അനന്തപുരിയിൽ ചക്ക മഹോത്സവം: നൂറ് കണക്കിന് ചക്ക ഇനങ്ങളും ചക്ക വിഭവങ്ങളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്

അനന്തപുരിയിൽ ചക്ക മഹോത്സവം: നൂറ് കണക്കിന് ചക്ക ഇനങ്ങളും ചക്ക വിഭവങ്ങളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നടക്കുന്ന അനന്തപുരി ചക്ക മഹോത്സവം ആകര്‍ഷകം.നമ്മുടെ സംസ്ഥാന ഫലമായ ചക്ക യുടെ പ്രചരണാർത്ഥം നൂറ് കണക്കിന് ചക്ക ഇനങ്ങളും ചക്ക വിഭവങ്ങളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
തേൻ വരിക്ക, നാടൻ വരിക്ക, കുഴചക്ക, ചെമ്പരത്തി വരിക്ക, മുള്ളൻ ചക്ക എന്നിങ്ങനെ ചക്കയുടെ വിവിധ ഇനങ്ങൾ അനന്തപുരി ചക്ക മഹോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ നൂറിൽ പരം ചക്ക വിഭവങ്ങളുടെ ഫുഡ് കോർട്ട് മറ്റൊരു പ്രധാന ആകർഷണമാണ്. മേളയിൽ എത്തുന്നവർക്ക് രുചിച്ച് നോക്കാം, കുറഞ്ഞ വിലയിൽ രുചിയുറും വിഭവങൾ വാങ്ങാം. നൂറ് കണക്കിന് ആളുകളാണ് ദിവസവും ചക്ക മഹോത്സവത്തിൽ എത്തുന്നത്.

ചക്ക ബജി, ചക്ക കട്ട്ലറ്റ്, ചക്ക ചില്ലി, ചിക്കൻ ചക്ക സൂപ്പ്, ചക്ക കഞ്ഞി, ചക്കപ്പായസം തുടങ്ങി ചക്ക വിഭവങ്ങൾ അങ്ങനെ നീളുന്നു. മുപ്പതിനം പ്ലാവിൻ തൈകളും ഇവിടെ വിൽപനക്കുണ്ട്. കുടുംബശ്രീയുടെ ഉൽപന്നങ്ങൾ ഉൾപ്പെട മേളയിലുണ്ട്. സിസയുടെ നേതൃത്വത്തിൽ ചക്കയുടെ പ്രചരണാർത്ഥമാണ് മേള സംഘടിപ്പിക്കുന്നത്. ജൂൺ മുപ്പതിന് തുടങ്ങിയ മേള 9 ന് അവസാനിക്കും.

ആർ. അശോകൻ (59) അന്തരിച്ചു

ആർ. അശോകൻ (59) അന്തരിച്ചു

ആറ്റിങ്ങൽ അക്കരവിള വിപിൻ നിവിസിൽ ആർ അശോകൻ (59) അന്തരിച്ചു.

ഭാര്യ: എസ് കുമാരി.
മക്കൾ: എ വിപിൻ, എ വിനീത്,എ എബിൻ.
മരുമക്കൾ: എം അർച്ചന, എ സിന്ധു, എം.എസ് ആര്യ.

സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്

സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ജീവനൊടുക്കി; ആറ് വയസുകാരനടക്കം പൊള്ളൽ

സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ജീവനൊടുക്കി; ആറ് വയസുകാരനടക്കം പൊള്ളൽ

കണ്ണൂർ: സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ പാനൂർ പത്തായക്കുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. അനിയനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.
രജീഷ്, ഭാര്യ സുബിന, ഇവരുടെ ആറ് വയസുകാരനായ മകൻ ദക്ഷൻ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് രജീഷിന്റെയും കുടുംബത്തിന്റെയും നേർ‌ക്ക് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. രഞ്ജിത്തിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

സംസ്ഥാനത്ത് കാലവർഷം കനത്തു;12 ജില്ലകളിൽ ഇന്ന് മഴ

സംസ്ഥാനത്ത് കാലവർഷം കനത്തു;12 ജില്ലകളിൽ ഇന്ന് മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് കാലവർഷം കനത്തു. വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കാലവർഷം കനത്തു, 12 ജില്ലകളിൽ ഇന്ന് മഴ; ഇടുക്കി, കണ്ണൂർ, കാസർകോട് ഓറഞ്ച് അലർട്ട്
കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേസവാസികളും മുൻകരുതലുകൾ സ്വീകരിക്കണം. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.