by liji HP News | Jul 4, 2023 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് ഉയര്‍ന്നു. 43,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 5415 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞമാസം 29ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 43,080 രൂപയായി സ്വര്‍ണവില താഴ്ന്ന ശേഷം പിന്നീടുള്ള രണ്ടുദിവസം വില ഉയര്‍ന്നു. തുടര്‍ന്ന് ഇന്നലെ വില താഴ്ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്.
by liji HP News | Jul 4, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മഴയ്‌ക്കൊപ്പം പകര്‍ച്ചപ്പനി പടരുന്നത് ആശങ്കയുണ്ടാക്കുന്നു. സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട് കുറഞ്ഞതിനെ തുടര്‍ാന്നാണ് വിതുര ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെയും പകര്‍ച്ചപ്പനി ബാധിതരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ 96 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ മരിച്ചു. എലിപ്പനി, എച്ച്1എന്‍1 എന്നിവയ്‌ക്കൊപ്പം ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ളവയും പകരുന്നുണ്ട്. എറണാകുളത്താണു ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം 13,93,429 പേര്‍ക്കു പകര്‍ച്ചപ്പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം 4 മരണവും രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 3571 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ ആകെ 13 പേര്‍ മരിച്ചു. എലിപ്പനി ബാധിച്ചു 30 മരണവും കഴിഞ്ഞ മാസം രേഖപ്പെടുത്തി. എച്ച്1 എന്‍1 രോഗം ബാധിച്ച് ഈ വര്‍ഷം 23 പേരാണു മരിച്ചത്. പേവിഷബാധയെ തുടര്‍ന്ന് 7 മരണങ്ങളും രേഖപ്പെടുത്തി. ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് 4 പേരാണു മരിച്ചത്.
ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഒരു മരണവും ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് ഒരാളും മരിച്ചു. ഒരു ദിവസം ശരാശരി 13,000ല്‍ അധികം ആളുകള്‍ പകര്‍ച്ചപ്പനി ബാധിതരാകുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മലപ്പുറം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു പനിബാധിതര്‍ ഏറെയും.
by liji HP News | Jul 4, 2023 | Latest News, കേരളം
കൊച്ചി: വണ്ണം കുറക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്വകാര്യ ക്ലിനിക്കിനെതിരെ അന്വേഷണം. ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം സ്വദേശി വർഷയുടെ ആരോഗ്യ നിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്. ചികിത്സ പിഴവ് ആരോപിച്ച് കൊച്ചി കലൂരിലെ ക്ലിനിക്കിനെതിരെ യുവതിയുടെ കുടുംബം രംഗത്തുവന്നതിന് പിന്നാലെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മെയ് 19നാണ് വർഷ കൊച്ചിയിലെ ക്ലിനിക്കിൽ ചികിത്സ തേടുന്നത്. പ്രസവ ശേഷം ശരീരത്തിൽ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാനാണ് ഇവിടെയെത്തിയത്. ആദ്യം കീ ഹോൾ സർജറി നടത്തുകയും ഇത് പരാജയപ്പെട്ടതിന് പിന്നാലെ ജൂൺ 11ന് വയറിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പക്ഷെ, ഫലമുണ്ടായില്ല. കൊഴുപ്പ് മാറിയില്ലെന്ന് മാത്രമല്ല അണുബാധയേറ്റ് ആരോഗ്യം അപകടത്തിലായി. തുടർന്ന് ജൂൺ 18ന് എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെയാണ് യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്.
പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി വഴിയാണ് വർഷയും കുടുംബവും കൊച്ചിയിലെ ക്ലിനിക്കിലെത്തിയത്. അറുപതിനായിരം രൂപ ഇവർ ചികിത്സക്കായി മുടക്കി. പരാതി പരിശോധിക്കുകയാണെന്നും ഡോക്ടർക്കെതിരെ ലഭിക്കുന്ന ആദ്യത്തെ പരാതിയാണെന്നും കടവന്ത്ര പൊലീസ് പറഞ്ഞു.
by liji HP News | Jul 4, 2023 | Latest News, ജില്ലാ വാർത്ത
കർഷക തൊഴിലാളി പെൻഷൻ രണ്ടായിരത്തി അഞ്ഞൂറ് രൂപയായി വർദ്ധിപ്പിക്കണമെന്ന് കർഷകത്തൊഴിലാളി യൂണിയന്റെ കൊട്ടിയോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കർഷക തൊഴിലാളി യൂണിയൻ വെസ്റ്റ് വില്ലേജ് സെക്രട്ടറി എസ് സതീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ശാന്ത അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി കെ രാജൻ സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം എസ് മിനിയും അനുശോചന പ്രമേയം എം.എസ് ആദർശും അവതരിപ്പിച്ചു. ഏര്യ സെക്രട്ടറി ആർ രാജു, വെസ്റ്റ് വില്ലേജ് പ്രസിഡന്റ് വി വിശ്വംഭരൻ, വില്ലേജ് ട്രഷറർ ജി നാരായണപിള്ള, സി.പി.ഐ എം ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.റിപ്പോർട്ട് സെക്രട്ടറി കെ രാജൻ അവതരിപ്പിച്ചു. പ്രമേയങ്ങൾ എം.എസ് ആദർശ് അവതരിപ്പിച്ചു. പുതിയ പ്രസിഡന്റായി എസ് മിനിയേയും സെക്രട്ടറിയായി കെ രാജനേയും തെരഞ്ഞെടുത്തു.
by liji HP News | Jul 4, 2023 | Latest News, ജില്ലാ വാർത്ത
കേരള കർഷകത്തൊഴിലാളി യൂണിയൻ തോട്ടവാരം യൂണിറ്റ് വാർഷിക സമ്മേളനം ആറ്റിങ്ങൽ ഏര്യ സെക്രട്ടറി ആർ രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ് പ്രേമരാജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എസ് അജയൻ സ്വാഗതം പറഞ്ഞു. യു.എൻ അശ്വതി രക്തസാക്ഷി പ്രമേയവും അർ.കെ ശ്യാം അനുശോചന പ്രമേയവും അവതരിപ്പിച്ചു. വെസ്റ്റ് എൽ.സി സെക്രട്ടറി എസ് സതീഷ് കുമാർ, എൽ.സി അംഗം എസ്.എൽ സംഗീത്, വാർഡ് കൗൺസിലർ എസ് ഗിരിജ എന്നിവർ അഭിവാദ്യം ചെയ്തു. പ്രസിഡന്റായി എസ് ഗിരിജയേയും സെക്രട്ടറിയായി എസ് അജയനേയും തെരഞ്ഞെടുത്തു.
Recent Comments