by admin | Aug 13, 2026 | Latest News, കേരളം
കൊച്ചി: നോര്‍ത്ത് പറവൂര്‍ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ്് ആണ്‍സുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ സൗഹൃദത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധം ഒഴിയുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെ സുരമ്യ ഷിബിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരും വാതിലടച്ച് സംസാരിക്കുന്നതിനിടെ യുവതിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


by admin | Feb 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബജറ്റ് ടൂറിസത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. നേരത്തെ ബജറ്റ് ടൂറിസം വഴി മാസം ഒരു കോടി രൂപയാണ് ലഭിച്ചിരുന്നത്.

2021, 2022, 2023 വരെ ഒരു കോടി മുതല്‍ ഒന്നേകാല്‍ കോടി വരെയാണ് കിട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം ബജറ്റ് ടൂറിസം വഴി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് നാലരക്കോടി രൂപയാണ്. ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.
ഈ ജനുവരി മാസത്തില്‍ ലഭിച്ച അഞ്ചരക്കോടി രൂപയില്‍ 65 ലക്ഷം രൂപ ലാഭമാണെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ കെഎസ്ആര്‍ടിസി മാറുകയാണ്. വരുമാനത്തിൽ വലിയ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. പരസ്യങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. ബസിന് പുറത്തെ പരസ്യം കേസും വഴക്കുമായി കിടക്കുകയാണ്. അതു കൊടുത്തു കഴിഞ്ഞാല്‍ കോടിക്കണക്കിന് രൂപ ആ ഇനത്തിലും ലഭിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ കൊടുത്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 101 കടകള്‍ ടെണ്ടര്‍ കൊടുത്തിട്ടുണ്ട്. 56 കടകളിലേക്ക് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതുവഴി നല്ല ഡ്രൈവര്‍മാരെ സൃഷ്ടിക്കാന്‍ കഴിയുന്നു. മൂന്നു മാസം മുമ്പത്തെ കണക്കു പ്രകാരം 2 കോടി 87 ലക്ഷം രൂപ ലാഭം ഉണ്ടാക്കി. ഇതുവരെ 22 ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

by admin | Dec 23, 2025 | Latest News
തിരുവനന്തപുരം കടയ്ക്കാവൂർ വക്കം റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേ ട്രാക്കിൽ വന്ദേ ഭാരത് ട്രെയിന് മുന്നിൽ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി ഓട്ടോറിക്ഷ ഭാഗ്യമായി തകർന്നു ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു.
കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിനു മുന്നിലാണ് ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത്.

വക്കം റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേയുടെനിർമ്മാണ പ്രവർത്തനത്തിനായി റോഡ് നിർമ്മിച്ചിരുന്നു ഇതിൽ കൂടിയാണ് കല്ലമ്പലം സ്വദേശിയായ സുധി ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത് ഡ്രൈവർ മദ്യലകയിലായിരുന്നു ആ സമയത്ത് വന് ട്രെയിൻ അതുവഴി കടന്നു വരികയായിരുന്നു ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു ഡ്രൈവർ റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ.

by admin | Oct 7, 2025 | Latest News, കേരളം
നിരോധിത മാരക മയക്ക് മരുന്നുകൾ ആയ എൽ എസ്സ് ടി സ്റ്റാമ്പുകൾ, എം ഡി എം എ, കഞ്ചാവ് എന്നിവയുമായി യുവാവിനെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് പിടികൂടി. ശാർക്കര വില്ലേജിൽ കടകം പുളിന്തുരുത്തി ആലയിൽ വീട്ടിൽ അഭിജിത്ത്(വയസ്സ് 25) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഇരുപത്തി ഒന്ന് എൽ എസ്സ് ടി സ്റ്റാമ്പുകളും 0.3 ഗ്രാം എം ഡി എം എ പന്ത്രണ്ട് ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഇരുപത് വർഷം വരെ ശിക്ഷ കിട്ടാവുന്ന വാണിജ്യാടിസ്ഥാനത്തിൽ ഉള്ള അളവിൽ ഉള്ള എൽ എസ്സ് ടി സ്റ്റാമ്പ് ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ജപ്പാൻ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയാണ് ഇയാൾ ജോലി എടുത്തിരുന്നത്. പുറത്ത് നിന്നും ഇയാളെ കാണുവാൻ നിരവധി പേർ വന്ന് പോകുന്നു എന്ന് ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശം കേന്ദ്രീകരിച്ചു രാത്രി വൈകി നടത്തിയ അപ്രതീക്ഷിത വാഹന പരിശോധനയിൽ ആണ് ഇയാൾ പിടിയിൽ ആകുന്നത്. ഇയാൾക്ക് ലഹരി എത്തിച്ചു നൽകിയ സംഘത്തിന്റ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ലഹരി വ്യാപനത്തിന് എതിരെ ഡാൻസാഫ് സംഘം തുടർച്ചയായി നടത്തുന്ന പരിശോധനൾ വഴി ആറ്റിങ്ങൽ, ചിറയിൻകീഴ്, കഠിനംകുളം പ്രദേശങ്ങളിൽ ഉള്ള സ്ത്രീ ഉൾപ്പെടെ ഉള്ള നിരവധി പേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടിയിലായത്. ഇവരിൽ നിന്നും വലിയ അളവിൽ ഉള്ള രാസലഹരി വസ്തുക്കളും പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരും എന്ന് നർക്കോട്ടിക്ക് സെൽ ഡി വൈ എസ്സ് പി കെ. പ്രദീപ് അറിയിച്ചു.
നർക്കോട്ടിക്ക് ഡി വൈ എസ്സ് പി കെ. പ്രദീപ് ആറ്റിങ്ങൽ ഡി വൈ എസ്സ് പി എസ്സ് മഞ്ജുലാൽ ചിറയിൻകീഴ് സബ്ബ് ഇൻസ്‌പെക്ടർ ആർ മനു, ശ്രീകുമാർ എ എസ്സ് ഐ ഹാഷിം ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ്, രാജീവൻ സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ റിയാസ്, ദിനോർ, സുനിൽരാജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് അറസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്.
by admin | Aug 23, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂർ റോസ് വില്ലയിൽ അമ്മിണി തോമസ് (94) അന്തരിച്ചു.
ഭർത്താവ്: പരേതനായ തോമസ്
മക്കൾ: മോഹൻ തോമസ് (ജല അതോറിറ്റി), ടി ജയിംസ് (എക്സൈസ്), ടി ജോസ് (ഭാഭ അറ്റോമിക് റിസർച്ച് സെൻ്റർ), ടി മാത്യു (റിട്ടയേർഡ് പോലീസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം).
മരുമക്കൾ: സൂസ മോഹൻ, പ്രേമാ ജയിംസ്, ബി. ലീന ജോസ്, ലൗലി മാത്യു.
അന്ത്യ ശ്രുശ്രൂഷകൾ ഞായറാഴ്ച (24/8) വൈകുന്നേരം മൂന്ന് മണിക്ക് പിരപ്പൻകോട് സെൻ്റ് ജോൺസ് കത്തോലിക് ചർച്ചിൽ നടക്കും.
Recent Comments