കേന്ദ്ര ബഡ്ജറ്റിനെതിരെ ആറ്റിങ്ങലിൽ എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു

കേന്ദ്ര ബഡ്ജറ്റിനെതിരെ ആറ്റിങ്ങലിൽ എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു

കേരള വിരുദ്ധ-ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ ആറ്റിങ്ങലിൽ എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം സി.ജി വിഷ്ണു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എര്യാകമ്മിറ്റി അംഗം സി ദേവരാജൻ, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ അഡ്വ എൻ മോഹനൻ നായർ, സി ചന്ദ്രബോസ്, എൽ.സി അംഗങ്ങളായ ജി തുളസീധരൻ പിള്ള, എസ് സതീഷ് കുമാർ, സന്തോഷ്, സുഖിൽ, മുൻ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ, എം.എസ് മഞ്ജു എന്നിവർ പങ്കെടുത്തു.

“ശമ്പളം അവകാശമാണ്, ഔദാര്യമല്ല”; തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിച്ചു

“ശമ്പളം അവകാശമാണ്, ഔദാര്യമല്ല”; തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിച്ചു

“ശമ്പളം അവകാശമാണ്, ഔദാര്യമല്ല” എന്ന മുദ്രാവാക്യം ഉയർത്തി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ജനറൽ സെകട്ടറി ബിജുമോൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ എൻജി. കോളേജിൽ ആണ് സമരം
സംഘടിപ്പിച്ചത്. ഹെഡ് ഓഫീസ് യൂണിറ്റ് സെക്രട്ടറി ഹരികുമാർ, ആറ്റിങ്ങൽ എൻജി.കോളേജ് യൂണിറ്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ഉപവാസം ഇരുന്നു. ജില്ലയിലുളള യൂണിയൻ സംസ്ഥാന
സെക്രട്ടറിയേറ്റ്അംഗങ്ങൾ അഭിവാദ്യം ചെയ്തു.

തിരുവില്വാമല ക്ഷേത്രത്തിൽ മോഷണം; കള്ളൻ നാലമ്പലത്തിൽ കയറിയത് ഓട് പൊളിച്ച്, ഒരുലക്ഷം രൂപ മോഷ്ടിച്ചു

തിരുവില്വാമല ക്ഷേത്രത്തിൽ മോഷണം; കള്ളൻ നാലമ്പലത്തിൽ കയറിയത് ഓട് പൊളിച്ച്, ഒരുലക്ഷം രൂപ മോഷ്ടിച്ചു

തൃശൂര്‍: തിരുവില്വാമല ക്ഷേത്രത്തിൽ മോഷണം. ഓട് പൊളിച്ച് നാലമ്പലത്തിന് അകത്തു കടന്നാണ് കള്ളൻ മോഷണം നടത്തിയത്. ഒരു ലക്ഷം രൂപയിൽ അധികം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കൗണ്ടറിന്റെ ഓട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു.

രാവിലെ കൗണ്ടർ തുറക്കാൻ വന്നയാളാണ് വിവരം ആദ്യം അറിഞ്ഞത്. പണം മാത്രമാണ് നഷ്ടപ്പെട്ടത്. വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും മോഷ്ടാവ് എടുത്തിട്ടില്ല. ഇന്നലെ രാത്രി ഏറെ വൈകിയും ക്ഷേത്രത്തിലേക്ക് ആവശ്യമായ അപ്പം നിർമിക്കുന്ന പ്രവർത്തനം നടന്നിരുന്നു.

സെക്യൂരിറ്റിയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച് മോഷ്ടാവ് അകത്തു കടന്നത്. പഴയന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

സ്വർണ നാണയത്തിൽ കിങ് ഖാൻ; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം

സ്വർണ നാണയത്തിൽ കിങ് ഖാൻ; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രാൻസിലെ പാരീസ് ഗ്രെവിൻ മ്യൂസിയം. താരത്തിന്റെ പേരിൽ മ്യൂസിയം സ്വർണ നാണയങ്ങൾ പുറത്തിറക്കി. ഓ​ഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ‌

പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ​ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണ് പാരീസ് ഗ്രെവിൻ മ്യൂസിയം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്.

മഴയും അടിയൊഴുക്കും വെല്ലുവിളി; അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താംദിനം നിര്‍ണായകം; തിരച്ചിലിന് ‘ഐബോര്‍ഡ്’

മഴയും അടിയൊഴുക്കും വെല്ലുവിളി; അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താംദിനം നിര്‍ണായകം; തിരച്ചിലിന് ‘ഐബോര്‍ഡ്’

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പത്താംദിനമായ ഇന്നും തുടരും. പ്രദേശത്ത് തുടരുന്ന കനത്ത കാറ്റും മഴയുമാണ് രക്ഷാദൗത്യത്തെ ദുഷ്‌കരമാക്കുന്നത്. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈവേക്ക് സമീപത്തെ ഗംഗാവലി പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.

കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്. ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ നാവികസേനയുടെ സ്‌കൂബാ ടീമിന് ഇന്നലെ കഴിഞ്ഞിരുന്നില്ല. ഇന്നും പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് നാവികസേന ദൗത്യത്തിന് വെല്ലുവിളിയാകുന്നത്. ഒന്നു മുതൽ രണ്ട് നോട്ട്സ് വരെയുള്ള ശക്തമായ അടിയൊഴുക്കാണെങ്കിലും നാവിക സേനയുടെ സ്കൂബ സംഘത്തിന് തിരച്ചിൽ നടത്താനാകും. എന്നാൽ ഇന്നലെ പുഴയിലെ വെള്ളത്തിന്റെ അടിയൊഴുക്ക് എട്ടു നോട്ട്സ് ആയിരുന്നു. 100 കിലോ ഭാരം കെട്ടിയ കൂറ്റൻ വടം പുഴയിലേക്ക് ഇട്ടു നോക്കിയെങ്കിലും ഒഴുകിപ്പോയിരുന്നു. നിലവിൽ 6 നോട്ട് സ്പീഡിലാണ് ഗംഗാവലിപ്പുഴയുടെ ഒഴുക്ക്. അത് പകുതിയോളം കുറയ്ക്കാനാകുമോ എന്നാണ് നാവികസേന പരിശോധിക്കുന്നത്. താൽക്കാലിക ചെക്ക് ഡാമുണ്ടാക്കുന്ന കാര്യവും പരി​ഗണിക്കുന്നുണ്ട്.

കാറ്റും മഴയും ശമിച്ചാൽ അഞ്ച് പേരടങ്ങുന്ന സംഘം ഡിങ്കി ബോട്ടിൽ ലോറിയുള്ള സ്പോട്ടിലേക്ക് പോകും. ശരീരത്തിൽ കയർ കെട്ടി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ പുഴയിലിറങ്ങും. ഇവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഷിരൂരിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാനും 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താനും കഴിയുന്ന അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി സ്ഥലത്തെത്തിച്ചിട്ടുണ്ട്.

നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. ഡ്രോണിൽ ഉപയോഗിക്കേണ്ട ബാറ്ററി ട്രെയിനിലാണ് എത്തിക്കുന്നത്. രാജധാനി എക്സ്പ്രസ് വൈകിയോടുന്നതിനാൽ ഉച്ചയോടെയെ ഡ്രോൺ പരിശോധന നടക്കൂവെന്ന് സൈന്യം അറിയിച്ചു. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്കടിയിലെ ദൃശ്യം ലഭിക്കുന്നതിലൂടെ ദൗത്യം നിർണായകഘട്ടത്തിലേക്ക് കടക്കും. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലൻ അടങ്ങുന്ന സംഘവും സ്ഥലത്തുണ്ട്.