കായിക്കര ആശാൻ സ്മാരക കാവ്യഗ്രാമവും പരിസരവും മലിനമാക്കി സാമൂഹ്യവിരുദ്ധർ

കായിക്കര ആശാൻ സ്മാരക കാവ്യഗ്രാമവും പരിസരവും മലിനമാക്കി സാമൂഹ്യവിരുദ്ധർ

അഞ്ചുതെങ്ങ്: കായിക്കര ആശാൻ സ്മാരകവും പരിസരവും സാമൂഹ്യവിരുദ്ധർ ദുരുപയോഗപ്പെടുത്തുന്നതായ് ആക്ഷേപം. സെക്യൂരിറ്റിയും, നിരീക്ഷണ ക്യാമറകളും പോലീസ് പെട്രോളിംങ്ങും ശക്തമാക്കണമെന്ന ആവിശ്യവുമായ് നാട്ടുകാർ രംഗത്ത്.

അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരക കാവ്യഗ്രാമമാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്. കടൽക്കരയോട് ചേർന്ന പ്രദേശമായ ഇവിടുത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കോടികൾ ചിലവഴിച്ച് ഇവിടെ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

ഈ പ്രദേശമാണ് ഇപ്പോൾ വ്യാപകമായി സാമൂഹ്യവിരുദ്ധർ ദുരുപയോഗം ചെയ്യുന്നത്, നിലവിൽ സമീപ പ്രദേശങ്ങളിലെ ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, വെട്ടൂർ തുടങ്ങിയ സ്ഥലങ്ങളിലെ സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾ, വ്യാപാര സ്ഥാനങ്ങളിലെ സെയിൽസ് ഗേളുകൾ തുടങ്ങിയവർ ഉൾപ്പെടുന്ന നിരവധി പേരാണ് ദിനം പ്രതി ഇവിടെ കമിതാക്കളായ് വന്നുപോകുന്നത്. തണൽമരങ്ങളുടെ മറപറ്റിയും മറ്റും ഇവിടെ പെൺകുട്ടികളെ വ്യാപകമായി ചൂഷണങ്ങൾക്ക്‌ ഇരയാക്കുന്നതായ് പ്രദേശവാസികൾ പറയുന്നത്.

കൂടാതെ പ്രദേശത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും സുലഭമാണ്, ലഹരി ഉപയോഗത്തിനായ് എത്തുന്ന സംഘങ്ങൾ കാലി ബോട്ടിലുകൾ മറ്റും പ്രദേശത്തെ മരച്ചില്ലകളിൽ കെട്ടി തൂക്കിയും തല്ലിപൊട്ടിച്ചും വികൃതമാക്കുകയും കുമാരനാശാൻ സ്മാരക കാവ്യഗ്രാമത്തിനെ സൗന്ദര്യം വകൃതമാക്കുന്നതായും പ്രദേശവാസികൾ പറയുന്നു.

ലഹരി ഉപയോഗ ശേഷം പ്രദേശങ്ങളിൽ മറപറ്റി ഇരിക്കുകയും ഇവിടെ എത്തുന്ന കമിതാക്കളുടെ അതിരുവിട്ട സ്നേഹപ്രകടനങ്ങൾ കണ്ടെത്തി അതിന്റെ ദൃശ്യങ്ങൾ തങ്ങൾ പകർത്തിയെന്നും മറ്റും പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി പലവിധ ചൂഷണങ്ങൾക്ക് വിധേയരാക്കുന്നതായും സൂചനയുണ്ട്.

പലരും സംഭവം പുറത്ത് അറിയാതിരിക്കുവാനായ് സംഭവിച്ചത് പുറത്തുപറയാതെ മടങ്ങിപോകുകയാണ് പതിവെന്നും പ്രദേശവാസികൾ പറയുന്നു.
വിഷയത്തിന്റെ പലതവണ പോലീസിനെയും ഭരണസമിതിയുടേയും അറിയിച്ചെങ്കിലും ഇതിന്റെ ഗൗരവം മനസ്സിലാക്കി ഉണർന്നു പ്രവർത്തിക്കുവാൻ ഇവർ മടികാട്ടുന്നതായും പറയപ്പെടുന്നു.

എത്രയും പെട്ടെന്ന് തന്നെ ഈ പ്രദേശം ശുചീകരിച്ച് പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ആശാൻ സ്മാരകത്തിൽ സ്ത്രീകളെ ഉൾപ്പെടെയുള്ള സെക്യൂരിറ്റിയേയും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുകയും ചെയ്യാണമെന്നാണ് നാട്ടുകാർ ആവിശ്യപ്പെടുന്നത്.

ട്വന്റി20 പ്രവര്‍ത്തകന്റെ മരണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

ട്വന്റി20 പ്രവര്‍ത്തകന്റെ മരണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

കിഴക്കമ്പലം: വിളക്കണയ്ക്കൽ സമരത്തിനിടെ മർദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകർക്കാൻ കുന്നത്തുനാട് എം.എൽ.എ. ശ്രമിച്ചെന്നതിൽ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കൽ സമരത്തിത്തിലാണ് ദീപുവിന് മർദനേറ്റത്.

കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങൽപറമ്പ് വാർഡിൽ ചായാട്ടുചാലിൽ ദീപു ആലുവയിലെ രാജഗിരി ആശുപത്രയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ദീപു 12 മണിയോടെയാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് 7-നും 7.15-നും ഇടയ്ക്കാണ് വീടുകളിലെ വിളക്കുകൾ അണച്ച് ട്വന്റി 20 പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിനിടെയാണ് നാലംഗ സി.പി.എം. സംഘം ദീപുവിനെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേല്പിച്ചതെന്ന് ട്വന്റി 20 ഭാരവാഹികൾ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്ന് നാല് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

മർദനത്തിൽ പരിക്കേറ്റ ദീപു ഗുരുതരാവസ്ഥയിലായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയും നടത്തിയിരുന്നു.. അതിനിടെ ശനിയാഴ്ച സന്ധ്യക്ക് തന്റെ മകൻ ദീപുവിനെ നാലംഗ സംഘം ജാതിപ്പേരുവിളിച്ച് വീട്ടിൽനിന്ന് വിളിച്ചിറക്കി ആക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദീപുവിന്റെ പിതാവ് സി.സി. കുഞ്ഞാറു കുന്നത്തുനാട് പോലീസിൽ പരാതി നൽകിയിരുന്നു. സൈനുദ്ദീൻ സലാം, അബ്ദുൾറഹ്മാൻ, ബഷീർ, അസീസ് എന്നീ സിപിഎം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വധഗൂഢാലോചന: സംവിധായകൻ നാദിർഷയുടെ മൊഴിയെടുത്തു

വധഗൂഢാലോചന: സംവിധായകൻ നാദിർഷയുടെ മൊഴിയെടുത്തു

കൊച്ചി∙ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നു നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസിൽ സംവിധായകൻ നാദിർഷയുടെ മൊഴിയെടുത്തു. ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

കേസിൽ നടൻ ദിലീപിന്റെ സഹോദരന്‍ അനൂപിനെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നു. തിങ്കളാഴ്ച കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാനാണ് അന്വേഷണ സംഘം അനൂപിനോട് ആവശ്യപ്പെട്ടത്. അനൂപിന്റെ ഫോണ്‍ പരിശോധനഫലം ലഭിച്ചശേഷമാണ് നടപടി.

ദിലീപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ഫോൺ വിവരങ്ങൾ സൈബർ ഫൊറൻസിക് പരിശോധനകൾക്കു ശേഷം ഇന്നോ നാളെയോ ലഭിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ഫോണിൽ നിന്നു ലഭിച്ചാൽ ഇവരെയും അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും.

കേസിലെ മുഴുവൻ പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതിഭാഗം ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകളാണു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട 2 ഫോണുകൾ പ്രതിഭാഗം നൽകിയിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി അവ പിടിച്ചെടുക്കാൻ പൊലീസിന് അധികാരമുണ്ടെന്നു ഹൈക്കോടതി വാക്കാൽ പറഞ്ഞെങ്കിലും പ്രതികൾക്കു മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തു ഫോണുകൾ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞില്ല.

ആറ്റുകാൽ പൊങ്കാലയിടുന്നതിന് സൗകര്യമൊരുക്കി വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവവിഷ്ണു ക്ഷേത്രം

ആറ്റുകാൽ പൊങ്കാലയിടുന്നതിന് സൗകര്യമൊരുക്കി വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവവിഷ്ണു ക്ഷേത്രം

കിളിമാനൂർ: ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിടാൻ കഴിയാത്ത സാഹചര്യത്തിൽ ഭക്തജനങ്ങൾക്കായി കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവവിഷ്ണു ക്ഷേത്രത്തിൽ പൊങ്കാലയിടുന്നതിനുള്ള സൗകര്യമൊരുക്കി. ക്ഷേത്ര മൈതാനത്തിൽ ആറ്റുകാലമ്മയുടെ ചിത്രത്തിനു മുന്നിൽ തയ്യാറാക്കിയ പണ്ടാര അടുപ്പിൽ രാവിലെ 10.50 ന് മേൽശാന്തി ബ്രഹ്മശ്രീ രഞ്ജിത് സുദർശനൻ അഗ്നി പകരുകയും ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദ്യം നടത്തുകയും ചെയ്തു. കോവിഡ് മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിച്ച് ഭക്ത ജനങ്ങൾ പൊങ്കാലയിട്ടു.

ഇന്ന് പി.കെ സുകുമാരന്‍നായര്‍ അനുസ്മരണം

ഇന്ന് പി.കെ സുകുമാരന്‍നായര്‍ അനുസ്മരണം

ആറ്റിങ്ങല്‍: ആര്‍എസ്പി ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റി പി.കെ സുകുമാരന്‍നായര്‍ അനുസ്മരണം നടത്തുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് ആറ്റിങ്ങല്‍ മുൻസിപ്പൽ ലൈബ്രറി ഹാളിൽ വച്ചാണ് യോഗം. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക,സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പ്രധാനമന്ത്രിക്ക് കത്തെഴുതി തൊഴിലുറപ്പ് തൊഴിലാളികൾ

പ്രധാനമന്ത്രിക്ക് കത്തെഴുതി തൊഴിലുറപ്പ് തൊഴിലാളികൾ

അഞ്ചുതെങ്ങ്: തൊഴിലുറപ്പ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചു . തൊഴിലുറപ്പ് മേഖലയെ സംരക്ഷിക്കുക, പദ്ധതിക്ക് ആവശ്യമായ തുക നീക്കി വയ്ക്കുക 200 തൊഴിൽ ദിനങ്ങൾ പ്രതിവർഷം അനുവദിക്കുക, കൂലി 600 രൂപയായി ഉയർത്തുക, എസ് സി എസ് ടി ജാതി അടിസ്ഥാനത്തിൽ പ്രത്യേകമായി കൂലി നൽകുന്നത് അവസാനിപ്പിക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് തൊഴിലാളികൾ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിലാണ് തൊഴിലാളികൾ പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചും,പണിയിടങ്ങളിലും, കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തത്.
അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക്കര പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ജെറാൾഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു, യൂണിയൻ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, മേഖലാ സെക്രട്ടറി ലിജാബോസ്, പ്രസിഡന്റ് സജി സുന്ദർ ട്രഷറർ വിജയ് വിമൽ, ഗ്രാമപഞ്ചായത്തംഗം സരിത, അജയകുമാർ എന്നിവർ സംസാരിച്ചു.