by liji HP News | May 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് 1170 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. എറണാകുളം ഉള്‍പ്പെടെ ഏഴ് ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ നികുതിവെട്ടിപ്പ് കണ്ടെത്തിയത്. ആക്രി കച്ചവടത്തിന്റെ മറവില്‍ നടക്കുന്ന കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായിരുന്നു റെയ്ഡ്.
പുലര്‍ച്ചെ അഞ്ചുമണിക്കാണ് ആദ്യ ഘട്ട റെയ്ഡ് ആരംഭിച്ചത്. 300ലധികം ഉദ്യോഗസ്ഥരാണ് ഇതില്‍ പങ്കെടുത്തത്. ഓപ്പറേഷന്‍ പാം ട്രീ എന്ന പേരിലായിരുന്നു ജിഎസ്ടി വകുപ്പ് സംസ്ഥാനത്ത് റെയ്ഡ് നടത്തിയത്. വ്യാജ ബില്ലുകള്‍ ചമച്ചും അഥിഥി തൊഴിലാളികളുടെ പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തുമായിരുന്നു വെട്ടിപ്പ്. തൊഴില്‍ വാഗ്ദാനം ചെയ്താണ് അതിഥി തൊഴിലാളികളില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ തട്ടിയെടുത്തത്. 1170 കോടി രൂപയുടെ വ്യാജ ബില്ലുകള്‍ ചമച്ച് കൊണ്ട് നടത്തിയ നികുതി വെട്ടിപ്പില്‍ സംസ്ഥാനത്തിന് 209 കോടിയുടെ നഷ്ടം ഉണ്ടായതായാണ് കണ്ടെത്തല്‍. പരിശോധനയില്‍ 148 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകളും കണ്ടെത്തിയിട്ടുണ്ട്. ആക്രി ഇടപാടുകളുടെ പേരിലാണ് വലിയ നികുതി വെട്ടിപ്പുകള്‍ നടന്നിരിക്കുന്നത്.
by liji HP News | May 24, 2024 | Latest News, കേരളം
കൊല്ലം: നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.
യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പിന്നീട് മറ്റ് രണ്ട് പ്രതികൾക്കൊപ്പം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
പൊലീസ് പിടിയിലായ ഷാൽകൃഷ്ണ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ വധശ്രമം, വഞ്ചന, കവർച്ച, നർകോട്ടിക്ക്, അബ്കാരി കേസുകളിൽ പ്രതിയാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
by liji HP News | May 2, 2024 | Latest News, കേരളം
തിരുവനന്തപുരം:ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവ് കെഎസ്ആര്‍ടിസി ബസില്‍ കയറി ആളുകളെ ഇറക്കിവിട്ടു എന്നത് ശുദ്ധ നുണയാണെന്ന് ഡിവൈഎഫ്‌ഐ നേതാവും എംപിയുമായ എഎ റഹീം. തനിക്ക് കൂടി ഒരു ടിക്കറ്റ് തരൂ. വണ്ടി നേരെ ഡിപ്പോയിലേക്ക് പോകട്ടെയെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. വഴിയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് നിര്‍ത്തേണ്ടതായി വന്നാല്‍ സാധാരണനിലയില്‍ എന്താണോ ചെയ്യുക അതാണ് അവിടെ ഉണ്ടായതെന്നും റഹീം പറഞ്ഞു. ഇത് സംബന്ധിച്ച് രൂക്ഷമായ സൈബര്‍ ആക്രമാണ് ആര്യക്കെതിരെ നടത്തുന്നത്. മുന്‍പ് ഇത്തരത്തില്‍ ഏതെങ്കിലും തരത്തില്‍ വാഹനം തടഞ്ഞുനിര്‍ത്തിയതായി ആര്യക്കെതിരെ ആരോപണം ഉണ്ടോയെന്നും റഹീം ചോദിച്ചു. എന്നാല്‍ ഡ്രൈവര്‍ക്കെതിരെ മുന്‍പും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റഹീം പറഞ്ഞു.
സംഭവം ഉണ്ടായതിന് പിന്നാലെ അവര്‍ ആദ്യം വിവരം പൊലീസിനെയാണ് അറിയിച്ചത്. തുടര്‍ന്ന് അവര്‍ വാഹനത്തെ പിന്തുടര്‍ന്നു. സിഗ്നലില്‍ വാഹനം നിര്‍ത്തിയതിന് പിന്നാലെ, കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി. അവര്‍ ഒരുതരത്തിലും നിയമം കൈയിലെടുത്തില്ല. ഡിവൈഎഫ്‌ഐക്കാരെ വിളിച്ചുവരുത്തിയിട്ടില്ല. പൊലീസ് വരുന്നതുവരെ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി. ആരായാലും ഇങ്ങനെയല്ലേ കാര്യങ്ങള്‍ ചെയ്യുക?. ഇതാണ് അവിടെയും സംഭവിച്ചതെന്ന് റഹീം പറഞ്ഞു.

മുന്‍മന്ത്രിയും എംഎല്‍എയുമായ കെകെ ശൈലജ ടീച്ചര്‍ക്കെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെയും നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്നും അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും റഹീം പറഞ്ഞു എല്ലാവര്‍ക്കും കയറി കൊട്ടിയിട്ട് പോകുന്ന ചെണ്ടകളാണ് ചെങ്കൊടിപിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും ഏകപക്ഷീയമായി സൈബര്‍ ആക്രമണം നടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപ്പോയ്‌ക്കോളും എന്ന് ഒരാളും കരുതേണ്ടതില്ലെന്നും റഹീം തീരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരം സൈബര്‍ ആക്രമണം കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതാണോയെന്നും റഹിം ചോദിച്ചു, കോണ്‍ഗ്രസുകാര്‍ നട്ടുനനച്ച് വളര്‍ത്തുന്ന ഒരു സംഘം സൈബര്‍ ഗുണ്ടകളാണ് ഇത് ചെയ്യുന്നത്. സത്രീ അധിക്ഷേപവും വര്‍ഗിയതയുമാണ് അവരുടെ മുഖമദ്ര. ഇറക്കിവിട്ടിരിക്കുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്. ഇത്തരം സൈബര്‍ ആക്രമണത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിച്ച് ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും റഹീം പറഞ്ഞു.
by liji HP News | May 2, 2024 | Latest News, കേരളം
തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്.
പ്ലസ് വണ്‍ പ്രവേശനത്തിനുശേഷം ആനുപാതികമായി വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും സീറ്റുക്ഷാമം അനുഭവപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

by liji HP News | May 2, 2024 | Latest News, കേരളം
കൊച്ചി: വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്.
കഴിഞ്ഞ വര്‍ഷം ഇതേസമയം ജലനിരപ്പ് 2330 അടിയായിരുന്നു. എന്നാല്‍ ഉയര്‍ന്ന തോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇത്തവണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വൈദ്യുതോത്പാദനം കുറച്ചിരുന്നു. എന്നിട്ടും ജലനിരപ്പ് 2337 അടിയായി കുറഞ്ഞു. 2280 അടിയില്‍ താഴെ ജലനിരപ്പ് എത്തിയാല്‍ പെന്‍സ്റ്റോക്ക് പൈപ്പു വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാതെ വരും.

ഇത് ഒഴിവാക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. നിലവില്‍ മൂലമറ്റത്തെ ആറു ജനറേറ്ററുകളില്‍ അഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉത്പാദനശേഷം 45.349 ഘനമീറ്റര്‍ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Recent Comments