ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം; കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് എൻഐഎ

ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം; കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് എൻഐഎ

തിരുവനന്തപുരം: ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികൾ കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎ കണ്ടെത്തൽ. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ്‌ ഉൾപ്പെടെ നാല് പേരെ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് കേരളത്തിൽ ഐ എസ് പ്രവർത്തനം തുടങ്ങാൻ പ്രതികൾ തീരുമാനിച്ചതെന്ന് എൻഐഎ കണ്ടെത്തി. പിടിയിലായ ആഷിഫ് ഉൾപ്പെടെ മൂന്ന് പേരാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. രണ്ട് പേർ ഒളിവിലാണ്.

ഐഎസിൽ ചേരാനായി പണം കണ്ടെത്താൻ ദേശസാൽകൃത ബാങ്കുള്‍പ്പെടെ കൊള്ളയടിക്കാൻപ്രതികള്‍ ആസൂത്രണം നടത്തിയെന്നാണ് എൻഐഎ കണ്ടെത്തിയത്. കേരളത്തിൽ ഐ എസ് പ്രവർത്തനം തുടങ്ങാൻ പണം കണ്ടെത്താൻ വേണ്ടിയാണ് പ്രതികള്‍ കവർച്ച നടത്താൻ തീരുമാനിച്ചത്. ക്രിമിനൽ കേസിലെ പ്രതികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 20ന് പാലക്കാട് നിന്നും പ്രതികള്‍ 30 ലക്ഷം കുഴൽപ്പണം തട്ടി. സത്യമംഗലം കാട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് തൃശൂർ സ്വദേശി മതിലകത്ത് കോടയിൽആഷിഫ് അറസ്റ്റിലായത്. ഒളിവിൽ കഴിയാൻ സഹായം ചെയ്ത ഫറൂഖും എന്‍ഐഎയുടെ കസ്റ്റഡിയിലായിട്ടുണ്ട്. പ്രേരണ ചെലുത്തിയത് കേരളത്തിൽ നിന്നും അഫ്ഗാനിലെത്തിയ ഒരാളാണെന്നാണ് പിടിയിലിയവരുടെ മൊഴി.

ടെലട്രാമിൽ പെറ്റ് ലവേർസ് എന്ന എന്ന പേരിൽ തുടങ്ങിയ ഗ്രൂപ്പിലെ തീവ്ര ആശയങ്ങളുമായി യോജിക്കുന്നവർ രഹസ്യ ചാറ്റ് നടത്തി. സിറിയയിലേക്കും അഫ്ഗാനിലേക്കും പോകാനായിരുന്നു പദ്ധതി. ഇതിന് പണം സമ്പാദിക്കാൻ തൃശൂരിലെ ഒരു ജ്വല്ലറി, സഹകരണസംഘം, ദേശസൽകൃത ബാങ്ക് എന്നിവ കവർച്ച ചെയ്യാൻ പദ്ധതി തയ്യാറാക്കി. ഈ പദ്ധതിയെ കുറിച്ച കേന്ദ്ര ഏജൻസികള്‍ക്ക് വിവരം ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. കേരളത്തിൽ നിന്നും അഫ്ഗാനിലെത്തിയ ഐഎസിൽ ചേർന്ന ഒരാളുടെ നിർദ്ദേശവും ഗ്രൂപ്പിലുള്ളവർക്ക് ലഭിച്ചിരുന്നതായി എൻഐഎക്ക് വിവരം ലഭിച്ചു. തൃശൂരിലെ രണ്ട് പേരായിരുന്നു കാര്യങ്ങള്‍ നിയന്ത്രച്ചത്. മുമ്പും കേസുകളിൽ പ്രതികളായ വരെ മുൻനിർത്തിയ സ്വർണം തട്ടാനും കവർച്ചക്കും ആസൂത്രണം നടത്തിയെന്നും എന്‍ഐഎ കണ്ടെത്തി.

രേണുക അന്തരിച്ചു (62) അന്തരിച്ചു

രേണുക അന്തരിച്ചു (62) അന്തരിച്ചു

കിളിമാനൂർ: നാടൻപാട്ട് കലാകാരനും കലാഭവൻമണി പുരസ്കാര ജേതാവും സിപിഐ എം കടുവയിൽ ബ്രാഞ്ചം​ഗവുമായ അജിത് തോട്ടയ്ക്കാടിന്റെ മാതാവ് പറകുന്ന് ശിവപുരം കെ ആർ ഭവനിൽ രേണുക (62) അന്തരിച്ചു.

ഭർത്താവ്: കരുണാകരകുറുപ്പ് (റിട്ട എൽഐസി,തോറ്റംപാട്ട് കലാകാരൻ)
ഇളയമകൻ അജിൻ.
മരുമക്കൾ ഷീബ, ജിരിഷ്മ.
സഞ്ചയനം: ‍ഞായറാഴ്ച രാവിലെ 8.30ന്

രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല; പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല; പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

ഡൽഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളും. കേസ് ഇന്ന് പരിഗണിച്ച സുപ്രീംകോടതി പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. പത്തു ദിവസത്തിനകം മറുപടി നൽകണം. കേസ് ഓഗസ്റ്റ് 4 ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിരക്ക് മാത്രം മതി; സേവന നിരക്ക് പ്രദര്‍ശിപ്പിക്കണം, രസീത് നല്‍കണം

അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിരക്ക് മാത്രം മതി; സേവന നിരക്ക് പ്രദര്‍ശിപ്പിക്കണം, രസീത് നല്‍കണം

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് സംസ്ഥാന അക്ഷയ ഡയറക്ടര്‍ അനു കുമാരി അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച സേവന നിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം. സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും രസീത് നിര്‍ബന്ധമായും നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ സേവന നിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ ആ വിവരം പൊതുജനങ്ങള്‍ക്ക് ജില്ലാ, സംസ്ഥാന ഓഫീസുകളെയോ സംസ്ഥാന സര്‍ക്കാറിന്റെ സിറ്റിസണ്‍ കോള്‍സെന്ററിലോ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ അതത് ജില്ലകളിലെ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ നല്‍കാം. സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുക, രസീത് നല്‍കാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദര്‍ഭങ്ങളില്‍ വിവരം 155300 (0471), 0471 2525444 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കുകയോ aspo.akshaya@kerala.gov.inലേക്ക് മെയില്‍ അയക്കുകയോ ചെയ്യാം.

കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സേവനങ്ങള്‍, സേവന നിരക്ക് എന്നിവ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഡയറക്ടര്‍ അറിയിച്ചു.

കെഎസ്ആർടിസി ബസ്സിനുള്ളിൽ ഛർദിച്ചു, പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ച് ജീവനക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴികിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് മോശം അനുഭവമുണ്ടായത്.

നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറിന്റെ സീറ്റിന് പിന്നിലായാണ് ഇരുവരും ഇരുന്നിരുന്നത്. പല്ലിന് രോ​ഗബാധയുള്ളതിനാൽ പെൺകുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനു മുന്നോടിയായി മരുന്നും കഴിച്ചിരുന്നു. തുടർന്ന് യാത്രയ്ക്കിടെ പെൺകുട്ടി ഛർദിക്കുകയായിരുന്നു.

സംഭവം അറിഞ്ഞതു മുതൽ ഡ്രൈവർ ഇവരോടു കയർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു. വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപു തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാൽ മതി ’എന്നു പറയുകയായിരുന്നു. തുടർന്ന് മൂത്ത സഹോദരി വെഹിക്കിൾ സൂപ്രണ്ടിന്റെ അടുത്തെത്തി ബക്കറ്റ് ആവശ്യപ്പെട്ടു. സമീപത്തെ വാഷ് ബെയ്സണിൽ നിന്ന് കപ്പിൽ വെള്ളം പിടിച്ച് ഇരുവരും ചേർന്ന് ബസ് കഴുകി വൃത്തിയാക്കുകയായിരുന്നു. അതിനു ശേഷമാണ് ഇവരെ പോവാൻ അനുവദിച്ചത്. കെഎസ്ആർടിസി ഡ്രൈവറിന്റെ മക്കളാണ് ഇരുവരും. ബസ് വൃത്തിയാക്കാൻ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു നിർത്തി ബസ് കഴികിച്ചത്.