സിനിമ ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം; ഞെട്ടലില്‍ തമിഴകം

സിനിമ ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം; ഞെട്ടലില്‍ തമിഴകം

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്‍മാനാണ് അപകടത്തില്‍പെട്ടത്. സ്റ്റണ്ട്‍മാൻ ഏഴുമലയാണ് മരിച്ചത്. അപകടമുണ്ടായത് നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദാരുണമായ സംഭവം. ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്റ്റണ്ട്മാൻ ഏഴുമലയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്.

ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ സ്‍പൈയായി കാര്‍ത്തിയെത്തിയപ്പോള്‍ 100 കോടി ക്ലബിലെത്തിയിരുന്നു. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, അബ്‍ദൂള്‍, വിജയ് വരദരാജ് എന്നിവരുമുള്ളപ്പോള്‍ സംഗീതം ജി വി പ്രകാശ് കുമാറും ഛായാഗ്രാഹണം ജോര്‍ജ് സി വില്യംസും ആണ്. കേരള പിആർഒ പി ശിവപ്രസാദ്.

ആറ്റിങ്ങൽ സ്വദേശി ആശുപത്രിയിൽ; ബന്ധുക്കളെ തേടുന്നു

ആറ്റിങ്ങൽ സ്വദേശി ആശുപത്രിയിൽ; ബന്ധുക്കളെ തേടുന്നു

ആറ്റിങ്ങൽ പത്മസരോവാരത്തിൽ(എൽ ഐ സി യ്ക്കു സമീപം, 15 കച്ചേരി )മോഹനകുമാർ സി എന്ന ആൾ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ അപകടത്തെ തുടർന്ന് ചികിത്സയിലാണ്. ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ഈ ആശുപത്രിയുമായി ബന്ധപ്പെടുക

കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; വന്‍ദുരന്തം ഒഴിവായി

കൊച്ചി: കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെ, തേവര എസ്എച്ച് സ്‌കൂളിലെ ബസാണ് കത്തിയത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്ന് രാവിലെയാണ് സംഭവം. കുണ്ടന്നൂരില്‍ നിന്ന് തേവര ഭാഗത്തേയ്ക്ക് തിരിയുന്ന ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. വഴിയേപോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചു. അഗ്നിശമന സേന എത്തി തീ പൂര്‍ണമായി അണച്ചു. ബസിന്റെ മുന്‍ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. മിനി ബസിന് തീപിടിക്കാനുള്ള കാരണം സംബന്ധിച്ച് ഫയര്‍ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ തിരക്കുള്ള ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്.

മൂന്ന് താഴികക്കുടങ്ങളില്‍ നിറച്ചത് 93 കിലോ ഞവരനെല്ല്; ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

മൂന്ന് താഴികക്കുടങ്ങളില്‍ നിറച്ചത് 93 കിലോ ഞവരനെല്ല്; ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ ചടങ്ങിലെ മുഖ്യാതിഥി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു.

കേരളീയ വാസ്തുശൈലിയുടെ അനുപമ സൗന്ദര്യത്തിന് ഉദാഹരണമാണ് പുതിയ അലങ്കാര ഗോപുരവും നടപ്പന്തലും. ചെമ്പില്‍ വാര്‍ത്തെടുത്ത മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം. ഈ താഴികക്കുടങ്ങള്‍ക്ക് അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങള്‍ ഗോപുരങ്ങളില്‍ സ്ഥാപിക്കുന്നത് അപൂര്‍വ്വമാണെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. മാന്നാര്‍ പി കെ രാജപ്പന്‍ ആചാരിയും സംഘവുമാണ് താഴികകക്കുടങ്ങള്‍ നിര്‍മ്മിച്ചത്. മൂന്ന് താഴികക്കുടങ്ങളില്‍ നിറയ്ക്കാനായി ഏതാണ്ട് 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്.

മുഖമണ്ഡപത്തിന് താഴെ തട്ടില്‍ ആഞ്ഞിലിമരത്തില്‍ അഷ്ടദിക് പാലകര്‍, ബ്രഹ്മാവ്, വ്യാളീരൂപങ്ങള്‍ എന്നിവ മനോഹരമായി കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിന്റെ തൂണുകളില്‍ ചതുര്‍ ബാഹുരൂപത്തിലുള്ള ഗുരുവായൂരപ്പന്‍, വെണ്ണക്കണ്ണന്‍, ദ്വാരപാലകര്‍ എന്നിവരുടെ ശില്പങ്ങളും കാണാം. കിഴക്കേനടയില്‍ സത്രപ്പടി മുതല്‍ അപ്‌സര ജംഗ്ഷന്‍ വരെ നീളുന്നതാണ് മുഖമണ്ഡപത്തിന് അനുബന്ധമായി വരുന്ന നടപ്പന്തല്‍. നടപ്പന്തലിന്റെ ഓരോ തൂണിലും ദശാവതാരങ്ങളും കൃഷ്ണശില്‍പങ്ങളും ഉണ്ട്

സമര്‍പ്പണ ചടങ്ങില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥന്‍, വി ജി രവീന്ദ്രന്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ അലങ്കാര മണ്ഡപം വഴിപായി നിര്‍മിച്ച വിഘ്നേഷ് വിജയകുമാറിനെയും ശില്പി എള്ളവള്ളി നന്ദനേയും ഗുരുവായൂര്‍ ദേവസ്വം ആദരിച്ചു. സമര്‍പ്പണ ചടങ്ങിന്റെ ഭാഗമായി ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീത പരിപാടി അരങ്ങേറി. നൂറിലേറെ വാദ്യ കലാകാരന്മാര്‍ അണിനിരന്ന സ്പെഷ്യല്‍ തായമ്പക മേളവും നടന്നു.

ശ്രീ ഗണേശോത്സവ സന്ദേശപ്രയാണം തൃച്ചന്തൂരിൽ നിന്ന് ആരംഭിച്ചു

ശ്രീ ഗണേശോത്സവ സന്ദേശപ്രയാണം തൃച്ചന്തൂരിൽ നിന്ന് ആരംഭിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ശ്രീഗണേശ സമിതിയുടെയുംനേതൃത്വത്തിലുള്ള ഗണേശോത്സവം 2024ഭാഗമായി ഗണേശോത്സവ സന്ദേശ പ്രയാണം തമിഴ്നാട് തൃച്ചെന്തൂർ മുരുക ക്ഷേത്രത്തിൽ രാവിലെ ആരംഭിച്ചു. ഇന്ന് രാവിലെ 12.30 തൃച്ചന്തൂർ മുരുക ക്ഷേത്രത്തിൽ നിന്ന് പൂജിച്ച ഗണേശ വിഗ്രഹം ഗണേശഉത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത്തിന് തമിഴ്നാട് ഹിന്ദു വ്യാപാര സംഘം ജനറൽ സെക്രട്ടറി മീനാക്ഷി സുന്ദരം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

സെപ്റ്റംബറിൽ നടക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി 1008 പൂജാകേന്ദ്രങ്ങളിൽവിഗ്രഹംപ്രയാണം നടത്തും ചടങ്ങിൽ തുച്ചെന്തൂർ പ്യഥിവിരാജ്, തൃൂച്ചെന്തൂർ വി.എച്ച്.പി. നേതാവ് കാളിയപ്പൻ .തൃച്ചെന്തൂർ മുരുക പെരുമാൾ, ആനത്തലവട്ടം അനി ബാൽ, വക്കം സുനു’ , കൊടുവഴന്നൂർ രാജേഷ്, വക്കം സിന്ധു, കടയ്ക്കാവൂർ രംജിത്, പെരുംകുളം ഷിബു വർക്കല സജ്ഞു, വർക്കല രതീഷ്, ചെറുന്നിയൂർ വിജി എന്നിവർ പങ്കൊടുത്തു.

സർക്കാരിനെ തിരുത്താൻ സിപിഎം; നയസമീപനങ്ങൾക്ക് രൂപം നൽകും

സർക്കാരിനെ തിരുത്താൻ സിപിഎം; നയസമീപനങ്ങൾക്ക് രൂപം നൽകും

സംസ്ഥാന സർക്കാരിനെ തിരുത്താനൊരുങ്ങി സിപിഎം. സർക്കാരിന്റെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ നടപടികൾക്ക് തുടക്കമിടാനാണ് തീരുമാനം. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിലുണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നതടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും.

ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത്. ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതൽ താഴേക്കുള്ള പാർട്ടി ഘടകങ്ങൾ രംഗത്തെത്തി കഴിഞ്ഞു.

എങ്ങനെ തോറ്റുവെന്ന് നേതാക്കളും അണികളും തുറന്നടിച്ച് പറയുന്നുണ്ട്. ക്ഷേമപദ്ധതികൾ മുടങ്ങിയതിന് കാരണം കേന്ദ്ര നയങ്ങളാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല. ചെയ്യാനാകുന്നത് സംസ്ഥാന സർക്കാർ തന്നെ ചെയ്യണമെന്നും പാർട്ടി പറുന്നു. നേതാക്കളുടെ പ്രവർത്തന ശൈലിയിലും മാറ്റം വരണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.