പോക്കറ്റിലിട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു

പോക്കറ്റിലിട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു

കാസര്‍കോട്: കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജില്‍മാത്യുവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നത്പി ശ്രദ്ധയില്‍പെട്ടത്.

ന്നീട് ഫോണ്‍ പുറത്തേക്കെറിഞ്ഞപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്നാണ് പ്രജിലിന്റെ കുടുംബം പറഞ്ഞു.

സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇടക്കൊച്ചി പഴേക്കാട്ട് വീട്ടില്‍ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. തര്‍ക്കത്തിനിടയില്‍ ജോയിയെ തള്ളിയിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു.

സിപിഎം കോട്ടകളില്‍ കടന്നുകയറി; കണ്ണൂരില്‍ സുധാകരന് റെക്കോര്‍ഡ് ഭൂരിപക്ഷം

സിപിഎം കോട്ടകളില്‍ കടന്നുകയറി; കണ്ണൂരില്‍ സുധാകരന് റെക്കോര്‍ഡ് ഭൂരിപക്ഷം

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റിന് റെക്കോര്‍ഡ് വിജയം. ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് സിപിഎമ്മിലെ എംവി ജയരാജനെ പരാജയപ്പെടുത്തിയത്.

വോട്ടെണ്ണലിന്റെ അദ്യഘട്ടംമുതലേ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലും കെസുധാകരന്റെ വോട്ട് വിഹിതത്തില്‍ വന്‍ വര്‍ധനയുണ്ടായ, കെകെ ശൈലജ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയ മട്ടന്നൂരിലും യുഡിഎഫ് സ്ഥാനാര്‍ഥി ലീഡ് പിടിച്ചു.

പോസ്റ്റല്‍ വോട്ടില്‍ മുന്നേറിയെങ്കിലും മറ്റൊരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന് ലീഡ് നിലയില്‍ മുന്നിട്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എംവി ജയരാജന്‍ കളത്തിലിറക്കിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായിയായിരുന്ന ബിജെപി സ്ഥാനാര്‍ഥി രഘുനാഥ് യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നാണ് കരുതിയത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ മണ്ഡലത്തില്‍ റെക്കോര്‍ഡ് വോട്ടുകള്‍ നേടാന്‍ സുധാകരന് കഴിഞ്ഞു.

‘തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു, ലൂര്‍ദ് മാതാവിനും പ്രണാമം, എന്റെ നേരെ വന്ന കല്ലുകളില്‍ സത്യം അവര്‍ തിരിച്ചറിഞ്ഞു’: സുരേഷ് ഗോപി

‘തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു, ലൂര്‍ദ് മാതാവിനും പ്രണാമം, എന്റെ നേരെ വന്ന കല്ലുകളില്‍ സത്യം അവര്‍ തിരിച്ചറിഞ്ഞു’: സുരേഷ് ഗോപി

തൃശൂര്‍: ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് തനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്‍ക്കും എന്റെ ലൂര്‍ദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് എനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി കയറുക. ഒഴുക്കിനെതിരെ എന്ന് പറയുന്നിടത്ത് വ്യക്തിപരമായി ഒരു പാട് ദ്രോഹമാണ് വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്. കരകയറാന്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. വിവിധ വിഷയങ്ങളില്‍ സത്യം ആരും വിളിച്ച് പറഞ്ഞില്ല. അതിന്റെ സത്യം തൃശൂരിലെ ജനങ്ങള്‍… പ്രജാ ദൈവങ്ങള്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. ആ സത്യം അവര്‍ തിരിച്ചറിഞ്ഞു’- സുരേഷ് ഗോപി പറഞ്ഞു.

‘അവരെ വഴിത്തെറ്റിക്കാന്‍ നോക്കിയെടുത്തൊന്നും സാധിച്ചില്ല. അവരെ വക്രവഴിയിലേക്ക് നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ദൈവം അവരുടെ കൂടെ നിന്നു. തുടര്‍ന്ന് എനിലൂടെ അവരുടെ നിശ്ചയങ്ങള്‍ തിരിച്ചുവിട്ടെങ്കില്‍ ഇത് അവര്‍ നല്‍കുന്ന അനുഗ്രഹം കൂടിയാണ്. ഇത് ഒരു അതിശയമെന്ന് തോന്നിയാലും ഇത് സംഭവിക്കേണ്ടത് തന്നെയായിരുന്നു. തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്. ജനങ്ങളെ ഞങ്ങളുടെ പക്ഷത്തേയ്ക്ക് എത്തിക്കുന്നതിന് പ്രവര്‍ത്തിച്ച 1200ഓളം ബൂത്തുകളിലെ പ്രവര്‍ത്തകര്‍, ആ ബൂത്തുകളിലെ വോട്ടര്‍മാര്‍ അടക്കം പ്രചാരണത്തിന് ഇറങ്ങി. എറണാകുളത്ത് നിന്നും മറ്റു ജില്ലകളില്‍ നിന്നുമൊക്കെ നിരവധി അമ്മമാര്‍ അടക്കം ഇവിടെ വന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയിരത്തിലധികം ആളുകള്‍ വന്നു. അവരാണ് ഈ 42 ദിവസത്തിനിടയ്ക്ക് എന്നെ പ്രോജക്ട് ചെയ്ത് കാണിച്ചത്. അടുത്ത അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും എത്തിക്കുന്നതിന് പ്രവര്‍ത്തകര്‍ അധ്വാനിച്ചു. നരേന്ദ്രമോദി എന്റെ രാഷ്ട്രീയ ദൈവമാണ്.’- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു; ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്ക്

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു; ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ കുതിപ്പ്. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയിച്ചു. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കെ ജെ ഷൈനിനെ ഹൈബി തോല്‍പ്പിച്ചത്. 20 മണ്ഡലങ്ങളില്‍ 16 ലും യുഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ആറ്റിങ്ങലില്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്.

കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. തൃശൂരിലാണ് സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞത്. സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവരെയാണ് സുരേഷ് ഗോപി കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. തൃശൂരില്‍ കെ കരുണാകരന് പിന്നാലെ മകന്‍ കെ മുരളീധരനും തോല്‍വിയടഞ്ഞു എന്ന സവിശേഷത കൂടിയുണ്ട്.

സംസ്ഥാനത്തെ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിജയം ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളെ തന്നെ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനു മാത്രമാണ് യുഡിഎഫ് തരംഗത്തെ ചെറുത്തു നില്‍ക്കാനായത്. സിറ്റിങ് എംപി രമ്യ ഹരിദാസാണ് രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവത്തിന് മുന്നില്‍ നിഷ്പ്രഭയായത്.

അതേസമയം തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ കടുത്ത പോരാട്ടമാണ് നേരിട്ടത്. വോട്ടെണ്ണലിന്റെ പകുതിയിലേറെ ഘട്ടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോട് പിന്നിലായിരുന്ന ശശി തരൂര്‍ അവസാന ലാപ്പിലാണ് മുന്നില്‍ കയറിയത്. ഒരുവേള രാജീവ് ചന്ദ്രശേഖര്‍ അട്ടിമറി വിജയം നേടിയേക്കുമെന്ന പ്രതീതി വരെ ജനിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഒരു ഘട്ടത്തിലും ലീഡിലേക്ക് എത്തിയിരുന്നില്ല.

ആറ്റിങ്ങലിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സിറ്റിങ് എംപി കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും സിപിഎമ്മിന്റെ വി ജോയിയും തമ്മില്‍ വാശിയേറിയ മത്സരമാണ് നടന്നത്. ലീഡ് പലതവണ മാറി മറിഞ്ഞ മണ്ഡലത്തില്‍, നേരിയ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് ലീഡു ചെയ്യുന്നത്. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നുലക്ഷം കടന്നപ്പോള്‍, മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി എന്നിവരുടെ ലീഡ് രണ്ടുലക്ഷം കടന്നു. വടകരയില്‍ ഷാഫി പറമ്പില്‍, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, കോഴിക്കോട് എംകെ രാഘവന്‍ എന്നിവരുടെ ലീഡ് ഒരു ലക്ഷം കടന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍, കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്, ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, കണ്ണൂരില്‍ കെ സുധാകരന്‍ എന്നിവര്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്.