ആരോഗ്യമന്ത്രി വടശ്ശേരിക്കോണം മരണവീട് സന്ദർശിച്ചു

ആരോഗ്യമന്ത്രി വടശ്ശേരിക്കോണം മരണവീട് സന്ദർശിച്ചു

തിരുവനന്തപുരം: കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി ശ്രീലക്ഷ്മിയില്‍ മരണപ്പെട്ട രാജു വിന്റെ വീട് ആരോഗ്യ മന്ത്രി വീണ ജോർജ് സന്ദർശിച്ചു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മകളുടെ വിവാഹ തലേന്നാണ് സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റ് രാജു കൊല്ലപ്പെട്ടത്.

ഡി. സുഗതൻ അന്തരിച്ചു

ഡി. സുഗതൻ അന്തരിച്ചു

ആറ്റിങ്ങൽ ആലംകോട് ഉഷസ് ലൈൻപുത്തൻവീട്ടിൽ ഡി. സുഗതൻ (76)അന്തരിച്ചു.
സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പരേതരായ ദാമോദരന്റെയും ഭാർഗവിയുടെയും മകനാണ്. ശാരീരികമായ അസുഖങ്ങളാൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ 10 മണിയ്ക്ക് ആയിരുന്നു അന്ത്യം സംഭവിച്ചത്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ മാനേജരായാണ് റിട്ടയർ ചെയ്തത്.

ഭാര്യ: ലൈല സദാനന്ദൻ.
മകൻ: അഡ്വക്കേറ്റ് പ്രിയൻ സുഗതൻ.
മരുമകൾ: കാർത്തിക രവീന്ദ്രൻ.

മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് ഇനി ബാങ്കുകളിലും; അറിയേണ്ടതെല്ലാം

മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് ഇനി ബാങ്കുകളിലും; അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: കഴിഞ്ഞ ബജറ്റിലാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ ലഘു സമ്പാദ്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒറ്റ തവണ നിക്ഷേപ പദ്ധതിയുടെ കാലാവധി രണ്ടുവര്‍ഷമാണ്. സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ പേരില്‍ രണ്ടു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനമാണ് പലിശനിരക്ക്. ഭാഗികമായി പിന്‍വലിക്കുന്നതിന് അവസരവും ഉണ്ട്. ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാള്‍ പലിശനിരക്ക് കൂടുതലാണ് എന്നതാണ് ഇതിന്റെ ആകര്‍ഷണം.

നിലവില്‍ രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ മുഖേനയാണ് ഇതില്‍ ചേരാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതിന്റെ സാധ്യത വര്‍ധിപ്പിച്ച് പൊതുമേഖല ബാങ്കുകളിലും തെരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സ്വകാര്യ ബാങ്കുകളില്‍ ഐസിഐസിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി, ഐഡിബിഐ എന്നിവയിലാണ് മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന് അക്കൗണ്ട് തുറക്കാന്‍ അവസരം ലഭിക്കുക.

ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ 1.59 പോസ്റ്റ് ഓഫീസുകളിലാണ് ഇത് തുടക്കത്തില്‍ ലഭ്യമാക്കിയത്. ഇനി ബാങ്കുകളില്‍ പോയും അക്കൗണ്ട് തുറക്കാന്‍ കഴിയുന്നവിധമാണ് സേവനം വിപുലപ്പെടുത്തിയത്.

ശ്രീകണ്ഠേശ്വരം ശിവകുമാർ ആന ചരിഞ്ഞു

ശ്രീകണ്ഠേശ്വരം ശിവകുമാർ ആന ചരിഞ്ഞു

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്. അതിന് ശേഷം ആന ചികിത്സയിലായിരുന്നു.

ഷൂട്ടിങ്ങിനിടെ പരുക്ക്; ശസ്ത്രക്രിയക്ക് ശേഷം നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു

ഷൂട്ടിങ്ങിനിടെ പരുക്ക്; ശസ്ത്രക്രിയക്ക് ശേഷം നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു. വലതുകാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ നടനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. കാർട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്, മെനിസ്കസ് എന്നീ ഭാഗങ്ങളിലായിരുന്നു പരുക്ക്. തുടർന്ന്, താരം ഫിസിയോതെറാപ്പിക്ക് വിധേയനായി എന്ന് ആശുപത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഫിസിയോതെറാപ്പി ചെയ്യാൻ ഡോക്ടറുടെ നിർദേശം. കുറച്ചു മാസങ്ങൾക്കുള്ളിൽ താരത്തിന് ആരോഗ്യം വീണ്ടെടുക്കാനാകും എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഏറ്റവും മിടുക്കരായ ഡോക്ടർമാരുടെ പരിചരണത്തിലാണ് താൻ. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാൻ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകർക്കു വാക്ക് നൽകുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.