by Midhun HP News | Aug 10, 2022 | Uncategorized
തൃശൂര്‍: മാളയ്ക്കടുത്ത് അന്നമന്നടയില്‍ പുലര്‍ച്ചെയുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. ചാലക്കുടി പുഴയോരത്തോടു ചേര്‍ന്നു കിടക്കുന്ന പാലിശേരി, എരയാംകുടി പ്രദേശങ്ങളിലാണ് ശക്തിയായ കാറ്റടിച്ചത്. ബുധനാഴ്ച പുലർച്ചെ 5.30 ഓടെയാണ് മിന്നല്‍ ചുഴലി വീശിയത്. ജാതി, വാഴ തുടങ്ങിയ കൃഷി വ്യാപകമായി നശിച്ചു. വീടുകളുടെ ഓടുകളും ഷീറ്റുകളും പറന്നു പോയി. ഒടിഞ്ഞ് വീണ മരങ്ങളും മറ്റും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മുറിച്ച് മാറ്റി.

by Midhun HP News | Aug 8, 2022 | Uncategorized
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രമാണ് മലയൻകുഞ്ഞ്. താരത്തിന്റെ പ്രകടനം വൻ അഭിപ്രായം നേടിയെങ്കിലും സിനിമ വലിയ വിജയം നേടിയില്ല. ഇപ്പോൾ ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
ആമസോൺ പ്രൈം തന്നെയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്. ജൂലൈ 22നാണ് ചിത്രം തിയറ്ററിൽ എത്തിയിരുന്നത്. ഒരു മാസം തികയുന്നതിനു മുൻപാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം സർവൈവൽ ത്രില്ലറാണ്. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും.
30 അടി താഴ്ചയിൽ അകപ്പെട്ട അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് ചിത്രം. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആര്‍ റഹ്മാന്‍ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും മലയൻകുഞ്ഞിന് ഉണ്ട്. ഫാസിലാണ് ചിത്രം നിർമിച്ചത്.
by Midhun HP News | Aug 8, 2022 | Uncategorized
കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21-13. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്.
ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. ഈ ഗെയിംസില്‍ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. കൂടുതല്‍ മെഡല്‍ പ്രതീക്ഷ ഇന്ന് ഇന്ത്യക്കുണ്ട്.

by Midhun HP News | Aug 8, 2022 | Uncategorized
ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനാരംഭിച്ചു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.
കനത്ത മഴയെത്തുടര്‍ന്ന് മുന്‍കരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകള്‍ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാല്‍, ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

ഞായറാഴ്ച 10 മണിക്കാണ് മൂന്നാമത്തെ ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം തുറന്നുവിട്ടത്. എന്നാല്‍, ജലനിരപ്പ് താഴാതിരുന്നതോടെ രണ്ടും നാലും ഷട്ടറുകള്‍ കൂടി ഉയര്‍ത്തി ഒരുലക്ഷം ലിറ്ററാക്കി. എന്നിട്ടും ജലനിരപ്പ് താഴാത്തതിനാലാണ് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നത്.
by Midhun HP News | Aug 6, 2022 | Uncategorized
എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം. ജഗ്ദീപ് ധാൻകർ വോട്ടെടുപ്പിന് മുൻപ് തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് പൂർത്തിയായ ഉടൻ തന്നെ വോട്ടെണ്ണലും നടക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാർക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്. ഈ മാസം 11 നാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക.

by Midhun HP News | Aug 5, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
പോത്തൻകോട്: പോത്തൻകോട് ലക്ഷ്മീവിലാസം
ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു. പി എൻ പണിക്കരുടെ മകനായ എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ വട്ടപ്പറമ്പിൽ പിതാംബരൻ മുഖ്യാതിഥിയായി. പി റ്റി എ പ്രസിഡന്റ് എം എ ഉറുബ് അധ്യക്ഷനായിരുന്നു. എം ആർ മായ, പി എസ് ബിനു, എ. രമ, വിമൽ കുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, എം ബി സന്തോഷ്,
കലാം കൊച്ചറ, സിദ്ധിഖ് സുബൈർ, ഷാജഹാൻ പോത്തൻകോട്, സന്തോഷ്, പ്രവീൺ. പി, കെ എസ് ബീന, ബിനു ഡി ആർ, എസ് ഷീജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Recent Comments