സംസ്ഥാനത്ത് നാളെ അര്‍ധ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് നാളെ അര്‍ധ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് നാളെ അര്‍ധ രാത്രി മുതല്‍ തുടക്കമാകും. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം. നിരോധനത്തെ തുടര്‍ന്ന് ദിവസങ്ങളോളം കടലില്‍ കഴിയുന്ന വലിയ ബോട്ടുകള്‍ ഇന്നത്തോടെ മടങ്ങിയെത്തും. ഇതര സംസ്ഥാന ബോട്ടുകളും തീരം വിടും. നിരോധനം നിലവില്‍ വന്നശേഷം 48 മണിക്കൂര്‍ കൂടി ഹാര്‍ബര്‍ തുറന്നു കൊടുക്കും.

എന്നാല്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കില്ല.
പ്രകൃതിക്ഷോഭത്തില്‍ വള്ളങ്ങള്‍ അപകടത്തില്‍പെട്ടാല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനു ഫിഷറീസ് വകുപ്പ് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ബോട്ടുകളില്‍ പോയിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം.

പ്രധാനപ്പെട്ട തീരദേശ മേഖലയായ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖകളില്‍ നിരോധനം കൂടുതല്‍ ശക്തമാക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും. ഇന്ധന പമ്പുകളുടെ ഉടമകള്‍/ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഇന്ധന ബങ്കുകള്‍ അടച്ചിടാനും ഒരു തരത്തിലുമുള്ള ഇന്ധനങ്ങളും ജൂലൈ 28 വരെ വില്ക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവിലെ അവസാന മൂന്ന് ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്.

അയല്‍ സംസ്ഥാനങ്ങളിലെ ഫിഷിങ് ബോട്ടുകള്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തീരം വിട്ടതായി ഉറപ്പാക്കണം. മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പോലീസ്, പോര്‍ട്ട് ഓഫീസര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തുടങ്ങിയവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാലവര്‍ഷം കേരളത്തിലെത്തി; ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം കേരളത്തിലെത്തി; ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രവചിച്ചതിലും മൂന്നു ദിവസം വൈകിയാണ് കാലവര്‍ഷം സംസ്ഥാനത്തെത്തിയത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി.

പത്തു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ അതിതീവ്ര ചുഴലിയായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 48 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് തുടര്‍ന്നുള്ള 3 ദിവസം വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ

TRAIN NO & NAME TOWARDS ARRIVAL DEPARTURE

16348 മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 03:05 03:06
16302 തിരുവനന്തപുരം-ഷൊർണ്ണൂർ വേണാട് എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 05:51 05:52 16650 നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 06:36 06:37
16729 മധുര-പുനലൂർ എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 07:11 07:12
06423 കൊല്ലം-തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 07:37 07:38
16630 മംഗലാപുരം -തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 07:49 07:50
16381 പൂനെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 08:46 08:47
06426 നാഗർകോവിൽ കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 08:51 08:52
16303 എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 09:14 09:15
16382 കന്യാകുമാരി -പൂനെ ജയന്തി ജനത എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 11:05 11:06
16526 ബാംഗ്ലൂർ -കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 11:10 11:11
06772 കൊല്ലം-കന്യാകുമാരി മെമു (വെള്ളിയാഴ്ച്ച ഒഴികെ) തിരുവനന്തപുരം ഭാഗത്തേയ്ക്ക് 12:27 12:28
16525 കന്യാകുമാരി -ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 13:06 13:07
16366 നാഗർകോവിൽ കോട്ടയം എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 15:21 15:22
06427 കൊല്ലം – നാഗർകോവിൽ സ്പെഷ്യൽ എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 16:07 16:08
06425 കൊല്ലം – തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 16:49 16:50
16649 മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 18:03 18:04
16304 തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 18:11 18:12
06424 തിരുവനന്തപുരം- കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 18:41 18:42
16730 പുനലൂർ- മധുര എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 19:09 19:10
16629 തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 19:12 19:13
06773 കന്യാകുമാരി -കൊല്ലം മെമു (വെള്ളിയാഴ്ച്ച ഒഴികെ) കൊല്ലം ഭാഗത്തേയ്ക്ക് 19:43 19:44
16347 തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 21:16 21:17
16301 ഷൊർണ്ണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 21:27 21:28
16127 ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 23:44 23:45

വിദേശത്തെ പണമിടപാടുകളും ഇനി ഈസി; റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ആര്‍ബിഐ

മുംബൈ: ആ​ഗോള തലത്തിലുള്ള പണമിടപാടുകള്‍ ലക്ഷ്യമിട്ട് റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. റുപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാര്‍ഡുകള്‍ രാജ്യാന്തര തലത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

വിദേശ അധികാരപരിധിയിൽ ഇഷ്യൂ ചെയ്യുന്നതിനായി റുപേ കാർഡുകൾ പ്രവർത്തനക്ഷമമാക്കും. വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാർക്കുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ ഇത് വിപുലീകരിക്കും. പുതിയ തീരുമാനം ആഗോളതലത്തിൽ റുപേ കാർഡുകളുടെ വ്യാപനവും സ്വീകാര്യതയും വർദ്ധിപ്പിക്കുമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.

ആർബിഐ തീരുമാനത്തോടെ, വിദേശത്തെ എടിഎമ്മുകള്‍, പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് റൂപെ പ്രീ ഫോറക്‌സ് കാര്‍ഡുകള്‍ ഇനി ഉപയോഗിക്കാനാകും. വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാര്‍ഡുകളുമായുള്ള സഹകരണംവഴിയുമാണ് ഇന്ത്യന്‍ ബാങ്കുകളുടെ റൂപെ കാര്‍ഡിന് ആഗോളതലത്തില്‍ സ്വീകാര്യത ഉറപ്പാക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1944 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5560 രൂപയും സ്വര്‍ണം പവന് 44,480 രൂപയുമായിരുന്നു.

ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഔദ്യോഗിക വില 44,160 രൂപയും ഗ്രാമിന് 5520 രൂപയുമായി. ഗ്രാമിന് നാല്‍പത് രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് സംസ്ഥാനത്തും സ്വര്‍ണവില ഇടിയാന്‍ കാരണം. ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.