‘വനിതാ ഹോസ്റ്റലിൽ എയർഹോളിലൂടെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി’; തിരുവനന്തപുരത്ത് പ്രതി പിടിയിൽ

‘വനിതാ ഹോസ്റ്റലിൽ എയർഹോളിലൂടെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി’; തിരുവനന്തപുരത്ത് പ്രതി പിടിയിൽ

തിരുവനന്തപുരം നന്ദൻകോട് വനിതാ ഹോസ്റ്റലിൽ അതിക്രമം. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അറസ്റ്റിലായത് നന്ദൻകോട് സ്വദേശി അനിൽദാസ്. ഇന്നലെ രാത്രിയാണ് സംഭവം. എയർഹോളിലൂടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികെയാണ്.

ആറ്റിങ്ങൽ അയിലം റോഡിൽ വച്ച് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു

ആറ്റിങ്ങൽ അയിലം റോഡിൽ വച്ച് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു

ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡിൽ വച്ച് രണ്ടു മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9846394711 7994752124

ആര്യയ്ക്ക് സന്ദേശങ്ങള്‍ അയച്ച ഡോണ്‍ ബോസ്‌കോ ആര്?; നിര്‍ണായക വിവരങ്ങള്‍ ഇന്ന് ലഭിക്കും

ആര്യയ്ക്ക് സന്ദേശങ്ങള്‍ അയച്ച ഡോണ്‍ ബോസ്‌കോ ആര്?; നിര്‍ണായക വിവരങ്ങള്‍ ഇന്ന് ലഭിക്കും

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ യുവദമ്പതികളും പെണ്‍സുഹൃത്തും മരിച്ച സംഭവത്തില്‍, നവീന്‍ തോമസിന്റെ ലാപ്‌ടോപ്പിന്റെ ഫൊറന്‍സിക് പരിശോധനാഫലം ഇന്ന് പൊലീസിന് ലഭിക്കും. ഇതോടെ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. മരിച്ച ആര്യയ്ക്ക് നിരന്തരം ലഭിച്ച ഇ മെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിളും ഇന്ന് പൊലീസിന് കൈമാറും.

ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങള്‍ അയച്ചിരുന്ന ഡോണ്‍ ബോസ്‌കോ എന്ന ഇ-മെയില്‍ ഐഡി ആരുടേതാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഡോണ്‍ബോസ്‌കോ ഐഡിയില്‍നിന്ന് ആര്യയ്ക്ക് ആരാണ് മെയില്‍ അയച്ചത്?, ഏത് സെര്‍വറില്‍ നിന്നാണ് ഇവ വന്നത് തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ കൈമാറുന്നത്.

നവീന്‍ തന്നെയാണ് ഡോണ്‍ ബോസ്‌കോ എന്ന വ്യാജ ഇ-മെയില്‍ ഐഡി കൈകാര്യം ചെയ്തിരുന്നതെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ് സംഘം. മരണാനന്തര ജീവിതം എന്ന ആശയത്തിലേക്ക് ദേവിയെയും ആര്യയെയും നയിച്ചത് ദേവിയുടെ ഭര്‍ത്താവ് നവീന്‍ തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു.

ധ്യാനത്തിനായി നവീൻ മുൻപും അരുണാചലിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അരുണാചലിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ കാർ അവിടെ ഉപേക്ഷിച്ചിരുന്നു. ഇതിൽ നിന്നാണ് ലാപ്ടോപ്പ് ലഭിച്ചത്. കൂടാതെ കാറിൽനിന്ന് പ്രത്യേക തരത്തിലുള്ള കല്ലുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾ അണിയുന്ന ഷാളുകളും കണ്ടെത്തി. കത്തികളും അന്യഗ്രഹജീവിയുടെ ചിത്രങ്ങളും കാറിലുണ്ടായിരുന്നു.

വിനോദയാത്ര പോയ സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു അപകടം

വിനോദയാത്ര പോയ സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു അപകടം

കുളക്കട: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയ സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് 15 മീറ്റർ അകലെ മരത്തിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെ 6.30ന് ഏനാത്ത് കുളക്കടയിൽ ആയിരുന്നു സംഭവം. ബസ്സിൽ 49 യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. പുനലൂർ ഡിപ്പോയിലെതാണ് ബസ്. കൊല്ലം ഡിപ്പോയിലെ ഡ്രൈവർ ജെ.ഷാജിയാണ് ബസ് ഓടിച്ചിരുന്നത്. സ്റ്റിയറിങ് സ്റ്റക്കായി നിയന്ത്രണം വിട്ടതാണെന്ന് ഷാജി പറയുന്നു. ഇടതുവശം ചേർന്നുവന്ന ബസ് വലതുവശത്തേക്കാണ് ഇടിച്ചു കയറിയത്. എതിരെ നിന്ന് മറ്റു വാഹനങ്ങൾ വരാതിരുന്നതും വലതുവശത്ത് ഒഴിഞ്ഞ പറമ്പ് ആയിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു.

അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരാൻ ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുക. രാവിലെ ഡോക്ടർമാർ എത്തി പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.

എല്ലാവരുടെയും പ്രാർഥനകൾ ഇനിയും തുടരണമെന്ന് മഅ്ദനി പറഞ്ഞു. 24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണെന്ന് മഅ്ദനി പറഞ്ഞു. 24 മണിക്കൂറും വയറ്റിൽ ഡയാലിസിസിന്റെ ബാഗ് കിടക്കുകയാണ്. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാവരുടെയും പ്രാർഥനകൾ ഇനിയും തുടരണമെന്നും മഅ്ദനി പറഞ്ഞു.