ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തും

ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തും

കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കോർപറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ്, അഗ്നിരക്ഷാസേന ഉൾപ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തും. കിൻഫ്രയിലെ തീപിടിത്തത്തെപ്പറ്റി സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും. കൊല്ലത്തെ തീപിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലത്തെ തീപിടിത്തത്തിന് ശേഷം എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകണമെന്നും പരിശോധന നടത്തണമെന്നും കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് പരിശോധന നടന്നു വരുന്നതിനിടയിലാണ് തിരുവനന്തപുരത്തെ തീപിടിത്തം. കൊല്ലത്തേയും തിരുവനന്തപുരത്തേയും കെട്ടിടങ്ങൾ 10 വർഷത്തിലധികമായി കെ.എം.എസ്.സി.എൽ. ഗോഡൗണുകളായി പ്രവർത്തിച്ചു വരുന്നവയാണ്. തീ അണയ്ക്കുന്നതിനിടെ അഗ്നിരക്ഷാ സേനാംഗം മരിക്കാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. ജോലിക്കിടെയാണ് ജീവൻ നഷ്ടപ്പെട്ടത് എന്നത് ഏറെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

കെട്ടിടത്തിൽ മാറ്റം വരുത്തിയോ? പിഴ ഇല്ലാതെ അറിയിക്കാം, സമയപരിധി ജൂൺ 30 വരെ നീട്ടി

കെട്ടിടത്തിൽ മാറ്റം വരുത്തിയോ? പിഴ ഇല്ലാതെ അറിയിക്കാം, സമയപരിധി ജൂൺ 30 വരെ നീട്ടി

തിരുവനന്തപുരം: കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോ​ഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത‌ ഉടമകൾക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി സർക്കാർ ഉത്തരവിറക്കി. പിഴ ഇല്ലാതെ ജൂൺ 30 വരെ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താം.

വസ്തു (കെട്ടിട) നികുതി പരിഷ്കരിച്ച് മാർച്ച് 22ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മെയ് 15നാണ് അവസാന തിയതിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, നികുതി ക്രമവൽകരിക്കുന്നതിന്റെ ഭാഗമായി 9ബി എന്ന ഫോം ലഭ്യമായത് ഈ മാസം 10ന് ആണ്. ഈ സാഹചര്യത്തിലാണ് സമയം നീട്ടി ഭേദ​ഗതി ഉത്തരവിറക്കിയത്. ഫോം 9ബി തദ്ദേശ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

കെ മാധവി (90) നിര്യാതയായി

കെ മാധവി (90) നിര്യാതയായി

ആറ്റിങ്ങൽ ചിറവരമ്പത്ത് വീട്ടിൽ കെ മാധവി (90) നിര്യാതയായി.
ഭർത്താവ്: കൊച്ചുരാമൻ.
മക്കൾ: ബാബു, ശിവൻകുട്ടി, അനിൽ, പരേതയായ ശാരദ.
മരുമക്കൾ: ഗിരിജ, കുഞ്ഞുമോൾ, ദീപ, വിജയൻ.
സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ട് മണിക്ക്

സിബിഎസ്സി പ്ലസ് ടു പരീക്ഷയിൽ ബ്ലൂ മൗണ്ട് പബ്ളിക് സ്കൂളിൽ ടോപ്പറായി ഷഹാന

സിബിഎസ്സി പ്ലസ് ടു പരീക്ഷയിൽ ബ്ലൂ മൗണ്ട് പബ്ളിക് സ്കൂളിൽ ടോപ്പറായി ഷഹാന

സിബിഎസ്സി പ്ലസ് ടു പരീക്ഷയിൽ തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ളിക് സ്കൂളിൽ സ്കൂൾ ടോപ്പറായി ഷഹാന എസ്. ചെറുവള്ളി മുക്ക് ശാന്തിനഗറിൽ സുധീറിന്റെയും ഷൈനിയുടെയും മകളാണ് ഷഹാന.

തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ സബ്ഡിവിഷൻ എസ് പി സി പാസിംഗ് ഔട്ട് പരേഡ് മെയ് 14 ന്

തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ സബ്ഡിവിഷൻ എസ് പി സി പാസിംഗ് ഔട്ട് പരേഡ് മെയ് 14 ന്

സ്ടുഡന്റ് പോലീസ് കേഡറ്റ് തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ സബ്ഡിവിഷൻ പാസിംഗ് ഔട്ട് പരേഡ് 2023 ആറ്റിങ്ങൽ ഗവ. കോളേജ് മൈതാനിയിൽ നടക്കും. മെയ് 14 ഞായറാഴ്ച രാവിലെ 8 മണിയ്ക്കാണ് പരേഡ് നടക്കുക. വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി മുഖ്യതിഥിയാകും.