by liji HP News | Jun 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസ്സുള്ള റിൻസിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിക്കുളം സ്വദേശിനിയാണ് റിൻസി. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
by liji HP News | Jun 12, 2023 | മരണം
പണയിൽ പുത്തൻ വീട്ടിൽ സുശീല(79) അന്തരിച്ചു.
ഭർത്താവ്: സുശീലൻ
മക്കൾ: സുദർശൻ, സുഭാഷ്, സുരേഷ്(late), സുധീരൻ
by liji HP News | Jun 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്നലെ ഡെലിവറി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതോടെ കുണ്ടറ സ്വദേശിയായ ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാൽ യുവതിയെ ഭർത്താവിനൊപ്പം അയയ്ക്കുന്നതിൽ താത്പര്യമില്ലാതിരുന്ന ബന്ധുക്കൾ ഇത് ചോദ്യം ചെയ്‌തതോടെയാണ് കൈയാങ്കളിയായത്. യുവതിയുടെ മാമനെ യുവാവും സുഹൃത്തുക്കളും സംഘം ചേർന്ന് മർദ്ദിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വയറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് എയിഡ് പോസ്റ്റിൽ നിന്ന് പൊലീസും സുരക്ഷാജീവനക്കാരും സ്ഥലത്തെത്തി.
ഇരുകൂട്ടരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെയും കൈയേറ്റശ്രമമുണ്ടായി. സംഭവത്തിൽ ഇരുകൂട്ടർക്കും പരാതിയില്ല. കസ്റ്റഡിയിലെടുത്ത പള്ളിച്ചൽ സ്വദേശിയായ യുവതിയുടെ മാമനെതിരെ പെറ്റിക്കേസ് എടുത്തിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി ഭർത്താവിനൊപ്പം പോയി. ഇതിനിടെ ആശുപത്രിയിൽ യുവതിക്കൊപ്പമുണ്ടായിരുന്ന മാതാവിനെ കാണാതായത് പരിഭ്രാന്തി പരത്തി. മാതാവ് സ്വന്തം വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മകളോടൊപ്പം പോയതാണോയെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. രാത്രി വൈകിയും ഇവരെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.
by liji HP News | Jun 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്ക് 14 പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളാണ് മലപ്പുറത്തേക്ക് മാറ്റുക. സര്‍ക്കാര്‍ സ്‌കൂളിന് പുറമെ ഇക്കൊല്ലം എയ്ഡഡ് മാനേജ്‌മെന്റിനും അധികബാച്ചിന് അനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. താത്കാലി ബാച്ചുകളാണ് എയ്ഡഡ് സ്‌കൂളില്‍ അനുവദിക്കുക. മലപ്പുറം ജില്ലയെ അവഗണിക്കുന്നുവെന്നത് ആവശ്യമില്ലാത്ത വിവാദമാണ്. പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ പത്താം തരത്തില്‍ 77,967 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 77,827 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. സിബിഎസ്ഇയില്‍ 3,389 കുട്ടികളും ഐസിഎസ്ഇയില്‍ 36 കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. മൂന്ന് വിഭാഗങ്ങളിലുമായി 81,252 പേരാണ് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത്.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണൻ പറഞ്ഞു. ‘പണം നൽകിയില്ലെങ്കിൽ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.
അതേസമയം, മഹേഷിന്റെ നിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.
Recent Comments