by Midhun HP News | Jul 25, 2022 | Uncategorized
ആറ്റിങ്ങൽ: ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലിലേയ്ക്കു വരികയായിരുന്ന പ്രൈവറ്റ് ബസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം റോങ്ങ് സൈഡിൽ കയറി എതിരെ വന്ന ടു വീലറിൽ തട്ടുകയായിരുന്നു. കുട്ടികളും രക്ഷിതാവും യാത്ര ചെയ്ത് വരുകയായിരുന്ന സ്കൂട്ടിയിൽ ആണ് ബസ് തട്ടിയത്. സ്കൂട്ടിയിൽ വന്നായാൾ പെട്ടെന്ന് ബ്രേക്ക് പിടിച്ചത് കൊണ്ട് അപകടം ഒഴിവായി.
തുടർന്ന് നാട്ടുകാർ ബസ് തടയുകയുകയും ഡ്രൈവറെ മാറ്റി മറ്റൊരു ഡ്രൈവറെ വണ്ടി ഏൽപ്പിക്കുകയും ചെയ്തു. ബസ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന ആരോപണത്തെ തുടർന്ന് മെഡിക്കൽ പരിശോധനക്കായി കൊണ്ട് പോകുകയും ചെയ്തു.

by liji HP News | Jul 25, 2022 | Uncategorized
കൊച്ചി; കെ എസ് ആർ ടി സി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒരു വിഭാഗം ജീവനക്കാരാണ് ഹർജി നൽകിയത്. ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ല. വിവിധ തരത്തിൽ നിരവധിപ്പേർക്ക് കെ എസ് ആർ ടിസി കൺസഷൻ നൽകുന്നുണ്ടെങ്കിലും സർക്കാരിൽ നിന്ന് വേണ്ട പിന്തുണ കിട്ടുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ശമ്പളവും പി എഫും ഉൾപ്പെടെയുളള ആനൂകൂല്യങ്ങളും കിട്ടാൻ സർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി പിന്നീട് പരിഗണിക്കും.

by liji HP News | Jul 25, 2022 | Uncategorized
പെരുമാതുറ : വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കായിക പ്രതിഭകളെയും പെരുമാതുറ കൂട്ടായ്മ അനുമോദിച്ചു. എം.ബി.ബി.എസ്, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ 19 വിദ്യാർത്ഥികളെയും ഹൈദരാബാദിൽ നടന്ന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ കേരളത്തിനായി മത്സരിച്ച് നാടിൻ്റെ അഭിമാനമായി മാറിയ സഹീദ്, സഹദ്, അഖിൽ എന്നീ കായിക പ്രതിഭകളെയുമാണ് ചടങ്ങിൽ അനുമോദിച്ചത്.

പെരുമാതുറ കൂട്ടായ്മ പ്രസിഡൻറ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡെപ്യൂട്ടി കോർഡിനേറ്റർ ബി അലി സാബ്രിൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം അബ്ദുൽ വാഹിദ്, ശ്യാമളകുമാരി ടീച്ചർ, എ.ആർ നൗഷാദ്, ഗാന്ധിയൻ ഉമ്മർ, എ.എം സക്കീർ, നജീബ്, ഉസ്മാൻ മൗലവി ജി.സി.സി പെരുമാതുറ കൂട്ടായ്മ ജനറൽ കൺവീനർ അമീൻ കിഴക്കതിൽ, പെരുമാതുറ കൂട്ടായ്മ സെക്രട്ടറി നസീർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jul 25, 2022 | Uncategorized
ആലംകോട്: ആലംകോട് പള്ളിമുക്ക് കാട്ടുവിളവീട്ടിൽ ഷാജഹാൻ (67)അന്തരിച്ചു.
ഭാര്യ: ആബിദാബീവി.
മക്കൾ: ഷംന, ഷൈനി.
മരുമക്കൾ: സെയ്ഫുദീൻ, സലിം.
by liji HP News | Jul 25, 2022 | Uncategorized
പാലക്കാട്: മങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പ് കയറി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റിയെങ്കിലും വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ല. ക്ലാസിനുള്ളില്‍ കയറിയ വിദ്യാർഥിനി പാമ്പിനെ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റി. കാല്‍ കുടഞ്ഞതോടെ പാമ്പ് അലമാരയുടെ ഉള്ളില്‍ കയറിയെന്നും വിദ്യാര്‍ഥിനി പറഞ്ഞു. ടൈല്‍ ഇട്ട ക്ലാസ് മുറിയില്‍ പാമ്പ് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കുട്ടിയെ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അധ്യാപിക പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം. ഈ സമയം അധ്യാപകര്‍ ക്ലാസില്‍ എത്തിയിരുന്നില്ല. കുട്ടികള്‍ ബഹളം വെക്കുകയും അധികൃതര്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് അലമാരയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് കടിച്ചോ എന്ന സംശയത്തേത്തുടര്‍ന്നാണ് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
by Midhun HP News | Jul 24, 2022 | Uncategorized
ആറ്റിങ്ങൽ: നൂറ് ശതമാനം വിജയത്തിളക്കവുമായി ആറ്റിങ്ങൽ മദർ ഇന്ത്യ സ്കൂൾ. സി ബി എസ് ഇ പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉജ്ജ്വലവിജയം കരസ്ഥമാക്കി മദർ ഇന്ത്യ ഇന്റെർനഷണൽ റെസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടിയ കുട്ടികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അദ്ധ്യാപകരും അനുമോദിച്ചു.
Recent Comments