നാളെ പ്രഖ്യാപനമെന്ന് ആന്റണി പെരുമ്പാവൂർ; ‘ദൃശ്യം 3’ ഉണ്ടാകുമോ? ആകാംക്ഷയിൽ ആരാധകർ

നാളെ പ്രഖ്യാപനമെന്ന് ആന്റണി പെരുമ്പാവൂർ; ‘ദൃശ്യം 3’ ഉണ്ടാകുമോ? ആകാംക്ഷയിൽ ആരാധകർ

നാളെ ഒരു പ്രഖ്യാപനമുണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ട്വീറ്റിന് പിന്നാലെ ‘ദൃശ്യം 3’ ചർച്ചകൾ വീണ്ടും സജീവമായി. ആഗസ്റ്റ് 17ന് ഒരു പ്രഖ്യാപനമുണ്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂർ ട്വിറ്ററിൽ കുറിച്ചത്. ഇതിനുപിന്നാലെ സംഭവം പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമായിരിക്കുമെന്നാണ് കമന്റുകൾ.

നേരത്തെ ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോൾ 17ന് ഒരു പ്രഖ്യാപനം കാണുമെന്ന് നിർമ്മാതാവിന്റെ ട്വീറ്റ് എത്തിയതോടെയാണ് ദൃശ്യം 3 ചർച്ചകൾ തുടങ്ങിയത്. ‘ദൃശ്യം 2’ റിലീസിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് തന്റെ പക്കൽ ഉണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞിരുന്നു.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പൊയ്കമുക്ക് മാനവസേവ വെൽഫെയർ സൊസൈറ്റി

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പൊയ്കമുക്ക് മാനവസേവ വെൽഫെയർ സൊസൈറ്റി

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൊയ്കമുക്ക് മാനവസേവ വെൽഫെയർ സൊസൈറ്റി രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനം ആഘോഷിച്ചു. പ്രസിഡന്റ് പൊയ്കമുക്ക് ഹരി പതാക ഉയർത്തി. മാനവസേവ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച്  ആലംകോട് ഗവ. എൽ പി.എസ്

വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ആലംകോട് ഗവ. എൽ പി.എസ്

ആലംകോട്: ആലംകോട് ഗവ. എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും ആലംകോട് വാക്കേഴ്സ് ടീംമിലെ പ്രവർത്തകരും ചേർന്ന് ആലംകോട് സ്വാതന്ത്ര്യസന്ദേശ പദയാത്ര നടത്തി.

ഗാന്ധി എന്ന വെളിച്ചം’ സാംസ്‌കാരിക സദസ്സ് നാളെ

ഗാന്ധി എന്ന വെളിച്ചം’ സാംസ്‌കാരിക സദസ്സ് നാളെ

പെരുമാതുറ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം
വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായറാഴ്ച) പെരുമാതുറ ജംഗ്ഷനിൽ ‘ഗാന്ധി എന്ന വെളിച്ചം ‘ എന്ന പേരിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിക്കും.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ
ഗാന്ധിയന്മാരെ ആദരിക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിന് സ്നേഹാദരം,
പത്ത് ,+2, ഡിഗ്രി തലങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ, സാംസ്‌കാരിക സമ്മേളനം, സ്വാതന്ത്ര്യ സ്മൃതി സദസ്സ്, മഹാത്മാഗാന്ധി അനുസ്മരണം തുടങ്ങിയ പരിപാടികൾ ഉണ്ടാകും.

കോൺഗ്രസിന്റെ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, ഘടകകക്ഷി നേതാക്കൾ, സാമൂഹിക സാംസ്കാരിക നായകർ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സുനിൽ പെരുമാതുറ, ജോഷിബായി, ഷഹീർ സലിം എന്നിവർ പറഞ്ഞു.

നടൻ വിശാലിന് ഷൂട്ടിങ്ങിനിടെ വീണ്ടും പരിക്ക്

നടൻ വിശാലിന് ഷൂട്ടിങ്ങിനിടെ വീണ്ടും പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ വിശാലിന് വീണ്ടും പരിക്കേറ്റു. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് വിശാലിന് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാട്ട് രം​ഗം ചിത്രീകരിക്കുകയായിരുന്നു. അതിനിടയ്ക്കുള്ള ആക്ഷൻ സീക്വൻസിനിടെയാണ് പരുക്കേറ്റത്. വിശാലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിശ്രമം അനുവദിക്കുകയും ചെയ്തു. ഇത് ആദ്യമായിട്ടല്ല വിശാലിന് ചിത്രീകരണത്തിനിടെയ പരുക്കേൽക്കുന്നത്. ലാത്തി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ടു തവണയാണ് താരത്തിന് പരുക്കേറ്റത്. തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കേണ്ടിവന്നിരുന്നു.

വിശാലിന് പരുക്കേറ്റതിനെ തുടർന്ന് മാർക്ക് ആന്റണി സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. താരത്തിന് പരിക്ക് ഭേദമായതിനു ശേഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക. വിശാലിന്റെ 33-ാമത്തെ ചിത്രമാണ് മാർക്ക് ആന്റണി. എസ്.ജെ. സൂര്യയാണ് മറ്റൊരു പ്രധാനവേഷത്തിൽ. ഇവർ രണ്ടുപേരും ഇരട്ടവേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റിതു വർമയാണ് നായിക.

അഞ്ചുതെങ്ങിൽ നിന്ന് വീണ്ടും പഴകിയ മത്സ്യം പിടികൂടി : ശക്തമായ പരിശോധന തുടരുന്നു

അഞ്ചുതെങ്ങിൽ നിന്ന് വീണ്ടും പഴകിയ മത്സ്യം പിടികൂടി : ശക്തമായ പരിശോധന തുടരുന്നു

അഞ്ചുതെങ്ങിൽ നിന്ന് വീണ്ടും അന്യസംസ്ഥാന പഴകിയ മത്സ്യം പിടികൂടി. 25 കിലോ വീതമുള്ള എട്ടോളം പെട്ടികളിൽ സൂക്ഷിച്ച മത്സ്യമാണ് പിടികൂടിയത്. കൂടുതൽ മത്സ്യങ്ങൾ കണ്ടെത്താനായി ശക്തമായ പരിശോധന വീണ്ടും തുടരുന്നതായാണ് സൂചന. ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ആണ് പഴക്കം ചെന്ന 200 കിലോ ചുണ്ണാമ്പ് വാള പിടികൂടി നശിപ്പിച്ചത്. മാസങ്ങൾക്ക്മുമ്പ് ഒരു കണ്ടെയ്നർ മീൻ ഇവിടെനിന്ന് പിടികൂടിയിരുന്നു.