by Midhun HP News | Apr 11, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സിപിഐ കടയ്ക്കാവൂർ ലോക്കൽ സമ്മേളനം ഏപ്രിൽ 23 ,24 തീയതികളിൽ നടക്കും.നിലയ്കാമുക്ക് ഇന്ദിര ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, കുടുംബസംഗമം,മുൻകാലനേതാക്കളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.പ്രതിനിധി സമ്മേളനത്തിന്റെ ഉത്‌ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി ആർ അനിൽ നിർവഹിക്കും.
മുൻകാല നേതാക്കളെ ആദരിക്കൽ, കുടുംബസംഗമം എന്നിവയുടെ ഉത്‌ഘാടനം, കടയ്ക്കാവൂർ രചന ഹാളിൽ വച്ച് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ വി ശശി എം എൽ എ തുടങ്ങിയ വിവിധ രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കും.
by Midhun HP News | Apr 11, 2022 | Uncategorized
ഇടുക്കി: ജില്ലാ ടൂറിസം വകുപ്പ് നടത്തുന്ന മൂന്നാര്‍ പുഷ്പമേള മെയ് ഒന്നു മുതല്‍ 10 വരെ നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഏപ്രിൽ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുഷ്പമേളയുടെ ലോഗോ പ്രകാശനം ചെയ്യും. മേളയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചതായും അഡ്വ. എ രാജ എംഎല്‍എ പറഞ്ഞു. ടൂറിസം വകുപ്പിന്റെ ബോട്ടാനിക്കല്‍ ഗാര്‍ഡനിലാണ് മൂന്നാര്‍ പുഷ്പമേള നടക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നടക്കം എത്തിച്ചിരിക്കുന്ന ആയിരത്തോളം പുഷ്പങ്ങളും ചെടികളുമാണ് ഇത്തവണ മേളക്കായി സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ കോളേജ് വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരുടെ നേത്യത്വത്തില്‍ ദിവസവും വിവിധ കലാപരിപാടികളും നടക്കും.
നാടന്‍ കലാരൂപങ്ങളും ആദിവാസി ന്യത്തരൂപങ്ങളും പുഷ്പമേളയുടെ ഭാഗമായി അരങ്ങേറും. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ, ഡി റ്റി പി സി സെക്രട്ടറി ജിതീഷ് ജോസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരണയോഗത്തില്‍ പങ്കെടുത്തു.
by Midhun HP News | Apr 11, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾ ഇന്ന് തുടങ്ങുന്നു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സപ്ലൈകോയുടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവരുന്ന വിൽപ്പനശാല കോമ്പൗണ്ടിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഏപ്രിൽ 11 മുതൽ മെയ് 3 വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫെയറുകൾ സംഘടിപ്പിക്കും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപ്പന ശാലകൾ പ്രവർത്തിക്കും. എം.പി.ഐ, ഹോർട്ടി കോർപ്പ് എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഫെയറുകളിൽ ഒരുക്കിയിട്ടുണ്ട്. സബ്‌സിഡി ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും മിതമായ വിലയിൽ മേളയിൽ നിന്നും വാങ്ങാവുന്നതാണ്.

by liji HP News | Apr 8, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തൃശൂർ: പൂരം വെടിക്കെട്ടിനു കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പൊസൊ അനുമതി നൽകി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപേക്ഷ പെസൊ അംഗീകരിക്കുകയായിരുന്നു.
പൊട്ടിക്കുന്ന സാമ്പിളുകൾ നേരത്തെ പരിശോധനയ്ക്കു നൽകണമെന്നായിരുന്നു ആദ്യം പെസൊ ആവശ്യപ്പെട്ടത്. തുടർന്നു സുരേഷ് ഗോപി എംപിയാണ് ഇതിലെ പ്രായോഗിക പ്രശ്നം ചൂണ്ടിക്കാട്ടിയത്. പൊട്ടിക്കുന്നതിനു മുൻപു വെടിക്കെട്ടുപുരയിലും നിർമാണ സ്ഥലത്തുംവച്ചു സാമ്പിൾ എടുക്കാമെന്ന നിർദേശം പൊസോ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പൊസോ അധികൃതര്‍ ആശയവിനിമയം നടത്തിയിരുന്നു. മേയ് 10നാണു പൂരം. സാംപിൾ വെടിക്കെട്ട് 8നു രാത്രി 7നും പൂരം വെടിക്കെട്ട് 11നു വെളുപ്പിനു മൂന്നിനും നടക്കും.

by Midhun HP News | Apr 8, 2022 | Latest News, Uncategorized, ജില്ലാ വാർത്ത, മരണം
പാലക്കാട്: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ യുവാവ് മരിച്ചു. മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. 3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലർച്ചെ 1.45ന് ഒലവക്കോട് ജംക്‌ഷനിലാണു സംഭവം. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചതെന്നു പൊലീസ് പറഞ്ഞു. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു.
പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
by Midhun HP News | Apr 7, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. മണ്ണന്തല ചെഞ്ചേരി ലെയ്ന്‍ ത്രിഷാലയത്തില്‍ ത്രിലോക് എന്ന അനി(53)യെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇരയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.

2012 നവംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് നാലാം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിനിരയായത്. പ്രതിയുടെ ഓട്ടോയിലാണ് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നത്. ഇതിനിടെയാണ് പലയിടത്തുവെച്ചും കുട്ടിയെ പീഡിപ്പിച്ചത്. ഓട്ടോയ്ക്കുള്ളില്‍വെച്ചും ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ലോഡ്ജില്‍വെച്ചും പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഒരു സുഹൃത്തിന് കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തും നല്‍കി.
സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നത്. നിരന്തര പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടായി അണുബാധയുണ്ടായി. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തിരുവനന്തപുരം ഫോര്‍ട്ട് സി.ഐ.യായിരുന്ന എസ്.വൈ. സുരേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ്‌മോഹന്‍ ഹാജരായി. കേസില്‍ ആകെ 16 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി.
Recent Comments