by Midhun HP News | Jun 13, 2024 | Uncategorized
തിരുവനന്തപുരം: കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്.
ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടെയ്ക്കർ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്. മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ -ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച് ആർ മാനേജർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്‌സിക്യുട്ടീവ് , ടെക്‌നിക്കൽ ഓപ്പറേറ്റർ , അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡൈ്വസർ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകൾ. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക.
ഓസ്‌ട്രേലിയയിലെ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്തികയിലേക്ക് ഐ ടി ഐ ആണ് യോഗ്യത. 175,000- 250,000 മാസശമ്പളം. കെയർ അസിസ്റ്റന്റിന് (ഓസ്‌ട്രേലിയ) പത്താം ക്ലാസ് യോഗ്യത. 250,000- 350,000 ആണ് മാസശമ്പളം. ജപ്പാനിൽ കെയർ ടേക്കർക്ക് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 175,000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30. കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471 2737881, 0471 2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അല്ലെങ്കിൽ https://knowledgemission.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
by Midhun HP News | Jun 11, 2024 | Uncategorized
തിരുവനന്തപുരം: വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെയായിരിക്കും. വാട്‌സ്ആപ്പില്‍ വരുന്ന ഇത്തരം സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.
‘വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്.
മോട്ടോര്‍ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
by liji HP News | Jun 10, 2024 | Uncategorized
കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് തീർഥാടകസംഘവും ഇന്ന് പുലർച്ചെ വിശുദ്ധമണ്ണിലേക്ക് യാത്രയായതോടെ സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകൾക്ക് പരിസമാപ്‌തിയായി.
ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇത്തവണ സംസ്ഥാനത്തുനിന്ന് പുറപ്പെട്ടത്. മൂന്ന് വിമാനത്താവളങ്ങളിൽനിന്നായി 18,200 പേർ. ഇതിൽ 7408 പേർ പുരുഷൻമാരും 10,792 പേർ സ്ത്രീകളുമാണ്. രണ്ടുവയസ്സിനു താഴെയുള്ള ഒൻപത് കുഞ്ഞുങ്ങളുമുണ്ട്.
കരിപ്പൂരിൽനിന്നുള്ള അവസാനവിമാനം ഞായറാഴ്ച രാവിലെ 8.25ന് പുറപ്പെട്ടു. 73 പുരുഷൻമാരും 70 സ്ത്രീകളും ഉൾപ്പെടെ 143 തീർഥാടകരാണ് ഇതിലുണ്ടായിരുന്നത്. കൊച്ചിയിൽനിന്നുള്ള അവസാനവിമാനം ഉച്ചയ്ക്ക് 12.17ന് യാത്രതിരിച്ചു. 114 പുരുഷൻമാരും 99 സ്ത്രീകളും ഉൾപ്പെടെ 213 തീർഥാടകരാണ് ഇതിൽ യാത്രയായത്.കണ്ണൂരിൽനിന്ന് തിങ്കളാഴ്‌ച പുലർച്ചെ അവസാന വിമാനത്തിൽ 156 പുരുഷൻമാരും 166 സ്ത്രീകളും ഉൾപ്പെടെ 322 പേർ ജിദ്ദയിലേക്ക് പറന്നു. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് യാത്രാക്കൂലിയിൽ 35,000 രൂപ വർധിച്ചെങ്കിലും കരിപ്പൂരിൽനിന്ന് മൊത്തം 64 വിമാനങ്ങളിലായി 10,515 തീർഥാടകരാണ് യാത്രയായത്.
തമിഴ്‌നാട്ടിൽനിന്നുള്ള 14 പേരും ഗോവയിലെ മൂന്നുപേരും കർണാടകയിൽനിന്നുള്ള ഏഴുപേരും ഒഡിഷയിലെ ഒരാളും ഇതിൽപ്പെടും. കേരളീയരല്ലാത്ത 201 പേർ യാത്രയ്ക്കായി കൊച്ചി തിരഞ്ഞെടുത്തു. ലക്ഷദ്വീപിലെ 93 പേരും തമിഴ്നാട്ടിലെ 106 പേരും കർണാടകക്കാരായ രണ്ടുപേരുമാണിവർ. ഒൻപത് വിമാനങ്ങളിലായി 3208 പേർ കണ്ണൂരിൽനിന്ന് ജിദ്ദയിലെത്തി. ജൂലായ് ഒന്നുമുതൽ മദീന വഴിയാണ് തീർഥാടകരുടെ മടക്കയാത്ര. ജൂലായ് 22-ന് മടക്കയാത്ര പൂർത്തിയാകും.
by liji HP News | Jun 7, 2024 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ജൂനിയർ ഹിന്ദി വിഭാഗത്തിൽ ഒരു ഒഴിവ് ഉണ്ട് . ഈ ഒഴിവിലേയ്ക് അധ്യാപകനെ ദിവസ വേതനടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം
12 -06 24 നു രാവിലെ 9 .30 ഡയറ്റ് ഓഫീസിൽ വച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കേണ്ടതാണ്.
by Midhun HP News | Jun 5, 2024 | Uncategorized
ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ ജൂൺ 5 പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു എൻ എസ് എസ്ന്റെ അഭിമുഖ്യത്തിൽ പ്രിൻസിപ്പൽ ഡോ.വൃന്ദ.വി.നായർ വൃക്ഷത്തൈ വച്ചു. ചടങ്ങിൽ മാത്‍സ് വിഭാഗം അധ്യാപകൻ മനോജ്.എസ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അരുൺ നാഥ് എന്നിവർ പങ്കെടുത്തു.
by liji HP News | Jun 4, 2024 | Uncategorized
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ വിജയത്തിലേക്ക്. ഡിഎംകെ സഖ്യം 37 സീറ്റിലും എന്‍ഡിഎ, എഐഡിഎംകെ സഖ്യം ഓരോ സീറ്റിലും ലീഡ് ചെയ്യന്നു.
ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും സിപിഎം, സിപിഐ രണ്ട് വീതം സീറ്റിലും ഡിഎംഡികെ, ഐയുഎംഎല്‍, ഡിഎംഡികെ, പിഎംകെ ഓരാ സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ പാര്‍ട്ടികള്‍ ഡിഎംകെ സഖ്യത്തിലും, എഐഎഡിഎംകെ ഡിഎംഡികെ സഖ്യവും എന്‍ഡിഎ സഖ്യവും തമ്മിലായിരുന്നു പോരാട്ടം.
എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം എഐഎഡിഎംകെ 32 സീറ്റിലും ഡിഎംഡികെ അഞ്ച് സീറ്റിലുമാണ് മത്സരിച്ചത്. ഇരുപാര്‍ട്ടികളും കഴിഞ്ഞ തവണ എന്‍ഡിഎയുടെ ഭാഗമായിരുന്നു. എന്‍ഡിഎ ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വിദുരനഗറില്‍ അന്തരിച്ച നടന്‍ വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരന്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് രണ്ടാം സ്ഥാനത്ത്.
കോയമ്പത്തൂരില്‍ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ തോല്‍വി ഉറപ്പായി. സിപിഎം ജയിച്ചിരുന്ന മണ്ഡലത്തില്‍ ഇത്തവണ ഡിഎംകെയാണ് മത്സരിച്ചത്. മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.
Recent Comments