കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം

കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം

കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മുന്‍പ് കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത്.

കുട്ടിയുടെ ജനനം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ കോളങ്ങള്‍ ഉണ്ടാകും. കുട്ടിയെ ദത്തെടുക്കലിലും ഈ നിയമം ബാധകമാകും. നിയമം പ്രാബല്യത്തിലാകുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും വേണം.

സ്‌കൂള്‍ പ്രവേശനം, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ പട്ടിക, ആധാര്‍ നമ്പര്‍, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമനം എന്നിവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഒരൊറ്റ രേഖയായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന ജനന-മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബില്‍ 2023 കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. പൊതുസേവനങ്ങളും സാമൂഹിക ആനുകൂല്യങ്ങളും കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകാനില്ലെന്ന് മണികുമാർ

മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകാനില്ലെന്ന് മണികുമാർ

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാർ. വ്യക്തിപരമായ അസൗകര്യം ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഗവർണർ നിയമനം അംഗീകരിച്ചതിനു പിന്നാലെയാണ് മണികുമാർ നിലപാട് വ്യക്തമാക്കിയത്. മണികുമാറിന്റെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ് എസ്. മണികുമാർ. ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച മണികുമാർ അഴിമതി കേസുകളിൽ സർക്കാറിനെ സഹായിച്ചുവെന്ന ആരോപണമാണ് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഉന്നയിച്ചത്. വിരമിച്ച ശേഷം മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകിയതും വിവാദമായിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ഇൻകം ടാക്സ് മരവിപ്പിച്ചു

സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ഇൻകം ടാക്സ് മരവിപ്പിച്ചു

തൃശൂര്‍: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്.

ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തങ്ങൾക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് പ്രതികരിച്ചു.

വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി ഫേസ്ബുക്കിൽ കുറിക്കുന്നു.
തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനിൽ ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാകും.
“സ്വാമിശരണം”

ശബരിമല മേടമാസ പൂജയും, വിഷുദർശനവും പ്രമാണിച്ച് കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ തിരുസന്നിധിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് കെ എസ് ആർ ടി സി
വിപുലമായ യാത്രാ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

10/04/2024 പുലർച്ചെ നടതുറക്കുന്നതും 18/04/2024 ദീപാരാധനയോടെ നട
അടക്കുന്നതുമാണ്.

10/04/2024 മുതൽ കെ എസ് ആർ ടി സി യുടെ വിവിധ യൂണിറ്റുകളിൽ നിന്നും
സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.

ട്രയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.

നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.

അഭൂതപൂർവ്വമായ തിരക്കനുഭവപെടുന്ന ദിവസങ്ങളിൽ അടുത്ത യൂണിറ്റുകളിൽ
നന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർടി സി പമ്പ

Phone:0473-5203445

ചെങ്ങന്നൂർ

Phone:0479-2452352

പത്തനംത്തിട്ട

Phone:0468-2222366

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 9497705222
ബന്ധപ്പെടാവുന്നതാണ്.

വെറും ഒൻപതു ദിവസം; 100 കോടിയിൽ ‘ആടുജീവിതം’, പുത്തൻ റെക്കോർഡ്

വെറും ഒൻപതു ദിവസം; 100 കോടിയിൽ ‘ആടുജീവിതം’, പുത്തൻ റെക്കോർഡ്

നൂറു കോടി ക്ലബ്ബിൽ ഇടംനേടി പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. 9 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ഇതോടെ മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ ഈ കളക്ഷൻ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം സ്വന്തമാക്കി. ആ​ഗോള കളക്ഷനിൽ നിന്നാണ് ചിത്രം 100 കോടി കളക്ഷൻ നേടിയത്.പൃഥ്വിരാജ് തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ഇത്. 2018ന്റെ റെക്കോർഡ് തകർത്താണ് ഏറ്റവും വേ​ഗത്തിൽ 100 കോടിയിൽ എത്തുന്ന ചിത്രമായി ആടുജീവിതം മാറിയത്. 11 ദിവസം കൊണ്ടാണ് 2018 നൂറു കോടിയിൽ എത്തിയത്.

2024-ൽ നൂറുകോടി കളക്ഷൻ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളും നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു. ഇതിൽ 220 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ. മലയാളത്തിൽ ഏറ്റവും വേ​ഗമേറിയ 50 കോടി കളക്ഷനും ആടുജീവിതത്തിന്റെ പേരിലാണ്. മൂന്നു ദിവസത്തിലാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയത്.