by liji HP News | May 30, 2024 | Latest News, കേരളം
യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമര്‍ ലുലുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള ചില തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നാണ് വിവരം. തുടര്‍ന്നാണ് കോടതി ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് വീണ്ടും പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
by liji HP News | May 30, 2024 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോട്ടറിവില്‍പ്പനക്കാരനായ ഷജീറിനെയാണ് നാലംഗസംഘം മര്‍ദിച്ചത്. നേരത്തെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂന്നംഗ സംഘം ലോഡ്ജിലെത്തുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. സംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ റൂമിലുണ്ടായിരുന്ന അയേണ്‍ ബോക്‌സ് എടുത്ത് ഷജീറിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. മൂക്കിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അത് കളിത്തോക്കാണ് എന്നാണ് പൊലീസ് പറഞ്ഞതെങ്കിലും പരിശോധനയില്‍ കളിത്തോക്ക് അല്ലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. നേരത്തെ കൊച്ചിയിലെ ബാറിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു.
by liji HP News | May 30, 2024 | Latest News, കേരളം
തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളും വില്‍പ്പന നടത്തിയ സംഭവത്തില്‍ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ പിടിച്ചെടുത്തു. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍മാളില്‍ മുന്‍പ് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചതും പൊലീസ് പിടികൂടിയിരുന്നു.
ഇറക്കുമതി ചെയ്ത മരുന്നുകളാണ് വിദഗ്ധനിര്‍ദ്ദേശമില്ലാതെ ഷോറൂമിലൂടെ വിറ്റഴിച്ചിരുന്നത്. അനാബൊളിക് സ്റ്റിറോയ്ഡുകളും രക്ത സമ്മര്‍ദം കൂട്ടുന്ന ടെനിവ അടക്കം ഇറക്കുമതി ചെയ്ത മരുന്നുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കേണ്ട മരുന്നാണ് ടെനിവ. ജിമ്മുകളില്‍ പോകുന്നവര്‍ ശാരീരികക്ഷമത കൂട്ടുന്നതിനായാണ് ഇവ അനധികൃതമായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നാനൂറ് ആംപ്യൂളുകളാണ് പിടിച്ചെടുത്തതെന്ന് ചീഫ് ഡ്രഗ് ഇന്‍സ്പെക്ടര്‍ സാജന്‍ പറഞ്ഞു.
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സീനിയര്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍ സാജന്റെ നേതൃത്വത്തില്‍ ഐബി ഡ്രഗ് ഇന്‍സ്പെക്ടര്‍ ധന്യ, ഡ്രഗ് ഇന്‍സ്പെക്ടര്‍ റെനിത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
അനാബൊളിക് സ്റ്റിറോയ്ഡുകളും ബിപി ഉയര്‍ത്തുന്ന ടെനിവ അടക്കം ഇറക്കുമതി ചെയ്ത മരുന്നുകളാണ് പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കേണ്ട മരുന്നാണ് ടെനിവ. ജിമ്മുകളില്‍ പോകുന്നവര്‍ ശാരീരികക്ഷമത കൂട്ടുന്നതിനായാണ് ഇവ അനധികൃതമായി ഉപയോഗിക്കുന്നത്. നാനൂറ് ആംപ്യൂളുകളാണ് പിടിച്ചെടുത്തതെന്ന് ചീഫ് ഡ്രഗ് ഇന്‍സ്പെക്ടര്‍ സാജന്‍ പറഞ്ഞു.
by liji HP News | May 30, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍.
ഇന്നുച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ വിശ്രമിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ 17 വയസുകാരനാണ്.
ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബീച്ചില്‍ ആളുകള്‍ പെട്ടെന്ന് തളര്‍ന്ന് വീഴുന്നത് കണ്ട ദൃക്‌സാക്ഷികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
by liji HP News | May 30, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എസ് എഫ് ഐ ഏരിയ സെക്രട്ടറി വിജയവിമൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ജില്ലയിലെ സർക്കാർ കലാലയങ്ങളിൽ മികവ് പുലർത്തുന്ന കലാലയങ്ങളിൽ ഒന്നാണ് ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജെന്നും എല്ലാ അധ്യയനവർഷവും റാങ്കുകൾ ഉൾപ്പടെ ഉന്നത വിജയങ്ങൾ കോളേജിന് നേടിയെടുക്കാൻ കോളേജിന് കഴിയുന്നുവെന്നും
എന്നാൽ സാധ്യതക്ക് അനുസരിച്ചു കെട്ടിടങ്ങളും മറ്റ് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും കോളേജിൽ കൂടുതൽ കോഴ്സുകൾ ലഭിക്കുന്നില്ലെന്നുമാണ് കത്തിൽ പറയുന്നത് .
നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കോളേജിൽ ബി എ (മലയാളം,
ഇംഗ്ലീഷ്), ബിഎസ് സി (ഫിസിക്സ്), എം എ( ഹിസ്റ്ററി) എന്നീ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത് .
Recent Comments