by liji HP News | Jun 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കെ.എസ്.ടി.യു വിദ്യാഭ്യാസ അധികൃതർക്ക് നൽകിയ അവകാശ പത്രികയിൽ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് ആറ്റിങ്ങൽ ഉപജില്ലാ കെ.എസ്.ടി.യു വിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ആറ്റിങ്ങൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ് ഹാഷിം കരവാരം ഉദ്ഘാടനം ചെയ്തു.
മുസ്ലിംലീഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.പി.നിസാർ, കെ.എസ്.ടി.യു ജില്ലാ പ്രസിഡൻറ് ജമീൽ.ജെ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ശിഹാബുദ്ധീൻ, അക്ബർഷാ, ഹൻസീർ, സീനമോൾ.എം.എം സൽമ എച്ച്, ഷമീറ, ലുബിന, ബുഷ്റ, സുന്ദർലാൽ എന്നിവർ സംസാരിച്ചു
by liji HP News | Jun 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി സബ് ജില്ലാ തലത്തിൽ കുന്നുവാരം യുപി എസിന്റെ ആഭിമുഖ്യത്തിൽ വായന വാരത്തോടനുബദ്ധിച്ച് നടന്ന് വരുന്ന പുസ്തക ക്വിസ് മത്സരം ഈ വർഷം (2023)ജൂൺ 30 വെള്ളിയാഴ്ച രാവിലെ 10.30 ന് കുന്നുവാരം യു പി എസിൽ വച്ച് നടത്തുന്നതാണ്. പ്രസ്തുത പരിപാടിയിൽ ആറ്റിങ്ങൽ സബ് ജില്ലയിലെ എല്ലാ വിദ്യാലയത്തിൽ നിന്നും യു പി വിഭാഗത്തിലെ ഒരു കുട്ടിയെ പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പുസ്തകങ്ങൾ
1.കുഞ്ഞോമനയും മറ്റു ബാലകഥകളും
(ലളിതാംബിക അന്തർജനം) (മാമ്പഴം ഡി സി ബുക്ക്സ് പ്രസിദ്ധീകരണം)
2. കുഞ്ഞനിലയും ആൽമരവും (ദുർഗ മനോജ്) ചിന്താ പബ്ലിക്കേഷൻസ്
3.ചേക്കുട്ടി (സേതു) മാമ്പഴം ഡി സി ബുക്ക്സ്
4.അമ്മയും മകനും (മാധവിക്കുട്ടി ) (മാമ്പഴം ഡി സി ബുക്ക്സ്)
കൂടുതൽ വിവരങ്ങൾക്ക് 7012411981 ഈ നമ്പറിലോ 944666 4213 ഈ നമ്പറിലോ വിളിക്കുക.
by liji HP News | Jun 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമിച്ചത്. പൊലീസുകാരാനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവര അറസ്റ്റ് ചെയ്തു.
സാമ്പത്തിക തട്ടിപ്പ് കേസിൽ വിനീത് സസ്പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടികൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹന പരിശോധനയ്ക്കെന്ന പേരിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറിൽ കയറി കൈയിൽ വിലങ്ങ് ഇട്ട് ബന്ധിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിക്കുകയായിരുന്നു.
by liji HP News | Jun 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈദ് അവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. 29-ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ പരീക്ഷകൾ മാറ്റിയതായി കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യ സർവകലാശാലകൾ അറിയിച്ചു.
കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ജൂലൈ നാല്, അഞ്ച് തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓഗസ്റ്റ് ഏഴ് തിയതികളിലേക്കും കാലടി, ആരോഗ്യ സർവകലാശാലകളുടേത് ജുലൈ മൂന്നിലേക്കുമാണ് മാറ്റിയത്. സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 30, ജൂലൈ ഏഴ്, 11 തിയതികളിൽ നടക്കും. എംജി, കൊച്ചി സർവകലാശാലകൾ പുതിയ തിയതി പിന്നീട് അറിയിക്കും.
by liji HP News | Jun 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്ത് കണ്ണൂര്‍ ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ചുകളിലാണ് നിരോധനം.
കഴിഞ്ഞദിവസം വടക്കന്‍ കേരളത്തില്‍ കനത്തമഴയാണ് ലഭിച്ചത്. അതിശക്തമായ മഴയില്‍ കണ്ണൂരില്‍ വീടുകളില്‍ വെള്ളം കയറി.
മൂന്ന് മണിക്കൂറിലേറെയാണ് മഴ നിര്‍ത്താതെ പെയ്തത്. ഇതോടെ ജില്ലയിലെ പലഭാഗങ്ങളിലും വെള്ളം കയറി. കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവളത്തിന് സമീപത്തെ നാല് വീടുകളില്‍ വെള്ളം കയറി. ഒന്നാം ഗേറ്റിന് സമീപമുള്ള കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്.
വിമാനത്താവളത്തിലെ കനാല്‍ വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. ഇതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്. വിമാനത്താവള പരിസരത്ത് വൈകിട്ട് നാല് മണി മുതല്‍ ആരംഭിച്ച കനത്ത മഴ ഏഴ് മണി വരെ തുടര്‍ന്നു. കഴിഞ്ഞ ആറ് മണിക്കൂറിനിടെ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 111 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതോടെ കൃഷിയിടങ്ങളിലും വെള്ളം കയറി.
Recent Comments