by liji HP News | Mar 11, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നതെന്നും അവര്‍ ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ പറഞ്ഞാല്‍ മതിയെന്നും പദ്മജ വേണുഗോപാല്‍. തന്നെ വല്ലാതെ ചൊറിഞ്ഞാല്‍ ആ പേരുകള്‍ തുറന്നു പറയുമെന്നും വടകരയില്‍ നിന്നാല്‍ മുരളിയേട്ടന്‍ അവിടെ ജയിച്ച് പോയേനെയെന്നും പദ്മജ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പദ്മജ വേണുഗോപാല്‍.
തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമോ? എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; അദ്ദേഹം തോല്‍ക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ജാതകപ്രകാരം ഇനി സമയം നോക്കണം. എന്നാലേ അത് പറയാന്‍ പറ്റൂ. തൂശൂരില്‍ നല്ല ആളുകളണ്ട്. എന്നാല്‍ ചില വൃത്തികെട്ട നേതാക്കന്‍മാരുണ്ട്. അവരാണ് തന്റെ കാലുവാരിയത്. അവര്‍ തന്നെയാണ് മുരളിയേട്ടന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നത്. അവരുടെ അടുത്ത് നിന്ന് ഓടിപ്പോയതില്‍ സന്തോഷമുണ്ടെന്നും പദ്മജ പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനാണ് സാധ്യതയെന്നും പദ്മജ പറഞ്ഞു.
തനിക്ക് ഒന്നും ചെയ്യാന്‍ കഴിവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പറയുന്നത്. പിന്നെ എന്തിനാണ് മുരളിയേട്ടനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. ബിജെപിയിലേക്ക് വന്ന പലരും കോണ്‍ഗ്രസ് നേതാക്കന്‍മാരാണ്. തനിക്ക് രണ്ടുംതമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ലെന്ന് പദ്മജ പറഞ്ഞു. വടകരയില്‍ സുഖമായി ജയിക്കുമായിരുന്ന മുരളിയേട്ടനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് എന്തിനാണെന്നും പദ്മജ ചോദിച്ചു.
സ്ഥിരമായി ചന്ദനക്കുറി തൊട്ടപ്പോള്‍ കോണ്‍ഗ്രസിലെ ചിലര്‍ തന്നെ വര്‍ഗീയവാദിയാക്കി. തുടര്‍ന്ന് ചന്ദനക്കുറി ഇടുന്നത് നിര്‍ത്തേണ്ടിവന്നു. അച്ഛന് ഇടാത്ത ചന്ദനക്കുറി മകള്‍ എന്തിനാണ് ഇടുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. യൂത്ത് കോണ്‍ഗ്രസുകാര്‍ ഇപ്പോ പൊട്ടിമുളച്ച ആളുകളാണ്. അവര്‍ പറയുന്നത് തനിക്ക് പുച്ഛമാണ്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന് നല്‍കാനാണ് ഷാഫിയെ വടകരയില്‍ നിര്‍ത്തിയതെന്നു പദ്മജ പറഞ്ഞു.
by liji HP News | Mar 11, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് വീയക്കുറിശ്ശിയില്‍ പന്നിയുടെ ആക്രമണത്തില്‍ നാലു വയസ്സുകാരന് പരിക്കേറ്റു. വീയക്കുറിശി സ്വദേശി പ്രജീഷയുടെ മകന്‍ ആദിത്യനാണ് പരിക്കേറ്റത്. സ്‌കൂളിലേക്ക് അമ്മയ്‌ക്കൊപ്പം പോകുമ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടാകുന്നത്.
അതിനിടെ വയനാട് മീനങ്ങാടി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നു. മാലമ്പാടി കാവുങ്ങലില്‍ കുര്യന്റെ ആടിനേയും, അപ്പാട് കാഞ്ചിയുടെ ആടിനേയും ആട്ടിന്‍കുട്ടിയേയുമാണ് കൊന്നത്.
by liji HP News | Mar 11, 2024 | Latest News, കേരളം
മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) ആണ് മരിച്ചത്.
ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്.കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.
by liji HP News | Mar 11, 2024 | Latest News, കേരളം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം ആഡീഷണല്‍ ഡയറക്ടറുടെ പ്രവര്‍ത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി ഗവേണിങ് ബോഡിക്ക് പകരം എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
2023 ഡിസംബര്‍ പതിമൂന്നിനാണ് ഐഎച്ച് ആര്‍ഡി ഡയറക്ടര്‍ക്കുള്ള യോഗ്യത ഭേദഗതി ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. അധ്യാപന പരിചയം ആവശ്യപ്പെടുന്ന നേരത്തെയുള്ള യോഗ്യത പരിചയത്തിനൊപ്പം ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അല്ലെങ്കില്‍ ഏഴ് വര്‍ഷം ഐഎച്ച് ആര്‍ഡിയുടെ കീഴിലുള്ള എഞ്ചിനിയറിങ് കോളജുകളില്‍ പ്രിന്‍സിപ്പില്‍ തസ്തികയില്‍ സേവനപരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ഇത് താത്കാലിക ഡയറക്ടര്‍ ചുമതല വഹിക്കുന്ന അരുണ്‍ കുമാറിന് വേണ്ടിയുളളതാണെന്നാണ് ആരോപണം.
ഐഎച്ച്ആര്‍ഡിയിലെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലെ വ്യവസ്ഥകള്‍ അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശ ചെയ്യാനുള്ള അധികാരം 23 അംഗ ഗവേണിങ് ബോഡിയില്‍ നിക്ഷ്പിതമാണ്. ഇതില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തിന്റെ എക്‌സ് ഓഫിഷ്യല്‍ ചെയര്‍മാനും ചീഫ് സെക്രട്ടറി വൈസ് ചെയര്‍മാനുമാണ്. ഇതിന് പകരം എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ യോഗ്യത ഭേദഗതി വരുത്താനുള്ള ശുപാര്‍ശ സമര്‍പ്പിച്ചതും സര്‍ക്കാര്‍ ഉത്തരവിറക്കിയതും. ഇതുപ്രകാരം മുഴുവന്‍ സമയ ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കാനുളള വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു.
ഈ ഉത്തരവും വിജ്ഞാപനവും നിയമപരമായി നിലനില്‍ക്കില്ലെന്നും അതിനാല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഎച്ച്ആര്‍ഡി പ്രൊഫസറും സാങ്കേതിക സര്‍വകലാശാല ഡീനുമായ ഡോക്ടര്‍ വിനുതോമസ് ഹൈക്കോടതിയെ സമീപിച്ചത്. യോഗ്യത ഇല്ലാത്ത അരുണ്‍കുമാറിനെ താത്കാലിക ഡയറക്ടറുടെ തസ്തികയില്‍ നിന്ന് മാറ്റണമെന്നും നേരത്തെയുള്ള ചട്ടപ്രകാരം മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ഐഎച്ച്ആര്‍ഡി, എഐസിടി എതിര്‍ കക്ഷികളോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
by liji HP News | Mar 11, 2024 | Latest News, കേരളം
ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സുപ്രീംകോടതി വിധി പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് ഡോ. ജയ താക്കൂറാണ് ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സെലക്ഷന്‍ പാനൽ രൂപീകരിക്കാൻ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള സമിതി രൂപീകരിക്കാനുള്ള ബില്‍ പാസ്സാക്കി.
പ്രധാനമന്ത്രി, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ്, പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുക. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് ഇഷ്ടപ്പെട്ടവരെ തിരുകി കയറ്റാനാണ് പുതിയ നിയമത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Recent Comments