by Midhun HP News | Feb 2, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
കോഴിക്കോട്: ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കെട്ടിടത്തിന്റെ അറ്റകുറ്റപണികളും, കുട്ടികള്‍ക്ക് കളിക്കാനുളള സാഹചര്യങ്ങളുമെല്ലാം ഒരുക്കേണ്ടതുണ്ട്. അത് ഉടന്‍ പൂര്‍ത്തിയാക്കും. മറ്റുള്ള കാര്യങ്ങളെല്ലാം വനിതാ ശിശുക്ഷേമ വകുപ്പുമായി ബന്ധപ്പെട്ടതാണ്.
വകുപ്പുമായി ആലോചിച്ച് വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്ത് തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വെള്ളിമാട് കുന്നിലെ ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവത്തിന് ശേഷം സ്ഥലം സന്ദര്‍ശിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
ഇതിനിടെ ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വിഷയത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്. വനിത ശിശുവികസന വകുപ്പ് ഹോമില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സൂപ്രണ്ടിനെ സ്ഥലം മാറ്റിയിട്ടുമുണ്ട്.
by liji HP News | Feb 1, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
വർക്കല : അക്ഷയപാത്രം പദ്ധതിയിലൂടെ വിശക്കുന്നവന് സൗജന്യ ഭക്ഷണ ആശയം നടപ്പിലാക്കി നിമിഷ് രവീന്ദ്രൻ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നു.
വർക്കല പുത്തൻചന്തയിലാണ് അക്ഷയപാത്രം പദ്ധതി നടപ്പിലാക്കിയത്.
വിശപ്പ് എന്നത് മനുഷ്യനും ജീവജാലങ്ങൾക്കെല്ലാം ഒരു പോലെയാണെന്നും വിശപ്പിന് ആഹാരം മാത്രമേ പരിഹാരം ഉള്ളൂ എന്നും അദ്ധേഹം പറയുന്നു.
അക്ഷയപാത്രം പദ്ധതി അഡ്വ.വി ജോയി എം എൽ എ ഉത്ഘാടനം ചെയ്തു.
വിശക്കുന്ന ആർക്കും ഇവിടെ വന്ന് സൗജന്യമായ് പാർസൽ എടുത്ത് ഭക്ഷണം കഴിക്കാം എന്നാണ് ഇവിടുത്തെ പ്രത്യേകത.
by Midhun HP News | Jan 31, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കെ റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം. ആലംകോട് ഇസ്ലാംമുക്കിൽ പോലീസും കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കല്ലിടൽ തടയാനെത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വനിതയുൾപ്പടെ പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായുളള അതിര്‍ത്തി നിര്‍ണയിക്കുന്ന കല്ലിടൽ പ്രവർത്തിക്കിടെയാണ് പ്രതിഷേധം ഉണ്ടായത്. വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു. കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ കല്ലിടൽ തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിക്കുകയിരുന്നു. പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ ആറ്റിങ്ങൽ, വർക്കല പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. പ്രദേശത്തു പ്രതിഷേധം തുടരുകയാണ്.
കെ റെയില്‍ വിരുദ്ധ സമര സമിതി പ്രവർത്തകരെ അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രദേശത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധവും നടക്കുന്നു.
by Midhun HP News | Jan 28, 2022 | Uncategorized
മുടപുരം: മുടപുരം എസ്.എൻ ജംഗ്ഷൻ ചരുവിളവീട്ടിൽ പരേതനായ സോമന്റെ ഭാര്യ വിലാസിനി.ബി (76 ) നിര്യാതയായി.
മകൾ:ഷീല , മരുമകൻ:പരേതനായ രത്നാകരൻ
സഞ്ചയനം 30ന് രാവിലെ 8 മണിക്ക്
ഫോൺ :8129444634
by Midhun HP News | Jan 28, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമത്ത് സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. കോരാണിയിൽ നിന്ന് ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് മുന്നിൽ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഇടിക്കുകയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടൻ തന്നെ വലിയകുന്ന് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അറപ്പുര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.
by Midhun HP News | Jan 27, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി അവലോകനയോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു .
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ: എഴുത്ത് പരീക്ഷകള്‍ക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
1 മുതല്‍ 9 വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും. ഓണ്‍ലൈന്‍ ഹാജര്‍ രേഖപ്പെടുത്തും. 8 മുതല്‍ 12 വരെ ജി- സ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും.
Recent Comments