കരയ്ക്കു കയറാൻ കാത്തില്ല; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

കരയ്ക്കു കയറാൻ കാത്തില്ല; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശൂർ: മാന്ദാമം​ഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ജെസിബി ഉപയോ​ഗിച്ചു അരികിലെ മണ്ണ് നീക്കി പുറത്തെത്തിക്കാനാണ് ശ്രമിച്ചത്.

ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാ ദൗത്യം തുടരുകയായിരുന്നു.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആന കിണറ്റിൽ വീണത്. വീട്ടുകാർ ഉപയോ​ഗിക്കുന്ന കിണർ തന്നെയാണിത്. അൽപ്പം ആഴമുള്ള കിണറ്റിൽ ആന അബദ്ധത്തിൽ വീഴുകയായിരുന്നു. കാടിനോടു ചേർന്നുള്ള പ്രദേശമാണിത്.

കേരള തീരത്ത് ഉയർന്ന തിരമാല, കടലാക്രമണ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് ഉയർന്ന തിരമാല, കടലാക്രമണ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. സെക്കൻഡിൽ 10 സെന്റി മീറ്റർ മുതൽ 55 സെന്റി മീറ്റർ വരെ മാറി വരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

കൊടും ചൂടിന് മാറ്റമുണ്ടാകില്ല; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യത

കൊടും ചൂടിന് മാറ്റമുണ്ടാകില്ല; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് 12 ജില്ലകളിൽ. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ. സാധാരണയെക്കാൾ 2 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ജില്ലകളിൽ താപനില ഉയരും.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്  സഹോദരൻ സഹോദരിയെ കൊന്ന്  കുഴിച്ചുമൂടി

രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് സഹോദരൻ സഹോദരിയെ കൊന്ന് കുഴിച്ചുമൂടി

ആലപ്പുഴ: ചെട്ടികാട് അറുപതുകാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ 18 മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. പക്ഷേ ആരും ഇത് പൊലീസില്‍ അറിയിച്ചില്ല. പിന്നീട് ബെന്നി തന്നെ, താൻ സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ചെട്ടികാടുള്ള വീട്ടിലെത്തി പരിശോധന നടത്തിയത്. 17ന് രാത്രി രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ ചുറ്റിക കൊണ്ട് ബെന്നി റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പായതിന് ശേഷം വീടിന്‍റെ പിൻഭാഗത്ത് കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് മൊഴി. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തവെ റോസമ്മയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.

ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം; സഹോദരന്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം; സഹോദരന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

കഴിഞ്ഞ 18മുതലാണ് റോസമ്മയെ കാണാതായത്. റോസമ്മയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ, വാക്കുതര്‍ക്കത്തിന് ഒടുവില്‍ സഹോദരിയെ കൊലപ്പെടുത്തി എന്നാണ് ബെന്നി പൊലീസിന് നല്‍കിയ മൊഴി. ഇന്ന് രാവിലെ സഹോദരിയുടെ മകളോടാണ് ഇക്കാര്യം ബെന്നി ആദ്യം വെളിപ്പെടുത്തിയത്. ഒരു കൈയ്യബദ്ധം പറ്റിയെന്ന് പറഞ്ഞ് കൊണ്ടാണ് നടന്നകാര്യം ബെന്നി വിശദീകരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

ബെന്നിയെയും കൂട്ടി വീട്ടിലെത്തിയ പൊലീസ് കുഴിച്ചിട്ടു എന്ന് പറയുന്ന മൃതദേഹം പുറത്ത് എടുക്കാനുള്ള ശ്രമത്തിലാണ്. റോസമ്മ വിവാഹിതയാണ്. രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയിട്ട് കാലം ഏറെയായതായാണ് വിവരം. സഹോദരിയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.