എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട് കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്.

കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് നൽകിയത്. കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്. ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും തിരിച്ചടിയായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ തന്നെ ഫ്യൂസൂരിയത്.

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം തകർന്നു

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം തകർന്നു

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം തകർന്നു. മത്സ്യ തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഒരാൾക്ക് ചെറിയ പരിക്ക് ഉണ്ട്. ഇന്ന് വെളുപ്പിന് മൂന്നര മണിയോടെയാണ് സംഭവം. ഇന്നലെ രാത്രിയിൽ മത്സ്യബന്ധനത്തിനു പോയി മടങ്ങിയ സെന്റ് ആന്റണി എന്ന വള്ളമാണ് പൊഴി മുഖത്ത് മറിഞ്ഞത്. വള്ളം മറിഞ്ഞത് ശ്രദ്ധയിൽപ്പെട്ട മറ്റു തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനിറങ്ങി. സൈറസ്സ്, സ്റ്റാൻലി, ക്രിസ്റ്റഫർ, ലിജു എന്നീ മത്സ്യ തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവർ മര്യനാട് സ്വദേശികളാണ്. വള്ളവും എൻജിനും തകർന്നിട്ടുണ്ട്.

പാട ശേഖരണ സമിതിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ ഉത്‌സവം സംഘടിപ്പിച്ചു

പാട ശേഖരണ സമിതിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ ഉത്‌സവം സംഘടിപ്പിച്ചു

ഞാറ് നടീൽ ഉത്‌സവം സംഘടിപ്പിച്ചു. പിരപ്പമൺ കാട് ഏലായിലെ മുഴുവൻ പാടങ്ങളിലും പാട ശേഖരണ സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി. ഞാറു നടീലിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ചന്ദ്ര ബാബു നിർവഹിച്ചു. ഭൂതനാഥൻ കാവ് ക്ഷേത്രത്തിനു സമീപമാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി, വാർഡ് മെമ്പർമാരായ ഷൈനി, ഉണ്ണിക്കുട്ടൻ, സഹകരണ സംഘം പ്രസിഡന്റ് മോഹൻദാസ്, ഗിരീശൻ നായർ,
അവനവഞ്ചേരി സ്കൂൾ ഗ്രൂപ്പ് ‘നിറവ്’ ലെ പ്രവർത്തകർ, അവനവഞ്ചേരി ഗവ ഹൈ സ്കൂളിലെ എസ് പി സി കേഡറ്റുകൾ തുടങ്ങിയയാർ പരിപാടിയിൽ പങ്കെടുത്തു.

കെ എസ് ഇ ബി അറിയിപ്പ്

കെ എസ് ഇ ബി അറിയിപ്പ്

ബക്രീദ് പ്രമാണിച്ച് 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ലെന്നും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാവുന്നതാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇതോടെ വില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 5405 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കുറഞ്ഞു. വിപണി വില 4483 രൂപയാണ്.