by Midhun HP News | Feb 19, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനെ ഉത്തരവാദിത്ത്വടൂറിസം മിഷൻ ദത്തെടുത്തതിന്റെ ഭാഗമായി , ഉത്തരവാദിത്ത്വടൂറിസം മിഷൻ പെപ്പർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ വിവിധതരത്തിലുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു.
▪️തുണി സഞ്ചി നിർമ്മാണം.
▪️പേപ്പർ ബാഗ് നിർമ്മാണം.
▪️നാടൻ പാചകരീതി.
▪️കമ്മ്യൂണിറ്റി ടൂർ ലീഡേഴ്സ്
( പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത )
▪️പുതുതായി ഹോംസ്റ്റേ ആരംഭിക്കുന്നതിനുള്ള പരിശീലനം. ▪️അഗ്രിടൂറിസം നെറ്റ്വർക്ക്
എന്നിവയിലാണ് ഉത്തരവാദിത്ത്വ ടൂറിസം മിഷൻ പരിശീലനം നൽകുന്നത്.
താല്പര്യമുള്ളവർ ഗ്രാമപഞ്ചായത്ത് അംഗങ്ങളിൽ നിന്ന് അപേക്ഷ വാങ്ങി പൂരിപ്പിച്ച് ആധാർ കാർഡ് സഹിതം ഫെബ്രുവരി 21 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാരുമായോ ഗ്രാമ പഞ്ചായത്ത് ഓഫീസുമായോ ബന്ധപ്പെടുക.
by Midhun HP News | Feb 19, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: കടൽ സുരക്ഷാ പദ്ധതിയുടെ ( Sea safety equipment to traditional fishermen ) ഭാഗമായി പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് നാവിഗേഷൻ ഉപകരണം (GPS) നൽകുന്നതിനുള്ള ഗുണഭോക്തൃ വിഹിതം 2022 ഫെബ്രുവരി 21 മുതൽ മത്സ്യ ഭവനുകളിൽ സ്വീകരിക്കുന്നതാണ്.
GPS വിതരണം ചെയ്യുന്നതിനായി ടെണ്ടർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ Handheld GPS നും Mounted GPS നും L1 ആയി തിരഞ്ഞെടുത്ത സ്ഥാപനങ്ങൾ കോട്ട് ചെയ്ത തുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളിൽ നിന്നും സ്വീകരിക്കേണ്ട വിഹിതവും ചുവടെ ചേർക്കുന്നു .
▪️Handheld GPS.
വില : 29710
ഗുണഭോക്തൃവിഹിതം : 7428
▪️Mounting type
വില : 47731
ഗുണഭോക്തൃവിഹിതം :11933
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്തുള്ള മത്സ്യഭവൻ ഓഫീസുമായി ബന്ധപ്പെടുക.
by Midhun HP News | Feb 19, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വർഷ കാലയളവിലേക്കാണു നിയമനം. ബീനാ പോളിനു പകരമാണു നിയമനം. നേരത്തേ, ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. സംവിധാനകൻ കമലിനു പകരമായിരുന്നു രഞ്ജിത്തിന്റെ നിയമനം.
1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്തു സജീവമാണ്. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. പി.എ. ബക്കർ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലൂടെയാണു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്
by Midhun HP News | Feb 19, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ചിറയിൻകീഴ്, വർക്കല, താലൂക്കുകളിലെ കുടുംബശ്രീ സിഡിഎസുകളിൽ നിന്നും മൈക്രോ ക്രെഡിറ്റ് / മഹിളാസമൃദ്ധിയോജന പദ്ധതി പ്രകാരം വായ്പക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു കുടുംബശ്രീ സിഡിഎസിന് വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി മൂന്ന് കോടി രൂപവരെ വായ്പ അനുവദിക്കും.
ഒരു അയൽകൂട്ടത്തിന് 15ലക്ഷം രൂപവരെയും ലഭിക്കും. മറ്റു പിന്നോക്ക വിഭാഗ (ഒബിസി) ത്തിൽ പെടുന്നവർക്ക് വേണ്ടിയുള്ള ദേശീയ പിന്നോക്കവിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ പദ്ധതി പ്രകാരം കുറഞ്ഞത് 60 ശതമാനം പേരെങ്കിലും ഒബിസി വിഭാഗത്തിൽ ഉൾപെടുന്ന അയൽകൂട്ടങ്ങൾക്ക് വായ്പ അനുവദിക്കും. ബാക്കി 40ശതമാനം ഏതുവിഭാഗത്തിൽ പെട്ടവരുമാകാം.
വാർഷികവരുമാനവും കുടുംബ വരുമാനവും മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം. മതന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ പദ്ധതിപ്രകാരം അയൽകൂട്ടങ്ങളിലെ 75ശതമാനം അംഗങ്ങളെങ്കിലും മതന്യൂനപക്ഷ വിഭാഗത്തിലുള്ളവരായിരിക്കണം.
ബാക്കിയുള്ള അംഗങ്ങൾ ഏതുവിഭാഗത്തിൽപെട്ടവരുമാകാം. വാർഷിക കുടുംബ വരുമാനം ഗ്രാമപ്രദേശങ്ങളിൽ 98000രൂപവരെയും നഗരപ്രദേശങ്ങളിൽ 120000രൂപ വരെയും ആയിരിക്കണം. ശുചീകരണ / മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ അവരുടെ കുടുംബാംഗങ്ങൾ എന്നിരുൾപെടുന്ന അയൽകൂട്ടങ്ങൾക്ക് ദേശീയ സഫായി കർമ്മചാരീസ് ധനകാര്യ വികസന കോർപ്പറേഷന്റെ പദ്ധതി പ്രകാരം വായ്പ അനുവദിക്കും.
തൊഴിലുറപ്പ് പദ്ധതി, ഹരിതകർമ്മസേന എന്നിവയിൽ പ്രവർത്തിക്കുന്ന അയൽകൂട്ടങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. അയൽകൂട്ടത്തിലെ അംഗങ്ങൾക്ക് വ്യക്തിപരമായി ജെ.എൽ.ജി ഗ്രൂപ്പുകളായി അയൽകൂട്ട അടിസ്ഥാനത്തിലും സി.ഡി.എസ് അടിസ്ഥാനത്തിലും ഏതുസംരംഭവും നടത്താവുന്നതാണ്. മഹിളാ സമൃദ്ധിയോജന പ്രകാരമുള്ള വായ്പ മൂന്ന് ശതമാനം നിരക്കിലും ക്രെഡിറ്റ് വായ്പ 4 ശതമാനം നിരക്കിലും സിഡിഎസുകൾക്ക് അനുവദിക്കും.
ഒരു ശതമാനം നിരക്കിൽ മാർജിനെടുത്ത ശേഷം സിഡി എസിന് യഥാക്രമം 4, 5 ശതമാനം നിരക്കിൽ അയൽകൂട്ട അംഗങ്ങൾക്ക് വിതരണം ചെയ്യാവുന്നതാണ്.
വായ്പക്കുള്ള പ്രാഥമികാപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
04702605522, 9447870120, 7306022535
by Midhun HP News | Feb 19, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ചിറയിൻകീഴ്: സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ സമ്പൂർണമായി പ്രവർത്തിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ഏഴു സ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തുതല ശുചീകരണ പ്രവർത്തനങ്ങൾ കിഴുവിലം ഗവ: യു.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ മനോൻമണി ഉദ്ഘാടനം ചെയ്തു .
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് സുലഭ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പി.റ്റി.എ പ്രസിഡന്റുമായ ജി ഗോപകുമാർ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് വിനിത, വാർഡ് മെമ്പർ അനീഷ് ജി.ജി, ഹെഡ്മാസ്റ്റർ എസ് സതീഷ്കുമാർ, പി.റ്റി.എ അംഗങ്ങളായ സാബിറ, ഷീന, നിസ, അധ്യാപകരായ ബാലമുരളീകൃഷ്ണൻ, വീണ എസ്, ഡി.എസ് ഷീജ എന്നിവർ നേതൃത്വം നൽകി
by liji HP News | Feb 19, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സാംസ്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയിൻ കീഴിൽ ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ താമസിക്കുന്നവരിൽ നിന്നും സൗജന്യ കലാ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ചിത്രരചന, മാപ്പിള കല,വായ്പ്പാട്ട് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
അവസാന തീയതി 2022 ഫെബ്രുവരി 25
വിശദ വിവരത്തിന് – 9446751145
Recent Comments