പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിൽ തിരുത്തൽ; സമയപരിധി ഇന്ന് വൈകീട്ട് അഞ്ചുമണി വരെ മാത്രം

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിൽ തിരുത്തൽ; സമയപരിധി ഇന്ന് വൈകീട്ട് അഞ്ചുമണി വരെ മാത്രം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ഇന്നുകൂടി തിരുത്തൽ വരുത്താം. ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയപരിധി.

ഏകജാലക പോർട്ടലായ www.admission.dge.kerala.gov.in ൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെയും ഹെൽപ്പ്‌ ഡെസ്കുകളിലൂടെ ലഭിക്കും.

ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും. ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനുമാണ്.പട്ടിക വിഭാഗങ്ങൾ, ഒബിസി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്ന ഈ സീറ്റുകൾ ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്മെന്റിലാകും അനുവദിക്കുക.

പ്ലസ് വണ്ണിന് 4,59,119 പേർ അപേക്ഷിച്ചതിൽ 2,38,879 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നൽകിയിരിക്കുന്നത്. ആകെ 3,02353 മെറിറ്റ് സീറ്റുകൾ ഉണ്ടെങ്കിലും ഇതിൽ 63,474 സംവരണ സീറ്റുകൾ ഒഴിച്ചിട്ടാണ് ട്രയൽ അലോട്ട്മെന്റ്. ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

സി ഗോമതി (72) നിര്യാതയായി

സി ഗോമതി (72) നിര്യാതയായി

ആറ്റിങ്ങൽ:കിഴുവിലം പറയത്തുകോണം ലക്ഷംവീട് കോളനിയിൽ സി ഗോമതി (72) നിര്യാതയായി. ഭർത്താവ് പരേതനായ എസ് ഭാസ്കരൻ, മക്കൾ: ബി രമേശൻ,ബി കിഷോർ,ജി ശ്രീകല. പരേതയായ ജി രമ.മരുമക്കൾ ആർ യമുന, എ സരിത,എം സുനിൽ.എം സുനിൽ.
സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്ക്.

ബാബു (58) നിര്യാതനായി

ബാബു (58) നിര്യാതനായി

ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം വിളയിൽ വീട്ടിൽ പരേതരായ സദാനന്ദന്റെയും ഭവാനിയുടെയും മകൻ ബാബു (സേനൻ 58) നിര്യാതനായി.അവിവാഹിതൻ ആണ്. സഹോദരങ്ങൾ : സത്യൻ, അംബിക, പരേതരായ വാസന്തി, ഓമന,ചന്ദ്രൻ,രാജൻ, ഭദ്രൻ.മരണാനന്തര ചടങ്ങുകൾ വ്യാഴം (15.06) രാവിലെ 9 ന്.

വർക്കല ഇടവ കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

വർക്കല ഇടവ കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

വർക്കല ഇടവ കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇടവ വെറ്റക്കട പള്ളിക്ക് പുറകുഭാഗത്തായി മൃതദേഹം കണ്ടെത്തിയത്.
അയിരൂർ പോലീസും വർക്കല ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വള്ളത്തിൽ പോയി മൃതദേഹം കരയ്ക്ക്എ ത്തിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമായി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ഉള്ളതായി പോലീസ് പറഞ്ഞു. അയിരൂർ പോലീസ് മറ്റ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

താനൂര്‍ ബോട്ടുദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

താനൂര്‍ ബോട്ടുദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: താനൂര്‍ ബോട്ടു ദുരന്തത്തില്‍ അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

എല്ലാ നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റുന്നതില്‍ സഹായങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തിയപ്പോള്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിന് പരാതി ലഭിച്ചിരുന്നു.

എന്നാല്‍ ഈ പരാതി മുഖവിലയ്‌ക്കെടുക്കാന്‍ പ്രസാദ് തയ്യാറായില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. രൂപമാറ്റം വരുത്തിയ ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സര്‍വേയറാണ്. കൃത്യമായ പരിശോധന നടത്തിയില്ലെന്നും, ചട്ടവിരുദ്ധമായാണ് അനുമതി നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

താനൂര്‍ ബോട്ടു ദിരന്തത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബോട്ടപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ നാസര്‍, ബോട്ട് ജീവനക്കാര്‍ എന്നിവരെ നേരത്തെ അറസ്റ്റിലായിരുന്നു. ബോട്ടു ദുരന്തത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയത്.