ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം; സര്‍ക്കാര്‍ ഉത്തരവായി

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം; സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കി സര്‍ക്കാര്‍. പിഎസ് സി രീതിയില്‍ നിയമനങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും.

ദേവസ്വം ബോര്‍ഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക നിയമനങ്ങളിലാണ് സംവരണം നടപ്പാക്കുക. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ ചട്ടം രൂപീകരിച്ചാണ് സംവരണം നടപ്പാക്കേണ്ടത്.

ഇത്തരം നിയമനങ്ങളില്‍ സംവരണം പാലിച്ചിരുന്നില്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉദ്യോഗ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനുകൂല തീരുമാനമെടുക്കാത്തതിനാല്‍ കേസ് നീണ്ടുപേകുകയായിരുന്നു.

ഫെബ്രുവരി മാസത്തെ റേഷന്‍ ഇന്നു കൂടി വാങ്ങാം; നാളെ കടകള്‍ അവധി

ഫെബ്രുവരി മാസത്തെ റേഷന്‍ ഇന്നു കൂടി വാങ്ങാം; നാളെ കടകള്‍ അവധി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ സംസ്ഥാനത്ത് ഇന്നു കൂടി വാങ്ങാം. ഭക്ഷ്യമന്ത്രി ജി ആന്‍ അനില്‍ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ മാസവും സ്റ്റോക്ക് അപ്‌ഡേഷനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ഇത്തവണ നാളെ (മാര്‍ച്ച് രണ്ട്) ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇപോസ് മെഷീനിലെ തകരാര്‍ മൂലം ഇന്നലെയും പലയിടത്തും റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നത്തേക്ക് കൂടി നീട്ടിയത്.മാര്‍ച്ച് മാസത്തില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് നിലവിലെ റേഷന്‍ വിഹിതത്തിന് പുറമെ, ഒരു കാര്‍ഡിന് നാലു കിലോ അരിയും, വെള്ള കാര്‍ഡിന് അഞ്ച് കിലോ അരിയും 10.90 രൂപ നിരക്കില്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനാണ്.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മാത്രമാകും തുടര്‍നടപടി സ്വീകരിക്കുക. അതേസമയം ഗുരുതര രോഗബാധിതര്‍ക്ക് മുന്‍ഗണന കാര്‍ഡിനുള്ള അപേക്ഷ എല്ലാമാസവും 19 ന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് നല്‍കാം.

സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി

സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. 12 വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 22 ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതോടെ കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളും സസ്‌പെന്‍ഷനിലായി. സംഭവത്തില്‍ കോളജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്.

സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ വിശദീകരണം നല്‍കിയത്. അറിഞ്ഞയുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഡീന്‍ അറിയിച്ചു. കോളജ് കാമ്പസില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണം യഥാസമയം വീട്ടുകാരെ അറിയിക്കുന്നതില്‍ ഡീനിന് വീഴ്ച പറ്റി. എന്നാല്‍ സിദ്ധാര്‍ത്ഥനെ ആശുപത്രിയില്‍ എത്തിച്ചതും , തുടര്‍നടപടി സ്വീകരിച്ചതും ഡീന്‍ നാരായണന്‍ ആണെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

ആറ്റിങ്ങൽ നഗരസഭയിൽ 2 ബിജെപി കൗൺസിലർമാർ രാജി സമർപ്പിച്ചു

ആറ്റിങ്ങൽ നഗരസഭയിൽ 2 ബിജെപി കൗൺസിലർമാർ രാജി സമർപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ 2 ബിജെപി കൗൺസിലർമാർ രാജിവച്ചു. നഗരസഭ വാർഡ് 22 ചെറുവള്ളിമുക്ക് കൗൺസിലർ സംഗീതാറാണി വി.പി, വാർഡ് 28 തോട്ടവാരം കൗൺസിലർ ഷീല എ.എസ് എന്നിവരാണ് നഗരസഭാ സെക്രട്ടറി അരുണിന് രാജിക്കത്ത് സമർപ്പിച്ചത്. കാരണം വ്യക്തമാക്കിയിട്ടില്ല. എൽ ഡി എഫ് ഭരണ സമിതിയിലുള്ള ആറ്റിങ്ങൽ നഗരസഭയിൽ ആകെ 31 വാർഡിൽ ബിജെപിക്ക് ഏഴും കോൺഗ്രസ്സിന് 6 സീറ്റ്‌മാണ് ഉണ്ടായിരുന്നത്. അതിൽ ബിജെപിയിലെ രണ്ട് കൗൺസിലർമാർ രാജി വെയ്ക്കുന്നത്തോടെ ബിജെപിക്ക് 5 സീറ്റ് മാത്രമാകും.

അഞ്ചുതെങ്ങ് സെന്റ് ജോസഫ് ക്ലൂണി കോൺവെൻറ് സന്ദർശിച്ച് അഡ്വ. വി ജോയി എം എൽ എ

അഞ്ചുതെങ്ങ് സെന്റ് ജോസഫ് ക്ലൂണി കോൺവെൻറ് സന്ദർശിച്ച് അഡ്വ. വി ജോയി എം എൽ എ

ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി ജോയി അഞ്ചുതെങ്ങ് പൂത്തറ സെന്റ് ജോസഫ് ക്ലൂണി കോൺവെൻറ് സന്ദർശിച്ചു. വി. ശശി എംഎൽഎ, ആർ സുഭാഷ്, വി ലൈജു, എസ്. പ്രവീൺ ചന്ദ്ര എന്നിവർ ഒപ്പം ഉണ്ടായിരുന്നു.