by liji HP News | Feb 22, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5750 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. ആറുദിവസത്തിനിടെ 560 രൂപയുടെ മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
by liji HP News | Feb 22, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ഫ്ലാറ്റിലെ എസി പൊട്ടിത്തെറിച്ച് 45 വയസ്സുകാരി മരിച്ചു. ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് എസി പൊട്ടിത്തെറിച്ചതെന്നാണ് സംശയിക്കുന്നത്.
മുംബൈ വിലെപാര്‍ലെ ഈസ്റ്റിലെ അമിത് പരിവാര്‍ സൊസൈറ്റിയിലാണ് സംഭവം. ഫ്ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന സ്വരൂപ ഷാ ആണ് മരിച്ചത്. ഫ്ലാറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന സ്വരൂപയെ കണ്ടെത്തിയത്.ഉടന്‍ തന്നെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ട്. അപകടമരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by liji HP News | Feb 22, 2024 | Latest News, കേരളം
തിരുവനന്തപുരം: പൊതുപരീക്ഷ എഴുതുന്ന പ്ലസ് ടു കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്കുന്ന കൈറ്റ് വിക്ടേഴ്സിന്റെ ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ ഇന്ന് (വ്യാഴാഴ്ച) മുതല്‍. പത്താം ക്ലാസിന്റെ ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ 24 മുതലും ആരംഭിക്കും.
ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമാണുണ്ടായിരിക്കുക. വ്യാഴാഴ്ച രാവിലെ പത്തിന് പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍, പന്ത്രണ്ടിന് മലയാളം, രണ്ടിന് അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളുടെ ലൈവ് സെഷനാണ് നടത്തുന്നത്. 23 രാവിലെ പത്തിന് പ്ലസ്ടു ഇംഗ്ലീഷ്, പന്ത്രണ്ടിന് പൊളിറ്റിക്കല്‍ സയന്‍സ്, രണ്ടിന് ഇക്കണോമിക്സ്.
24 രാവിലെ പത്തു മണിക്ക് എസ്എസ്എല്‍സി കെമിസ്ട്രി, ഉച്ചയ്ക്ക് പന്ത്രണ്ടിന് ഫിസിക്സ്, രണ്ടിന് ഗണിതം, നാലിന് ഹിന്ദിയും 26 രാവിലെ 10 മുതല്‍ 12 വരെ പ്ലസ്ടു ബോട്ടണി, സുവോളജി, വൈകുന്നേരം നാലിന് പ്ലസ്ടു ബിസിനസ് സ്റ്റഡീസ്, ഉച്ചയ്ക്ക് പന്ത്രണ്ടിന് എസ്എസ്എല്‍സി സോഷ്യല്‍ സയന്‍സും രണ്ടിന് ബയോളജിയും 27 രാവിലെ പത്ത് മണിക്ക് എസ്എസ്എല്‍സി ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് മലയാളം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്ലസ്ടു ഫിസിക്സ്, വൈകുന്നേരം നാലിന് ഹിസ്റ്ററിയും 28 രാവിലെ പത്തിന് പ്ലസ് ടു ഹിന്ദി, പന്ത്രണ്ട് മണിക്ക് കെമിസ്ട്രി, രണ്ടിന് മാത്തമാറ്റിക്സുമാണ് തത്സമയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പത്ത്, പ്ലസ്ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകള്‍ youtube.com/itsvicters ചാനലില്‍ ലഭ്യമാണ്. ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.
by liji HP News | Feb 22, 2024 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വര്‍ണ്ണ ധ്വജത്തില്‍ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി പി സി ദിനേശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രന്, മനോജ് ബി നായര്‍, വി ജി രവീന്ദ്രന്, അഡ്മിനിസ്ട്രേറ്റര്‍ കെപി വിനയന്, ദേവസ്വം ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.
കൊടിയേറ്റ ചടങ്ങിന് ശേഷം മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ ഉത്സവ കലാ പരിപാടികള്‍ക്ക് തുടക്കമായി. വേദിയില്‍ ദേവസ്വം ചെയര്മാന് ഭദ്രദീപം തെളിയിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. കേരള കലാമണ്ഡലം മേജര്‍സെറ്റ് അവതരിപ്പിച്ച കഥകളിയില്‍ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി ആശാന് നളചരിതം ( മൂന്നാം ദിവസം) കഥയിലെ ബാഹുകനായി രംഗത്തെത്തി. ഇനി ഒന്‍പത് നാള് ഗുരുവായൂരപ്പ സന്നിധി വൈവിധ്യമാര്‍ന്ന ക്ഷേത്ര കലകളുടെ സംഗമ വേദിയാകും.
by liji HP News | Feb 22, 2024 | Latest News, കേരളം
തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ ബന്ധുക്കള്‍. കുട്ടിയെ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താല്പര്യമില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വീണ്ടും കൗണ്‍സിലിംഗ് നടത്തി. നിര്‍ണായകമായ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാര്യമായ തുമ്പൊന്നും പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല.
Recent Comments