by liji HP News | Feb 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി നഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും.

ഫെബ്രുവരി ഒൻപതിന് കാസർകോട് നിന്നാണ് കോൺഗ്രസിന്റെ സമരാഗ്നിക്ക് തുടക്കം കുറിച്ചത്. ലോക്സഭ തെരഞ്ഞെടുക്കുന്നതിന് മുൻ പാർട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കൂടിയായിരുന്നു യാത്ര.
സമരാഗ്നിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാളയം മുതൽ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ് നിയന്ത്രണം. തിരക്കനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്നും അറിയിപ്പ്.
by liji HP News | Feb 28, 2024 | Latest News, കേരളം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-86 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. FV 738928 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ FR 574179 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
by liji HP News | Feb 28, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി ജയിച്ചതോടെ, ഭൂരിപക്ഷത്തിന് ഇനി വേണ്ടത് നാലു സീറ്റുകള്‍ മാത്രം. 240 അംഗ രാജ്യസഭയില്‍ 121 ആണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ഏപ്രിലില്‍ ഒഴിവുവരുന്ന 56 സീറ്റുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിലാണ് 30 സീറ്റുകളില്‍ ബിജെപിയുടെ ജയം. ഇതില്‍ 20 സീറ്റുകളില്‍ എതിരില്ലാതെയാണ് ജയിച്ചിരിക്കുന്നത്. 10 സീറ്റുകളില്‍ തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി പ്രതിനിധികളെ രാജ്യസഭയിലേയ്ക്ക് അയച്ചത്. ഇതോടെ രാജ്യസഭയില്‍ എന്‍ഡിഎ സഖ്യത്തിന്റെ അംഗബലം 117 ആയി.
എന്‍ഡിഎയുടെ 117 എംപിമാരില്‍ 97 പേരും ബിജെപിയില്‍നിന്നുള്ളതാണ്. രാജ്യസഭയില്‍ ഏറ്റവും അംഗബലമുള്ള പാര്‍ട്ടിയായി ബിജെപി തുടരും. 97 അംഗങ്ങളില്‍ അഞ്ചു പേര്‍ നാമനിര്‍ദേശത്തിലൂടെ എത്തിയവരാണ്. 29 എംപിമാരാണ് കോണ്‍ഗ്രസിനുള്ളത്.
മൂന്നു സംസ്ഥാനങ്ങളിലായി 15 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ക്രോസ് വോട്ടിങ്ങിലൂടെ നാടകീയമായ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ ബിജെപി നേടി. 3 സീറ്റുകള്‍ കോണ്‍ഗ്രസും രണ്ടു സീറ്റ് സമാജ്‌വാദി പാര്‍ട്ടിയും നേടി. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ രണ്ടു സീറ്റ് ബിജെപിക്ക് അധികം ലഭിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും ഹിമാചല്‍പ്രദേശില്‍ നിന്നും ഓരോന്ന് വീതമാണ് നേടാന്‍ കഴിഞ്ഞത്.
ഹിമാചലില്‍ കോണ്‍ഗ്രസിലെ 6 എംഎല്‍എമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹര്‍ഷ് മഹാജനു വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിതമായി തോല്‍വി നേരിട്ടു. ഇരു സ്ഥാനാര്‍ഥികള്‍ക്കും 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണു ബിജെപി വിജയിച്ചത്. യുപിയിലെ 10 സീറ്റില്‍ ബിജെപി 8 എണ്ണം നേടി. സമാജ് വാദി പാര്‍ട്ടിക്ക് 2 സീറ്റ്. പത്താം സീറ്റില്‍ ബിജെപിയും എസ്പിയും തര്‍ക്കമുന്നയിച്ചതോടെ പലതവണ നിര്‍ത്തിവച്ച വോട്ടെണ്ണലിന്റെ ഫലം രാത്രി വൈകിയാണ് പ്രഖ്യാപിച്ചത്. ഈ സീറ്റിലേക്ക് എസ്പിയുടെ ആലോക് രഞ്ജനും ബി ജെ പി യുടെ സഞ്ജയ് സേത്തും തമ്മിലുള്ള മത്സരത്തില്‍ എസ്പിയുടെ 7 എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തതോടെ ബിജെപി വിജയമുറപ്പിച്ചു.
അംഗബലം അനുസരിച്ച് മൂന്ന് സീറ്റുകളില്‍ ജയിക്കേണ്ട സമാജ് വാദി പാര്‍ട്ടിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ജയ ബച്ചന്‍, റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ അലോക് രഞ്ജന്‍ എന്നിവരാണ് വിജയിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ ഉള്‍പ്പെടെ ഏഴ് എംഎല്‍എമാരും ഒരു ബിഎസ്പിയും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് സമ്പൂര്‍ണ ജയം.
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ബിജെപിയുടെ ഒരു എംഎല്‍എയുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എഐസിസി ട്രഷറര്‍ അജയ് മാക്കന് ലഭിച്ചപ്പോള്‍, മറ്റൊരു ബിജെപി എംഎല്‍എ വോട്ടെടുപ്പില്‍ വിട്ടുനിന്നു. യശ്വന്ത്പുരില്‍ നിന്നുളള എസ് ടി സോമശേഖറാണ് വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തത്. അബൈല്‍ ശിവറാം ഹെബ്ബാര്‍ എംഎല്‍എയാണ് വിട്ടുനിന്നത്. ഇതോടെ അജയ് മാക്കനെ കൂടാതെ ഡോ. സയിദ് നസീര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എന്നിവരെയും കോണ്‍ഗ്രസിന് രാജ്യസഭയിലെത്തിക്കാനായി. അതേസമയം എന്‍ഡിഎ സഖ്യമായി മത്സരിച്ച് പരാജയപ്പെട്ട ജെഡിഎസിന്റെ കുപേന്ദ്ര റെഡ്ഡിക്ക് ബിജെപിയില്‍ നിന്നും ലഭിക്കേണ്ട വോട്ടുകള്‍ ലഭിക്കാത്തത് മുന്നണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
by liji HP News | Feb 28, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില മാറ്റാമില്ലാതെ തുടരുന്നത്. 46,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 5760 രൂപയാണ് വില.ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. പിന്നീട് സ്വർണവില കുറഞ്ഞിരുന്നു.
15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്നുള്ള 11 ദിവസത്തിനിടെ 640 രൂപ ഉയർന്ന ശേഷം തിങ്കളാഴ്ച വില കുറയുകയായിരുന്നു.
by liji HP News | Feb 28, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: നൂറാം വയസ്സിലേക്ക് കടക്കുന്ന പുരവൂർ ഗവൺമെന്റ്.എസ്.വി. യു. പി എസ്.സ്കൂളിൽ പുതിയതായി നിർമ്മിച്ച ബഹുനില മന്ദിരോദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. 2020-21 കേരള സർക്കാരിന്റെ പ്ലാൻ ഫണ്ട് ഇനത്തിൽ ഒരു കോടി 81 ലക്ഷം രൂപയാണ് സ്കൂൾ കെട്ടിടത്തിനായി അനുവദിച്ചത്. കിഴിവിലം ഗ്രാമപഞ്ചായത്തിലെ പുരവൂർ ഗ്രാമത്തിന്റെ ചിരകാല സ്വപ്നമായിരുന്നു പുരവൂർ ഗവൺമെന്റ് എസ്. വി.യു.പി.സ്കൂളിലെ പുതിയ കെട്ടിടം.
സ്കൂൾ അംഗണത്തിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ ശിലാ ഫലകം അനാഛാദനവും
ഉദ്ഘാടനവും ചിറയിൻകീഴ് എംഎൽഎ വി. ശശി നിർവഹിച്ചു. കിഴുവിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രജിത, വൈസ് പ്രസിഡന്റ് അഡ്വ ആർ ശ്രീകണ്ഠൻ നായർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുലഭ, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ, ബ്ലോക്ക് മെമ്പർ എ. സ്. ശ്രീകണ്ഠൻ, ഉപജില്ലാവിദ്യാഭ്യാസ
ഓഫീസർ വിജയകുമാരൻ നമ്പൂതിരി, ഹെഡ്മിസ്ട്രെസ് ബിന്ദു.കെ ബി, വാർഡ് മെമ്പർ ആശ. സി, ഷാബു.വി എസ് (എസ് എം സി ചെയർമാൻ), ഉണ്ണികൃഷ്ണൻ, പൂർവവിദ്യാർഥികൾ, വികസനസമിതി അംഗങ്ങൾ, എസ് എം സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Recent Comments