by liji HP News | Jul 18, 2022 | Uncategorized
മധ്യപ്രദേശില്‍ ധര്‍ ജില്ലയില്‍ ബസ് നര്‍മദ നദിയിലേക്കു വീണ് 13 പേര്‍ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. അറുപതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് നിഗമനം. മഹാരാഷ്ട്രയിലേക്കു പോകുകയായിരുന്ന ബസ് റോഡില്‍നിന്ന് തെന്നിമാറി കാല്‍ഘട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്കു വീഴുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 9 മൃതദേഹങ്ങള്‍ കണ്ടെത്തി. നദിയില്‍ നല്ല ഒഴുക്കായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നു പൊലീസ് അറിയിച്ചു. ബസ് പൂര്‍ണമായി നദിയില്‍ മുങ്ങിയ നിലയിലായിരുന്നു. ഇന്‍ഡോറില്‍നിന്ന് പുണെയിലേക്കുള്ള ബസാണ് അപകടത്തില്‍ പെട്ടത്. ബസ് നദിയില്‍നിന്ന് പുറത്തെടുത്തു. ദുരന്ത നിവാരണ സേന, നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
by Midhun HP News | Jul 17, 2022 | Uncategorized
ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 47 പന്തുകള്‍ ബാക്കി നില്‍ക്കേ അടിച്ചെടുത്തു. നിര്‍ണായകമായ മത്സരത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ വിജയശില്‍പ്പി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 38 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വെറും ഒരുറണ്‍ മാത്രമെടുത്ത ധവാനെ റീസ് ടോപ്ലി ജേസണ്‍ റോയിയുടെ കൈയ്യിലെത്തിച്ചു. പിന്നാലെ നായകന്‍ രോഹിത് ശര്‍മയെയും നഷ്ടമായി.
“17 പന്തുകളില്‍ നിന്ന് 17 റണ്‍സെടുത്ത ഇന്ത്യന്‍ നായകനെയും ടോപ്ലി തന്നെ മടക്കി. സ്ലിപ്പില്‍ റൂട്ടിന് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. പിന്നാലെ വന്ന വിരാട് കോലി മൂന്ന് ബൗണ്ടറിയടിച്ച് നന്നായി തുടങ്ങിയെങ്കിലും ഓഫ്‌സൈഡില്‍ വന്ന പന്ത് വീണ്ടും താരത്തിന് വിനയായി. ടോപ്ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി 17 റണ്‍സെടുത്ത് കോലിയും മടങ്ങി.”
by liji HP News | Jul 16, 2022 | Uncategorized
കിളിമാനൂർ: കിളിമാനൂർ വിളക്കാട്ടു കോണം തെങ്ങുവിളവീട്ടിൽ കെ. പുരുഷോത്തമൻ (80) നിര്യാതനായി.
ഭാര്യ: തിലോത്തമ
മക്കൾ: ലാലിഷ ലാൽകുമാർ
മരുമക്കൾ: ജയകുമാർ നിഷ

by liji HP News | Jul 16, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ബ്രേക്കിംഗ് ന്യൂസ്.
ആറ്റിങ്ങൽ: ആറ്റിങ്ങൽ കോരാണി ടോൾ ജംഗ്ഷനിൽ വാഹനാപകടം. റോഡിൻറെ അരുകിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിലേയ്ക് നിയന്ത്രണം വിട്ട് വന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറികയായിരുന്നു. തുടർന്ന് സ്വിഫ്റ്റ് കാർ കുഴിയിലേയ്ക് വീഴുകയായിരുന്നു. ഏകദേശം രണ്ടര മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്നു രണ്ടു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു.

by Midhun HP News | Jul 15, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജാഗ്രതാസമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലേയും രണ്ട് വീതം ജാഗ്രതാസമിതി അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കും. ജൂലൈ 15-ന് ഉച്ചയ്ക്ക 1.30-ന് തിരുവനന്തപുരം വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പരിശീലന പരിപാടി കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷന്‍ അംഗം ഇ.എം.രാധ, ഡപ്യൂട്ടി മേയര്‍ പി.കെ.രാജു, എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

കേരള വനിതാ കമ്മിഷന്‍ മുന്‍ ലോ ഓഫീസര്‍ പി.ഗിരിജ പരിശീലന ക്ലാസ് നയിക്കും. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരായ എല്‍.എസ്.ആതിര, പി. ജമീലാ ശ്രീധരന്‍, ഡി.ആര്‍.അനില്‍, ജിഷാജോണ്‍, സിന്ധു വിജയന്‍, ഡോ.കെ.എസ്.റീന, നഗരസഭാ കക്ഷി നേതാക്കളായ എം.ആര്‍.ഗോപന്‍, പി.പദ്മകുമാര്‍ കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത്, എം.ഗിരിനാഥ്, നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സിഡിപിഒ എ.റോഷ്‌നി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.സലിം സ്വാഗതവും കേരള വനിതാ കമ്മിഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍.ദിവ്യ നന്ദിയും പറയും.
സ്ത്രീകളും പെണ്‍കുട്ടികളും കക്ഷിയായിട്ടുള്ള ഏതു പരാതിയും സ്വീകരിച്ച് എത്രയും വേഗം ആവശ്യമായ ഇടപെടലും പരിഹാരവും സഹായ സംവിധാനവും ഒരുക്കുക, തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെ സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും നിര്‍ദേശവും പിന്തുണയും നല്‍കുക തുടങ്ങി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന സമഗ്രമായ ഉദ്ദേശ്യലക്ഷങ്ങളോടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരാതിപരിഹാര സംവിധാനമാണ് ജാഗ്രതാ സമിതി.
by Midhun HP News | Jul 15, 2022 | Uncategorized
ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
1952ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. നിര്‍മാതാവ് ഹരിപോത്തന്‍ മൂത്ത സഹോദരന്‍ ആണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു.
മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.
Recent Comments