പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് അയിലൂരില്‍ ഉറങ്ങിക്കിടന്ന ആള്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടന്‍ 45) ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേഷിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങിയത്.

അയിലൂര്‍ സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് കൊണ്ടുവന്നു തള്ളിയത്.

ഇടുക്കിയില്‍ ആദിവാസി വിദ്യാര്‍ഥികളെ ഹോസ്റ്റല്‍ ജീവനക്കാരന്‍ മര്‍ദിച്ചു, കേസെടുത്ത് പൊലീസ്

ഇടുക്കിയില്‍ ആദിവാസി വിദ്യാര്‍ഥികളെ ഹോസ്റ്റല്‍ ജീവനക്കാരന്‍ മര്‍ദിച്ചു, കേസെടുത്ത് പൊലീസ്

മൂന്നാര്‍: ഇടുക്കിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ജീവനക്കാരനില്‍ നിന്ന് മര്‍ദനറ്റേു. മൂന്നാര്‍ എംആര്‍എസ് ഹോസറ്റലിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു

ഇയാള്‍ക്കെതിരെ മുമ്പും പല രീതിയിലുള്ള പരാതികള്‍ ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ ആദിവാസി മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന ഹോസ്റ്റലാണിത്. വിദ്യാര്‍ഥികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ ജീവനക്കാരന്‍ മര്‍ദിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

കൊടും ചൂട് തുടരുന്നു; തൃശൂരില്‍ താപനില 40 കടന്നേക്കും; 11 ജില്ലകളില്‍ മുന്നറിയിപ്പ്

കൊടും ചൂട് തുടരുന്നു; തൃശൂരില്‍ താപനില 40 കടന്നേക്കും; 11 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ( യെല്ലോ അലര്‍ട്ട് ) പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 30 വരെ കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കാം. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കാം.

ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മലയോര മേഖലകളിലൊഴികെ ശനിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം അടക്കം 89 മണ്ഡലങ്ങളില്‍ വിജ്ഞാപനം നാളെ; ഏപ്രില്‍ നാലു വരെ നാമനിര്‍ദേശപത്രിക നല്‍കാം

കേരളം അടക്കം 89 മണ്ഡലങ്ങളില്‍ വിജ്ഞാപനം നാളെ; ഏപ്രില്‍ നാലു വരെ നാമനിര്‍ദേശപത്രിക നല്‍കാം

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

നാളെ മുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായിട്ടാണ് നടത്തുന്നത്. കേരളത്തിലെ 20 സീറ്റുകളിലും ഏപ്രില്‍ 26 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും.

കേരളം ചുട്ടുപൊളളും; തൃശൂരില്‍ 40ഡിഗ്രിവരെ; 11 ജില്ലകളില്‍ മുന്നറിയിപ്പ്

കേരളം ചുട്ടുപൊളളും; തൃശൂരില്‍ 40ഡിഗ്രിവരെ; 11 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച വരെ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സാധാരണയെക്കാള്‍ നാല് ഡിഗ്രിവരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനിടെ, സംസ്ഥാന വിവിധ ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലുമാണ് നേരിയ മഴയ്ക്ക് സാധ്യത.