സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് വില 50,200 ലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 6275 രൂപയിലെത്തി. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്നലെ 50,000 കടന്നു പവന്‍ വില 50,400 രൂപയിലെത്തിയിരുന്നു.

ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ടതാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 49,000ല്‍ താഴെ എത്തിയ ശേഷം വീണ്ടും ഉയര്‍ന്നിരുന്നു

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തമിഴിനെ കൂടാതെ മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡികൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

കത്തുന്ന ചൂട്; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ മുന്നറിയിപ്പ്

കത്തുന്ന ചൂട്; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ചൂടു തുടരുന്നതിനാല്‍ ഏപ്രില്‍ ഒന്നു വരെ ഒമ്പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണിത്.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ,കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര

സംസ്ഥാനത്തെ മിക്ക കേന്ദ്രങ്ങളിലും 36 ഡിഗ്രിക്കു മുകളിലാണ്‌ താപനില. പുനലൂരിലാണ് ഏറ്റവും കൂടുതല്‍ (39.5 ). തൃശൂര്‍ വെള്ളാനിക്കര (39), പാലക്കാട് (38.4) എന്നിങ്ങനെയാണു കണക്ക്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെ മിക്ക സ്റ്റേഷനുകളിലും കുറഞ്ഞ താപനില 27 ഡിഗ്രിക്കു മുകളിലാണ്.

അതേസമയം സംസ്ഥാനത്തെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു

സി ദിവാകരൻ (91) അന്തരിച്ചു

സി ദിവാകരൻ (91) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് പൂവൻപാറ റോസ് ഗാർഡനിൽ സി ദിവാകരൻ (91)
അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 30ന് വീട്ടുവളപ്പിൽ. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊല്ലം എൻഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിക്കാണ് അന്ത്യം സംഭവിച്ചത്.

മുനി നാരായണ പ്രസാദിന്റെ സഹപാഠിയായിരുന്നു ദിവാകരൻ. ദീർഘകാലം മസ്കറ്റിൽ എൻജിനീയറായി പ്രവർത്തിച്ചിരുന്നു. ശ്രീനാരായണ ഭക്തനായ സി ദിവാകരൻ അറിയപ്പെടുന്ന കവിയാണ്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ എൻ അംബുജാക്ഷി.
മക്കൾ: ലാലി, രേഖ, രശ്മി, ഛായ.
മരുമക്കൾ: ബി സുധാകരൻ( റിട്ടയേർഡ് ബിഎസ്എൻഎൽ), ആർ രാജീവ്( റിട്ടയേർഡ് ഐഎസ്ആർഒ), ആർ സുനിൽ (റിട്ടയേർഡ് കേരള ആട്ടോബോബൈൽസ്), അജയൻ(റിട്ടയേർഡ് ഭാരത് പെട്രോളിയം).

‘ഓടുന്ന കാറിൽ മൽപിടത്തം നടന്നു; അനുജ ഇരുന്ന ഭാ​ഗത്തെ ഡോർ മൂന്നു തവണ തുറന്നു’; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

‘ഓടുന്ന കാറിൽ മൽപിടത്തം നടന്നു; അനുജ ഇരുന്ന ഭാ​ഗത്തെ ഡോർ മൂന്നു തവണ തുറന്നു’; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

ഓട്ടത്തിനിടെ കാറിന്റെ ഡോർ തുറന്നു. അനുജ ഇരുന്ന ഭാ​ഗത്തെ ഡോർ മൂന്നു തവണ തുറന്നു. കാലുകൾ പുറത്തിടുന്നത് കണ്ടിരുന്നു എന്ന് ശങ്കർ മരൂർ പറയുന്നു. കാർ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കർ വെളിപ്പെടുത്തി. അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു.

നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്. ഇവർക്ക് 11 വയസുള്ള മകനും ഉണ്ട്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഹരിശ്രീ എന്ന ബസിന്റെ ഡ്രൈവറാണ് ഹാഷിം. സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.