by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായും മാറും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം മധ്യ കിഴക്കന്‍ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ ഇനിയും വൈകും.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ ചെറുകര സ്വദേശി മുഹമ്മദ് ആദില്‍, ആദില്‍ ഹസന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചതിന് ശേഷം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും തിരയില്‍ അകപ്പെടുകയായിരുന്നു.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ താന്നിമൂട് വീട്ടിൽ ഗംഗാധരൻ നായർ(78) അന്തരിച്ചു. ശാരീരിക അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9 മണിക്ക് വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഏറെ വർഷക്കാലം ചിട്ടി ഫോർമാനായിരുന്നു ഗംഗാധരൻ നായർ.
ഭാര്യ: രമാദേവി.
മക്കൾ: പരേതയായ ബിന്ദു, സിന്ധു, ജി ആർ ചന്തു (ഗൾഫ്)
മരുമക്കൾ: തുളസീധരൻ നായർ, സിജിചന്തു.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്. ബാര്‍ഗാഹ് ജില്ലയിലെ മെന്ദപള്ളിയിലാണ് അപകടം. അഞ്ചു ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ചുണ്ണാമ്പുകല്ലുമായി പോയ തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആളപായമില്ല. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 മുതല്‍ ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.
പരിസ്ഥിതി ദിന തീം
‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍’ അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. ലോകം തന്നെ പ്ലാസ്റ്റിക്കിന്റെ പിടിയിലാണ്. ലോകമെമ്പാടും പ്രതിവര്‍ഷം 400 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു അതില്‍ പകുതിയും ഒരിക്കല്‍ മാത്രം ഉപയോഗിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് റീസൈക്കിള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ ഭൂമിയുടെ ഏറ്റവും വലിയ ഭീഷണികളിലൊന്നായി പ്ലാസ്റ്റിക് മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം കാണുമെന്ന് പ്രതിജ്ഞയോടെയാണ് ഇത്തവണ പരിസ്ഥിതി ദിനം ആചരിക്കുന്നത്.
ആഗോളതാപനം, കാലാവസ്ഥാമാറ്റം, വംശനാശ ഭീഷണി, മലിനീകരണം തുടങ്ങി നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളിലൂടെയാണ് ഇന്ന് നമ്മുടെ ഭൂമി കടന്നുപോകുന്നത്. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ നമ്മുടെ വരും തലമുറ ഏറെ ബുദ്ധിമുട്ടേണ്ടി വരും. പരിസ്ഥിതി ദിനാചരണം കേവലം ഒരി ദിനത്തില്‍ മാത്രം ഒതുക്കേണ്ടതല്ല. എല്ലാ വര്‍ഷവും ജൂണ്‍ 5 ന് നാം മരം നടാറുണ്ട്. എന്നാല്‍ ഇതില്‍ എത്ര മരങ്ങള്‍ പരിപാലിക്കപ്പെടുന്നുണ്ടെന്നും വളരുന്നുണ്ട് എന്നതിനുമാണ് പ്രാധാന്യം നല്‍കേണ്ടത്.മരം നട്ടാല്‍ മാത്രം പോര അതിനെ വളര്‍ത്തി വലുതാക്കാനും നാം പരിശ്രമിക്കണം. ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് ഓര്‍ക്കുക.
Recent Comments