by liji HP News | Jul 1, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക സഭയും ഞാറ്റുവേലചന്തയും ഹരിതാമൃതത്തിൻ്റെ നേതൃത്വത്തിൽ നടന്ന വിപണനമേളയും,30/06/2022 രാവിലെ 10.30 ന് കൃഷി ഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു ഉത്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയാശ്രീരാമൻ പഞ്ചായത്ത് മെമ്പർ സജി കൃഷി അസിസ്റ്റൻറ് ഡയറക്ടർ നൗഷാദ് കൃഷി ഓഫീസർ സീമ അസിസ്റ്റൻറ് കൃഷി ഓഫീസർമാരായ ലേജു, നിത്യ, ഹരുതാമൃതം CEO, ഡയറക്റ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

by liji HP News | Jul 1, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി മെഡിസെപ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് 4 മണിക്ക് ഉദ്ഘാടനം ചെയ്യും. താഴെ പറയുന്ന സോഷ്യൽ മീഡിയ ഹാന്റിലുകളിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും.
Facebook :
https://www.facebook.com/PinarayiVijayan
https://www.facebook.com/CMOKerala
Youtube :
https://youtube.com/c/pinarayivijayan
https://youtube.com/c/CMOKerala
by liji HP News | Jul 1, 2022 | Uncategorized
തിരുവനന്തപുരം: സംസ്ഥാനത്ത 15000 വിദ്യാലയങ്ങളെ (15000 Schools) കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ ‘സ്കൂള്‍വിക്കി’ പോർട്ടലില്‍ മികച്ച താളുകള്‍ ഏർപ്പെടുത്തിയ സ്കൂളുകള്‍ക്കുള്ള സംസ്ഥാന – ജില്ലാതല അവാർഡുകള്‍ ഇന്ന് (വെള്ളി) രണ്ട് മണിയ്ക്ക് നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ച് വിതരണം ചെയ്യും. സംസ്ഥാന തലത്തില്‍ 1.5 ലക്ഷം, 1 ലക്ഷം, 75,000/- രൂപ വീതവും ജില്ലാതലത്തില്‍ 25,000/-, 15,000/-, 10,000/- രൂപ വീതവുമാണ് കാഷ് അവാർഡ്. ഇതിനു പുറമെ വിജയികള്‍ക്ക് ശില്പവും പ്രശംസാപത്രവും നല്‍കും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആധ്യക്ഷം വഹിക്കുന്ന ചടങ്ങ് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാവും. ചടങ്ങ് കൈറ്റ് വിക്ടേഴ്സില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം, മലപ്പുറം ജില്ലയിലെ ജി.എല്‍.പി.എസ് ഒളകര, തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് കരിപ്പൂർ എന്നീ സ്കൂളുകള്‍ക്കാണ് സംസ്ഥാനതലത്തില്‍ ഒന്നു മുതല്‍ മൂന്നുവരെയുള്ള അവാർഡ്. വിജയികളുടെ പട്ടിക www.schoolwiki.inല്‍ ലഭ്യമാണ്.
by liji HP News | Jun 30, 2022 | Uncategorized
ന്യൂഡൽഹി : രാജ്യവ്യാപകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും തടസ്സപ്പെട്ടു. എടിഎം, യുപിഐ വഴിയുള്ള പണമിടപാടുകളും മുടങ്ങിയിട്ടുണ്ട്. തകരാര്‍ ഉടന്‍ പരിഹരിക്കാനാകുമെന്ന് എസ് ബി ഐ അധികൃതര്‍ അറിയിച്ചു.

by liji HP News | Jun 30, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകൾ കൂടിയിടിച്ച് 17 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റ് 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്ക് പോയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ റിക്ഷയെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് വാളിക്കോട് ആണ് സംഭവം നടന്നത്.
by liji HP News | Jun 30, 2022 | Uncategorized
ന്യൂഡൽഹി: നടൻ വിജയ് ബാബുവിനു മുൻകൂ൪ ജാമ്യം നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു. വിജയ് ബാബു വിദേശത്തിരുന്നാണു ജാമ്യാപേക്ഷ നൽകിയതെന്നും ചൂണ്ടിക്കാട്ടി. പ്രതികളെ കൈമാറുന്നതിനു കരാർ ഇല്ലാത്ത രാജ്യത്തേക്കാണ് വിജയ് ബാബു കടന്നു കളഞ്ഞത്. ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Recent Comments