ഇല്ലാതെത്തിയ ഇരുചക്രവാഹന യാത്രികര്‍ക്ക് കിടിലൻ സമ്മാനവുമായി മോട്ടോർവാഹന വകുപ്പ്. പുതിയകാവ് ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലായിരുന്നു രസകരമായ സംഭവങ്ങള്‍. ഹെല്‍മെറ്റ് ഇല്ലാതെ നിയമം ലംഘിച്ച് എത്തിയവരെ പിഴയടിക്കാനായി മാറ്റി നിര്‍ത്തി. ഹെല്‍മെറ്റ് ധരിച്ച് എത്തിയവരെയും തടഞ്ഞുവെച്ചു. എംഎല്‍എയെയും ചെയര്‍മാനെയും എംവിഡി വിളിച്ചുവരുത്തി.

പിഴയ്ക്കായി കാത്തു നിന്നവര്‍ക്ക് ബോധവത്കരണവും കൂടെ ഹെല്‍മെറ്റും നല്‍കിയപ്പോഴാണ് പലരുടേയും ശ്വാസം നേരെ വീണത്. നിയമം പാലിച്ച് എത്തിയവര്‍ക്ക് അനുമോദനവും സമ്മാനവും നല്‍കുകയും ചെയ്തു. മോട്ടോര്‍വാഹന വകുപ്പിന്റെ ‘ശുഭയാത്ര സുരക്ഷിത യാത്ര’ പദ്ധതിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ പരിപാടി മാവേലിക്കരക്കാര്‍ക്ക് കൗതുകമായി. ഹെല്‍മെറ്റ് നല്‍കിയവരോട് ഇനിയും ഹെല്‍മെറ്റ് ഇല്ലാതെ കണ്ടാല്‍ പിഴ ഉറപ്പായിരിക്കുമെന്ന താക്കീതും നല്‍കിയാണ് വിട്ടത്.

എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ആന്റണി.കെ.സി ആമുഖ പ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ അനിവര്‍ഗീസ്, സജീവ് പ്രായിക്കര, കൗണ്‍സിലര്‍ തോമസ് മാത്യു, മാവേലിക്കര ജോയിന്റ് ആര്‍.ടി.ഒ ഡാനിയോല്‍ സ്റ്റീഫന്‍, എം.വി.ഐ സുനില്‍.എസ് എന്നിവര്‍ സംസാരിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു, ഷൈമാസ് ഹോണ്ട, ഈസ്റ്റ് വെനീസ് ഹീറോ , ക്രീഡ് ബൈക്ക് ആക്‌സസറീസ് എന്നിവരാണ് എന്നിവരാണ് ഹെല്‍മെറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ സാമഗ്രികളും സമ്മാനങ്ങളും ബോധവത്കരണ പരിപാടിക്കായി വിതരണം ചെയ്തത്.

കുന്നുവാരം യു.പി സ്കൂളിൽ അവധിക്കാലത്ത് ‘വേനൽ കൂടാരം’ ഒരുങ്ങുന്നു

കുന്നുവാരം യു.പി സ്കൂളിൽ അവധിക്കാലത്ത് ‘വേനൽ കൂടാരം’ ഒരുങ്ങുന്നു

ആറ്റിങ്ങൽ: കുന്നുവാരം യു.പി.സ്കൂളിൽ കുട്ടികൾക്ക് അവധിക്കാലം പഠിച്ചും, കളിച്ചും രസിക്കുന്നതിനായി ‘വേനൽ കൂടാരം’ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി ഏപ്രിൽ 27 ന് ഉദ്ഘാടനം ചെയ്യും.

ഏപ്രിൽ 27ന് ‘പേപ്പർ കൗതുകങ്ങൾ’ ക്ലാസ്സ് എടുക്കുന്നത് കിളിമാനൂർ ബി ആർ സി ട്രയിനർ സിന്ധു ദിവാകരൻ.
ഏപ്രിൽ 28ന് ‘വര വിസ്മയങ്ങൾ’ ക്ലാസ്സ് എൻ.ജി.രാജൻ ബാബു, എസ്. ഷീജ (നഗരസഭാ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ) എന്നിവർ നയിക്കും.
ഏപ്രിൽ 29ന് ‘ശാസ്ത്രകൗതുകങ്ങൾ’ ക്ലാസ്സ് എടുക്കുന്നത് ഗിരിജ ടീച്ചർ (ശാസ്ത്രസാഹിത്യ പരിഷത് ബാലവേദി ജില്ലാ കൺവീനർ)

പുരവൂർ എസ്.വി.യു.പി.എസിൽ ‘വേനൽ തുമ്പികൾ’ക്ക് തുടക്കമായി

പുരവൂർ എസ്.വി.യു.പി.എസിൽ ‘വേനൽ തുമ്പികൾ’ക്ക് തുടക്കമായി

പുരവൂർ: പുരവൂർ എസ്.വി.യുപിഎസിൽ ‘വേനൽ തുമ്പികൾ’ അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി. ഏപ്രിൽ 19 മുതൽ 23 വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം കിഴുവിലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി നിർവഹിച്ചു.

ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന വായനക്കളരി ശില്പശാലയിൽ നോവലിസ്റ്റ് വിജയൻ പുരവൂർ, അധ്യാപകനും സാഹിത്യകാരനുമായ ബലമുരളികൃഷ്ണൻ ടി ആർ എന്നിവർ പങ്കെടുത്തു. വേദ ഗണിതത്തെക്കുറിച്ച് രാഹുൽ.പി ക്ലാസ് നയിച്ചു. വാർഡ് മെമ്പർ ആശ, ഹെഡ്മിസ്ട്രസ് ബിന്ദു.കെ, എസ്.എം.സി ചെയര്മാന് ഷാബു.വി.എസ്, എസ്.എം.ആർ.എ പ്രസിഡന്റ് രാജേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് സുൽഫത്ത് ബീവി എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു പങ്കെടുത്തു.

കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്നു മുതൽ

കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്നു മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്നു മുതൽ. 45 കോടി ഓവർ ഡ്രാഫ്റ്റ് എടുക്കും. കെഎസ് അർടിസിയുടെ പക്കലുള്ള ഏഴ് കോടിയുടെ പക്കലുള്ള ഫണ്ട് കൂടി ഉപയോഗിച്ചാകും ശമ്പളവിതരണം നടത്തുക. സർക്കാർ അനുവദിച്ച 30 കോടി ഇന്ന് അക്കൗണ്ടിലെത്തിയാൽ രാത്രിയോടെ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയും. ഡ്രൈവർ കണ്ടക്ടർ വിഭാഗത്തിന് എന്തായാലും ഇന്ന് തന്നെ ശമ്പള വിതരണം ഉറപ്പാക്കും. 

84 കോടിയിലേറെയാണ് ശമ്പള വിതരണത്തിനാവശ്യമായുള്ളത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയന്‍, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. മാനേജ്മെന്റ നടത്തുന്ന ചർച്ചയിൽ ശമ്പളം വൈകുന്നത് പ്രധാനവിഷയമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം കിട്ടാതെ വിഷുവും ഈസ്റ്ററും ആഘോഷിച്ചത്. സര്‍ക്കാര്‍ 30 കോടി അനുവദിച്ചെങ്കിലും തുടര്‍ച്ചയായ ബാങ്ക് അവധി മൂലം അത് കെഎസ്ആര്‍ടിസി അക്കൗണ്ടിലെത്താതിരുന്നതോടെയാണ് ശമ്പളവിതരണം തടസപ്പെട്ടത്. 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

കൊച്ചി: തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ മുന്നേറ്റം. 240 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,880 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 4985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏഴാം തീയതി മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. 12 ദിവസത്തിനിടെ ഏഴുതവണയാണ് വില വര്‍ധിച്ചത്.