by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ട് , മൂന്ന്, നാല്, അഞ്ച് ഷട്ടറുകൾ ഇന്ന് ഉച്ചതിരിഞ്ഞ് ഒരു മണിയ്ക്ക് 15cm വീതം, ആകെ60 cm ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തി വരുന്നു. റെയില്‍വേയുമായി സഹകരിച്ചും പരിശോധന നടത്തി വരുന്നു. കൂടുതല്‍ ശക്തമായ പരിശോധന തുടരുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പ് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. 10,500 പേരാണ് മൂന്നാഴ്ച കൊണ്ട് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചത്. ഈ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. 1700 ഹോട്ടലുകള്‍ വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ ഇടം നേടി വരുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാല്‍ ഈ ആപ്പിലൂടെ പരാതികള്‍ അറിയിക്കുന്നതിനും കഴിയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലിലൂടെ മൂന്ന് മാസംകൊണ്ട് 416 പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ലഭിക്കുകയും അതില്‍ 284 എണ്ണം അന്വേഷിച്ച് പരിഹരിക്കുകയും ചെയ്തു. 132 പരാതികളുടെ അന്വേഷണം പുരോഗമിച്ചു വരുന്നു.
by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: ഈ വര്‍ഷം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും നടക്കും. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോര് 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്.
നാല് ദിവസങ്ങള്‍ക്ക് ശേഷം 19ന് പൂനെയില്‍ ബംഗ്ലാദേശിനെതിരേയും ഇന്ത്യ കളിക്കും. 22ന് ന്യൂസിലന്‍ഡിനെതിരെ ധരംശാലയില്‍ ഇന്ത്യ വീണ്ടുമിറങ്ങും. പിന്നീട് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കളിക്കാനെത്തുക. 29ന് ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരെയാണ് മത്സരം. നവംബര്‍ രണ്ടിന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ മുംബൈയിലും ഇന്ത്യയിറങ്ങും. അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും അടുത്ത മത്സരം. 11ന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ ബംഗളൂരുവിലും ഇന്ത്യ കളിക്കും.
അതേസമയം, പാകിസ്ഥാന്റെ ആദ്യ മത്സരം ഹൈദരാബാദിലാണ്. ഒക്ടോബര്‍ ആറിനാണ് അയല്‍ക്കാരുടെ ആദ്യ മത്സരം. അവരുടെ രണ്ടാം മത്സരവും ഹൈദരാബാദിലാണ്. 12ന് യോഗ്യത നേടിയെത്തുന്ന രണ്ടാം ടീമിനെയാണ് പാകിസ്ഥാന്‍ നേരിടുക. 15ന് ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ മൂന്നാം മത്സരം. പിന്നാലെ ബംഗളൂരുവില്‍ 20ന് ഓസ്‌ട്രേലിയയെ നേരിടും.
23ന് ചെന്നൈയില്‍ പാക് – അഫ്ഗാനിസ്ഥാന്‍ മത്സരം. 27ന് ഇതേവേദിയില്‍ ദക്ഷിണാഫ്രിക്കയേയും പാകിസ്ഥാന്‍ നേരിടും. 31ന് ബംഗ്ലാദേശുമായി കൊല്‍ക്കത്തയില്‍ അടുത്ത മത്സരം. പിന്നീട് ബംഗളൂരുവില്‍ തിരിച്ചെത്തുന്ന പാകിസ്ഥാന്‍ നവംബര്‍ നാലിന് ന്യൂസിലന്‍ഡിനെ നേരിടും. 12ന് കൊല്‍ക്കത്തയില്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനേയും പാകിസ്ഥാന്‍ നേരിടും.
by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടയ്ക്കോട് ഊരു പൊയ്ക – സുധർമ്മാ വിലാസത്തിൽ സോമശേഖരൻ നായർ (83) വാർദ്ധക്യ സഹജമായ അസുഖത്താൽ കഴിഞ്ഞ ദിവസം മരണപ്പെട്ടു.
സഞ്ചയനം: ഞായറാഴ്ച (02-07-2023)
by liji HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചിരുന്നു. ഈ മാസം 23 ന് സ്വർണവില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. പിന്നീട് നാല് ദിവസംകൊണ്ട് രണ്ട് തവണയായി 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5435 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4508 രൂപയാണ്.
Recent Comments